കഴിഞ്ഞ ദിവസം ആണ് ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രമായ ചട്ടമ്പിയിൽ ശ്രീനാഥ് ഭാസിയുടെ ഫോട്ടോ ഇല്ലാതെ പോസ്റ്റർ വന്നത്. ശ്രീനാഥ് ഭാസിയുടെ അഭിമുഖത്തിനിടയിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് ചിത്രത്തിൽ താരത്തിന്റെ ഫോട്ടോ വെയ്ക്കാതെ ഉള്ള പോസ്റ്റർ വന്നത്. അടുത്തിടെ പുറത്തിറങ്ങിയതിൽ വെച്ച് നായകൻറെ ഫോട്ടോ ഇല്ലാതെ പോസ്റ്റർ പുറത്തിറക്കിയ ചിത്രം ആണ് ചട്ടമ്പി. അത് കൊണ്ട് തന്നെ ചിത്രത്തിന്റെ പോസ്റ്റർ വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ആരാധകരുടെ ഇടയിൽ ചർച്ച ആകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ മുൻപും ഇതേ രീതിയിൽ നായകൻറെ പടം ഇല്ലാതെ പോസ്റ്റർ ഇറങ്ങിയതിനെ കുറിച്ച് ഉള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ജിൽ ജോയ് എന്ന ആരാധകൻ. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ചട്ടമ്പി സിനിമയിൽ ശ്രീനാഥ് ഭാസിയുടെ ഫോട്ടോ ഇല്ലാതെ പോസ്റ്റർ വന്നത് എല്ലാവരും അറിഞ്ഞിരുന്നല്ലോ. വർഷങ്ങൾക് മുൻപ് മമ്മൂട്ടിയുടെ മുഖം വെക്കാതെ ആവനാഴി യുടെ 100 ദിനം പോസ്റ്റർ വന്നിരുന്നു.
നിർമാതാവ് സാജനും മമ്മൂട്ടിയും ആയുള്ള പ്രശ്നത്തിന്റെ പേരിൽ ആണ് നിർമാതാവ് ഇങ്ങനെ ചെയ്തത്. ഇവരുടെ പ്രൊഡക്ഷനിൽ അതിന് മുൻപ് പല മമ്മൂട്ടി പടങ്ങളും വന്നിരുന്നു.. ശേഷം സാജൻ മോഹൻ ലാലിനെ നായകനാക്കി പ്രിയദർശനെ വെച്ച് “കടത്തനാടൻ അമ്പാടി ” എന്ന പടം എടുത്തു.. സാജ് പ്രൊഡക്ഷൻസ് ന്റെ അടിത്തറ തോണ്ടി ആ പടം പരാജയപെട്ടു. അങ്ങനെ ആ കമ്പനിയും പൂട്ടി എന്നുമാണ് ആരാധകൻ പോസ്റ്റിൽ പറയുന്നത്.
മോഹൻലാലുമായി പ്രിയദർശൻ പിണങ്ങിയത് കൊണ്ട് പൂച്ചക്കൊരു മൂക്കുത്തി യില് ഏട്ടൻ്റെ മുഖം 70 ഡേ പോസ്റ്ററിൽ വെച്ചില്ല, ആ കഥ ശരി അല്ല .കടത്തനാടൻ അമ്പാടി പൊളിഞ്ഞു അല്ല ആ കമ്പനി പൂട്ടിയത് . പുള്ളിയുടെ ഫിനാൻസ് കമ്പനി പൊളിഞ്ഞു പുള്ളി ബാങ്ക് റപ്റ്റ് ആയി . സിനിമ ഹൈ കോർട്ട് നിർദേശം അനുസരിച്ചു നവോദയ ഏറ്റെടുക്കുക ആയിരുന്നു എന്നാണ് ഇതിൽ ഒരാൾ നൽകിയിരിക്കുന്നത് കമെന്റ്.