സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ച ചെയ്യാറുള്ള ഒരു കാര്യമാണ് സിനിമകളിലെ ചെറിയ ചെറിയ അബദ്ധങ്ങൾ. സംവിധായകൻ ശ്രദ്ധിക്കാതെ പോയതോ അല്ലെങ്കിൽ ഷൂട്ടിനിടവേളയിൽ പറ്റിയ അബദ്ധമോ ഒക്കെ ആണ് തമാശ രീതിയിൽ സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കാറു. മലയാള സിനിമയെന്നോ , തമിഴ് സിനിമ എന്നോ ഒരു വിത്യസ്തതയുമില്ലാതെ എല്ലാ ഭാഷകളിയിലെയും ഇത്തരം അബദ്ധങ്ങളെ സോഷ്യൽ മീഡിയ അവതരിപ്പിക്കാറുണ്ട്. ചെറിയ ഒരു തമാശ എന്ന രീതിയിൽ ആണ് ഇത്തരം വിഷയങ്ങൾ ഇവർ അവതരിപ്പിക്കാറു. ഇതുപോലെ സിനിമയിലെ ബ്രില്ലിയൻസുകളെയും ഇവർ ആഘോഷിക്കാറുണ്ട്.
ഇത്തവണ ഇര ആയിരിക്കുന്നത് ഏതു സിനിമയാണെന്ന് വെച്ചാൽ. തമിഴ് സിനിമയുടെ തലപതിയായ വിജയ് നായകനായ ബീഗിൾ എന്ന സിനിമയിലേതാണ്. അറ്റ്ലീ സംവിധാനം ചെയ്ത ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ വാരിയ വിജയ് ചിത്രങ്ങളിൽ ഒന്ന് കൂടെയാണ്. സ്പോർട്സ് മൂവി എന്ന ജോണറിൽ വന്ന ചിത്രത്തിലെ ഗാനങ്ങൾ ഒക്കെ തന്നെയും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. സ്ത്രീകള്ക്ക് വേണ്ടിയും സംസാരിച്ച സിനിമയിൽ നായികയായി എത്തിയത് നയൻതാര ആയിരുന്നു .
സിനിമയിൽ തുടങ്ങുമ്പോൾ തന്നെ ഒരു ആക്ഷൻ രംഗം സംവിധായകൻ ഒരുക്കിയിരുന്നു. അതിൽ വിജയ് യുടെ സുഹൃത്ത് ആയി അഭിനയിച്ച കതിർ എന്ന താരം വിജയ് യുടെ കഥ പറയുകയാണ് . പക്ഷെ ഇതിലെ അബദ്ധം എന്തെന്നാൽ, ആദ്യ രംഗത്ത് കഴുത്തിൽ അപകടം പറ്റിയാണ് താരത്തിനെ ഹോസ്പിറ്റലിൽ കൊണ്ട് വരുന്നത്. അത്രയും ആഴത്തിലുള്ള മുറിവ് ഉണ്ടായിട്ടും , പിറ്റെ ദിവസം വിജയ് യുടെ മുഴുവൻ കഥ പറയുവാൻ താരം കാണിച്ച മനസ് ആരും കാണാതെ പോകരുത് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു ആരാധകർ ഈ രംഗത്തെ പരിഹസിച്ചത്.
പക്ഷെ എന്തൊക്കെ പറഞ്ഞാലും ബീഗിൾ സിനിമക്കുള്ള ആരാധകരുടെ എണ്ണം വളരെ വലുതാണ്. ഫുട്ബാൾ കോച്ചിന്റെയും സ്ത്രീകളുട ശക്തിയും ഒക്കെ പറഞ്ഞ കഥ ആരാധകർക്ക് ആവേശം ഉണർത്തുന്ന ഒന്നായിരുന്നു. അറ്റ്ലീ വിജയ് എന്നിവർ ഒരുമിച്ചപ്പോൾ എല്ലാം ഹിറ്റുകളിൽ കുറഞ്ഞൊന്നും ആരാധകർക്ക് ലഭിച്ചിരുന്നില്ല. ഇപ്പോൾ ബോളിവുഡിൽ സിനിമ ചെയ്യുവാനുള്ള തയ്യാറെടുപ്പിൽ ആണ് അറ്റ്ലീ. ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രത്തിന് ലയൺ എന്നാണ് ഇപ്പോൾ പേര് നൽകിയിരിക്കുന്നത്.