ARTICLES

ജഗതി ചേട്ടനും പപ്പു ചേട്ടനുമൊക്കെ തമ്മില്‍ വലിയ ഈഗോയുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ പ്രശ്‌നമാണ്

ക്ലബ്ബ് ഹൗസ്സ് പ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞ ദിവസം മലയാളികള്‍ക്ക് നിരവധി ഹിറ്റ്ചിത്രങ്ങള്‍ സമ്മാനിച്ച ഇതിഹാസങ്ങളുടെ ഒത്തുചേരല്‍ ആയിരുന്നു. പൂച്ചയ്‌ക്കൊരു മൂക്കുത്തി റീയൂണിയന്‍ എന്ന പേരില്‍ ക്ലബ്ബ് ഹൗസ്സ് റൂം കണ്ടവര്‍ എന്താണെന്ന് സംഭവം എന്നറിയാന്‍ ഒന്ന് കയറിയതാണ്. എന്നാല്‍ അവിടെ എത്തിയവര്‍ അക്ഷരാര്‍ധത്തില്‍ അമ്പരന്നു. സംവിധായകന്‍ പ്രിയദര്‍ശന്‍ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ നായകന്‍ ശങ്കര്‍ നായിക മേനക തുടങ്ങിയ അണിയറക്കാര്‍ അവിടെ അവരുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ്. പുതിയ തലമുറയിലെ സിനിമാക്കാര്‍ അതെല്ലാം കൗതുകത്തോടെ കേട്ടിരുന്നു. അക്കൂട്ടത്തില്‍ പ്രധാനിയായിരുന്നു നടന്‍ ജോജു ജോര്‍ജ്. ജോജു ജോര്‍ജ് പ്രിയദര്‍ശനോട് തന്റെയൊരു സംശയം ചോദിച്ചു.

പ്രിയദര്‍ശന്‍ സിനിമകള്‍ കണ്ട് ചിരിച്ച കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കുകയായിരുന്നു ജോജു. എങ്ങനെയാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നായിരുന്നു പ്രിയദര്‍ശനോട് ജോജുവിന്റെ ചോദ്യം. തമാശകള്‍ എങ്ങനെയാണ് സംഭവിക്കുന്നത്. സ്‌പോട്ടില്‍ സംഭവിക്കുന്നതാണോ. അതോ പ്രീപ്ലാന്‍ഡ് ആണോ. ഇതൊക്കെയായിരുന്നു ജോജുവിന്റെ സംശയങ്ങള്‍. അതിന് പ്രിയദര്‍ശന്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ്. നൂറ് ശതമാനം അതെല്ലാം പ്രീപ്ലാന്‍ഡ് ആണ്. എന്നോട് പലരും ചോദിച്ചിട്ടുണ്ട് കിലുക്കത്തിലെ ഡയലോഗ് ഒക്കെ എഴുതിയതാണോ അതോ അവര്‍ അവിടെ വന്ന് പറഞ്ഞതാണോ. എഴുതിയത് തന്നെയാണ്. അന്നത്തെ കാലത്തെ ഒരു ഇന്‍ഫര്‍മേഷന്‍ ഞാന്‍ തരാം. ഞാന്‍ കൂടുതലും സിറ്റുവേഷന്‍ ഹ്യൂമറുകളാണ് ചെയ്യുന്നത്. അന്നത്തെ കാലത്ത് ഒരു വലിയ പ്രശ്‌നമുണ്ട്. ആ സമയത്ത് ജഗതി ചേട്ടനും പപ്പുചേട്ടനുമൊക്കെ ചെറിയൊരു ഈഗോ ഉണ്ട്.

അത് മറ്റൊന്നുമല്ല. അവരവരെ നന്നാക്കാനുള്ള ഈഗോയാണ്. ഇവര് മിടുമിടുക്കന്മാരാണ്. ഒരക്ഷരം കൂടുതല്‍ പറയാന്‍ സമ്മതിച്ചാല്‍ ഇവര്‍ തുടര്‍ച്ചായി അത് ചെയ്തുകൊണ്ടിരിക്കും. ഒരു മുപ്പത് സെക്കന്റില്‍ എടുക്കേണ്ട സീന്‍ ഇവര്‍ക്കങ്ങ് വിട്ടുകൊടുത്താല്‍ ഇവര് അത് ഒന്നര മിനിട്ട് ആക്കി തരും.അവിടെയാണ് തീര്‍ച്ചയായിട്ടും നമ്മളുടെ ഒരു വ്യക്തത ഉണ്ടാകേണ്ടത്. ഒരു സംവിധായകന്‍ എന്ന നിലയില്‍. ഈ സിനിമയില്‍ ഇത്രയും പറഞ്ഞാല്‍ മതി. തമാശയാണെങ്കിലും അല്ലെങ്കിലും. അങ്ങനെയൊരു ക്ലാരിറ്റി തീര്‍ച്ചയായിട്ടും എനിക്ക് ഉണ്ടായിരുന്നു. പക്ഷെ അവര്‍ക്ക് ചെയ്യാവുന്ന എല്ലാ ഇമ്പ്രൊവൈസേഷനും ഞാന്‍ സമ്മതിച്ച് കൊടുക്കാറുമുണ്ടായിരുന്നു. അതാണ് സത്യം. പ്രിയദര്‍ശന്‍ പറയുന്നു.

പ്രിയദര്‍ശന്‍ ഇത് പറയുമ്പോള്‍ മലയാളി സിനിമാ പ്രേമികള്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. കാരണം പലരും കരുതിയിരുന്നത് ചിത്രത്തിലേയും കിലുക്കത്തിലേയും വന്ദനത്തിലേയുമൊക്കെയുള്ള സംഭാഷണങ്ങള്‍ ലെജന്‍ഡുകളായ നടീനടന്മാരുടെ സംഭാവന ആയിരുന്നു എന്നാണ്. എന്നാല്‍ അങ്ങനെയല്ല എന്ന് പറയുകയാണ് സംവിധായകന്‍. തനിക്ക് ചെയ്യേണ്ടുന്ന കാര്യങ്ങളില്‍ വ്യക്തതയുണ്ടെന്നും അതെല്ലാം പ്രീപ്ലാന്‍ഡ് ആണെന്നുമാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. അത് എല്ലാവര്‍ക്കും ഒരു പുതിയ അറിവ് തന്നെയായിരുന്നു. മോഹന്‍ലാലിനെ പോലൊരു നടന് സ്‌ക്രിപ്റ്റ് കിട്ടിയില്ലെങ്കില്‍ ദേഷ്യം വരുമെന്നും പ്രിയദര്‍ശന്‍ പറയുകയുണ്ടായി.

Trending

To Top
error: Content is protected !!