തന്റെ ആദ്യ പടത്തിന് അറ്റ്ലീ വാങ്ങിയ പ്രതിഫലം ഒരു കോടി രൂപ ആണ്

തമിഴിൽ തിരക്കേറിയ സംവിധായകരിൽ ഒരാൾ ആണ് അറ്റ്ലീ. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ഒരു ആരാധകരുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ ആര്യൻ അലക്‌സാണ്ടർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, എസ് ആർ കെ പടം ജവാനിൽ അറ്റ്ലീ യുടെ സാലറി 52കോടി രൂപ. ശങ്കറിന്റെ അസിസ്റ്റന്റ് ആയിരുന്ന അറ്റ്ലീ തന്റെ ആദ്യ പടം രാജ റാണിയിൽ വാങ്ങിയ സാലറി 1കോടി രൂപ.

തെരി യിൽ അറ്റ്ലീ യുടെ സാലറി 10കോടി രൂപ മെർസൽ ലിൽ അറ്റ്ലീ യുടെ സാലറി 25കോടി രൂപ ബിഗിൽ ലിൽ സാലറി 30-35കോടി രൂപ നിലവിൽ ഇതാ 50കോടി പ്രതിഫലം വാങ്ങുന്ന സൗത്തിലെ 3മത്തെ സംവിധായകൻ അറ്റ്ലീ കുമാർ. കോപ്പി ആണ് എന്നൊക്കെ പറഞ്ഞാലും സിനിമ മോഹവുമായി നടക്കുന്ന എല്ലാ ചെറുപ്പക്കാർക്കും ഒരു പ്രചോദനം ആണ് അറ്റ്ലീ. ജവാന്റെ ന്റെ ടോട്ടൽ ബഡ്ജറ്റ് 200കോടി രൂപ ആണ്. എസ് ആർ കെ യുടെ പ്രൊഡക്ഷൻ കമ്പനി റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റ്സ് ആണ് പ്രൊഡക്ഷൻ.

എന്തയാലും എസ് ആർ കെ ക്ക് അറ്റ്ലീ യിൽ വലിയ പ്രേതിക്ഷ ഉണ്ട് എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. കോപ്പിയോ എന്തോ ആവട്ടെ, വിശ്വസിച്ചു പണം മുടക്കുന്ന പ്രൊഡ്യൂസർ നു ലാഭവും നായകന്റെ ഫാൻസിന് സാറ്റിസ്‌ഫാക്ഷൻ നും കൊടുക്കുന്നുണ്ട്. അതുതന്നെ വല്യകാര്യം, അത്ര നിസാര ടാസ്ക്ക് അല്ല, ഈ പടങ്ങൾ എല്ലാം 100,200 കോടി പറഞ്ഞു വന്നാലും ഇവർക്ക് ശമ്പളം ആയി പോകുമല്ലോ മൊത്തം,

ഇതൊക്കെ ഒള്ളത് തന്നെ ? വിജയ് സേതുപതി 21 കോടി വാങ്ങിയെന്ന് കേൾക്കുന്നു അപ്പൊ ഇവർക്ക് രണ്ടാൾക്കും കൂടി 72 കോടി ആകെ ബഡ്ജറ്റ് 200 കോടി എസ് ആർ കെ യുടെ സാലറി കൂടി കഴിഞ്ഞ പടം പിടിക്കാൻ വല്ലതും ഉണ്ടാവോ, ഫിലിം മേക്കിങ്ങിന്റെ ബഡ്ജറ്റ് ആണ് 200cr അവരുടെ സാലറി ഒക്കെ വേറെയാ, എന്ത് കോപ്പി ആയാലും പണം മുടക്കുന്നവൻ സേഫ് ആണ്. അതാണ് അയാളുടെ വിജയവും, കോപ്പി ആണെങ്കിലും ഇവന്റെ പടം കണ്ടിരിക്കാം നന്നായിട്ട് എടുത്ത് വെക്കും.

രാജാ റാണിയുടെ പ്രൊമോഷന് വേണ്ടി 2 കൊടി മുടക്കി ഫ്ലെക്സ് ഒക്കെ വച്ചതിന്റെ പേരിൽ അറ്റ്ലീയുടെ അച്ഛനും പ്രൊഡക്ഷൻ കമ്പനിയുമായി ഇഷ്യൂസ് ഉണ്ടായതായി കേട്ടിട്ടുണ്ട്. നല്ല ബാക്കപ്പ് ഉള്ള പയ്യനാണ്, ഇത് ഒക്കെ നുണ ആണ്. ബാഹുബലി ഡയറക്ട് ചെയ്യുമ്പോൾ രാജ മൗലി പെർ മന്ത് 5 ലക്ഷം ആയിരുന്നു സാലറി, പ്രിയനേ പോലെ പടം ത്രെഡ് മുഴുവൻ ആയി കോപ്പി അടി ഇല്ല ഇവൻ , സീൻ സീൻ വെച്ചാണ് കോപ്പി. എന്തായാലും കോപ്പി അടി ആണെന്ന് സമ്മതിക്കാൻ ഇവന് മടി ഒന്നുമില്ല തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment