മലയാളികൾക്ക് ഏറെ പരിചിതനായ വ്യക്തി ആണ് അറ്റ്ലസ് രാമചന്ദ്രൻ. ഒരു കാലത്ത് കോടികളുടെ സ്വർണ്ണ ബിസിനെസ്സ് നടത്തിയിരുന്ന രാമചന്ദ്രന് നിരവധി ഷോറൂമുകൾ ആയിരുന്നു കേരളത്തിലും വിദേശ രാജ്യങ്ങളിലും ഉണ്ടായിരുന്നത്. ഒരു പക്ഷെ സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തിന് സ്വയം മോഡൽ ആകുന്ന വ്യക്തികളിൽ ഒരാൾ കൂടി ആണ് അറ്റ്ലസ് രാമചന്ദ്രൻ. രാമചന്ദ്രന്റെ പരസ്യ വാചകം വളരെ പെട്ടന്ന് തന്നെ മലയാളികൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു സമയത്ത് ബിസിനെസ്സ് എല്ലാം പാടെ തകരുകയും രാമചന്ദ്രൻ കുറച്ച് നാൾ ജ യിലിൽ കഴിയുകയും ചെയ്തു. അവിടെ നിന്നും നല്ലവരായ ചില മനുഷ്യരുടെ സഹായതോടെ ആണ് താരം പുറത്ത് വന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ രാമചന്ദ്രൻ പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
ഇപ്പോൾ തനിക്ക് സ്വന്തമായി ഒരു ഷോറൂം പോലും ഇല്ല, കുറെ ഷോ റൂമുകൾ ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ നഷ്ട്ടപെട്ടു. ഇനി എല്ലാം പൂജ്യത്തിൽ നിന്ന് തുടങ്ങണം. അതിൽ ഏറ്റവും വലിയ ആഗ്രഹം ആണ് ദുബായിൽ ഒരു ഷോ റൂം തുടങ്ങുക എന്നും അതിനു വേണ്ടിയാണ് ഇനി പരിശ്രമിക്കുന്നത് എന്നുമാണ്. ഈ പ്രായത്തിലും രാമചന്ദ്രന്റെ ഈ പോസിറ്റീവ് എനർജിയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. നിങ്ങളുടെ തിരിച്ചു വരവ് ആഗ്രഹിക്കുന്നവരാണ് സർ ഭൂരിഭാഗം മലയാളികളും, ഏറേ ഇഷ്ടമുള്ള വെക്തി,വിശ്വസിച്ചു അവിടുന്നു സ്വർണം എടുക്കാൻ സാധിച്ചിരുന്നു.എല്ലാം തരണം ചെയ്തു തിരിച്ചു വരും ഉറപ്പാണ്, ജനകോടികളുടെ വിശ്വസ്ത സ്ഥാ പനം പഴയ പടി വിശ്വസ്ഥതയോടെ വീണ്ടും തുടങ്ങി പഴയ പ്രതാപമെ ല്ലാം തിരിച്ച് പിടിച്ച് വീഴ്ച്ചയിൽ ആന ന്ദിച്ചവർ ഇളിഭ്യരാകുന്ന വിധത്തിൽ വീണ്ടും പടർന്നു പന്തലിക്കട്ടേ. അറ്റ്ലസ് രാമചന്ദ്രൻ സാറിന് എല്ലാ വിധ ഭാവുകങ്ങളും ആശംസകളും നേരുന്നു.
ആത്മവിശ്വാസം തുളുമ്പുന്ന അദ്ദേഹത്തിൻറെ വാക്കുകൾ എത്ര ആഴത്തിലുള്ള മുറിവാണെങ്കിലും അദ്ദേഹത്തിൻറെ ആ മനശക്തി കൊണ്ട് അതെല്ലാം അവഗണിച്ചുകൊണ്ട് ഈശ്വരന്റെ കൃപയാൽ ഇനിയും ഉയർത്തെഴുന്നേൽപ്പുകൾ ഉണ്ടാകട്ടെ ഇനിയും ജനകോടികളുടെ വിശ്വസ്ത സ്ഥാപനം ആയി ഈ ലോകത്തിൻറെ നിറുകയിൽ അറ്റ്ലസരാമചന്ദ്രൻ എന്ന ഈ നല്ല മനുഷ്യനെ ഉയർന്നു നിൽക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആത്മാർത്ഥപൂർവ്വം, നേരിട്ട് അറിവൊന്നുമില്ല എങ്കിലും ഒരുപാട് ഇഷ്ടമായിരുന്നു ഷോറൂമും ഇല്ല പൂജ്യത്തിൽ നിന്ന് തുടങ്ങണം എന്ന് കേട്ടപ്പോൾ വളരെ സങ്കടം തോന്നി എല്ലാം ദൈവത്തിന്റെ ഒരു പരീക്ഷണമാണ് ഇനിയും ഒരുപാട്ഉയരത്തിൽ എത്താൻ പ്രാർത്ഥിക്കുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ലഭിക്കുന്നത്.