അയാൾ കഥയെഴുതുകയാണ് സിനിമയുടെ പിറവിക്ക് പിന്നിൽ ഉള്ള കഥ

മോഹൻലാലിനെ നായകനാക്കിക്കൊണ്ട് ശ്രീനിവാസന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത ചിത്രം ആണ് അയാൾ കഥയെഴുതുകയാണ് എന്ന സിനിമ. നന്ദിനി ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ കുടുംബ ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നാണ്. ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും യുവാക്കളുടെ ഇഷ്ട്ട ഗാനങ്ങളുടെ ലിസ്റ്റിൽ ഉണ്ട്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റുമായി എത്തിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, വലിയ വിജയം ആവാതെ പോയ അയാൾ കഥ എഴുതുകയാണ് ന്റെ പിറവി!! (സംവിധായകൻ സിദ്ദിഖ് പറഞ്ഞ കാര്യം ആണ്. ആരാധകർ ക്ഷമിക്കുക) സിദ്ദിഖ് ചെയ്യാൻ ഇരുന്ന കഥ ആയിരുന്നു ഇത്. പക്ഷെ കഥ മുഴുവനായിട്ടില്ല.

ഇന്റർവെൽ വരെയുള്ള കഥയുടെ രൂപം സിദ്ദിക്കിന്റെ മനസ്സിൽ ഉണ്ടായി.. സിദ്ദിക്കിന്റെ ഫ്രണ്ട് ആയ നിർമാതാവിന് വേണ്ടി ഈ കഥ ശ്രീനിവാസനോട് പറയുകയും സ്ക്രിപ്റ്റ് ശ്രീനി എഴുതുകയും ചിത്രം കമൽ സംവിധാനം ചെയ്യുകയും ചെയ്തു. ആദ്യ പകുതി പ്രേക്ഷകരെ ചിരിപ്പിക്കുകയും, വല്യ ട്വിസ്റ്റ്‌ കൊടുത്തു ഇടവേളയ്ക് വിടുകയും ചെയ്ത സിനിമ രണ്ടാം പകുതി യുടെ അവസാമൊക്കെ ആവുമ്പോൾ കിതയ്ക്കുന്നത് കാണാം.

എങ്കിലും നിർമാതാവിന് നഷ്ടം വരുത്താതെ ചിത്രം ബോക്സ്ഓഫീസിൽ രക്ഷപെട്ടു. മോഹൻ ലാലിനു മാത്രം ചെയ്യാനാവുന്ന വേഷം ആയിരുന്നു സാഗർ കോട്ടപ്പുറം. ഇനി അങ്ങനെ ഒരു വേഷം ചെയ്യാൻ അദ്ദേഹത്തിന് പോലും പറ്റില്ല എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഇടവേള കഴിഞ്ഞ് ബോറായി. ആവറേജ് വിജയം മാത്രം, സൂപ്പർഹിറ്റ് സിനിമയാണ് ദിലീപിന്റെ പഞ്ചാബി ഹൌസ് ഇറങ്ങിയത് കൊണ്ട് കുറച്ചു കളക്ഷൻസ് കുറഞ്ഞു എന്നല്ലാതെ പടം സൂപ്പർ ഹിറ്റ് ആയിരുന്നു മോഹൻലാലിൻറെ തകർത്തുള്ള അഭിനയവും.

പോസ്റ്ററിൽ 50 ദിവസവും 100ദിവസവും കാണിക്കുന്ന പല പടങ്ങളും നിർമാതാവിന് വലിയ വിജയങ്ങളാവാത്ത ചിത്രങ്ങളായിരുന്നു എന്നത് ചില നിർമാതാക്കൾ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്, ആദ്യം നായികയായി സൗന്ദര്യ, ശോഭന എന്നിവരെ ആണ് പരിഗണിച്ചത് എന്നു കേട്ടിട്ടുണ്ട് കമൽ മനസ്സിൽ വിചാരിച്ചത് പോലെ നന്ദിനി അഭിനയിച്ചതും ഇല്ല, പിന്നീട് ഡബ്ബിംഗ് ആര്ടിസ്റ്റിന് ആയിരുന്നു അതിന്റെ പ്രഷർ മുഴുവൻ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment