ഒരു ഇൻഡസ്ട്രി മുഴുവൻ അന്ന് പരിഹസിച്ച ഒരാൾ ആയിരുന്നു പൃഥ്വിരാജ്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം ആണ് പൃഥ്വിരാജ്. നിരവധി ചിത്രങ്ങളിൽ ആണ് താരം പ്രധാന വേഷത്തിൽ എത്തിയത്. നന്ദനം സിനിമയിൽ കൂടി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം  ഇന്ന് എത്തി നിൽക്കുന്നത് മലയാള സിനിമയിലെ ഒരു അഭിവാജ്യ ഘടകം ആയാണ്. നടനായും നിർമ്മാതാവ് ആയും സംവിധായകൻ ആയും ഗായകനായും എല്ലാം സിനിമയിൽ തന്റേതായ സ്ഥാനം ഇതിനോടകം പൃഥ്വിരാജ് നേടിയിരിക്കുകയാണ്. നിരവധി ഹിറ്റുകൾ ആണ് ഈ കാലയളവിൽ പൃഥ്വി മലയാള സിനിമയ്ക് സമ്മാനിച്ചത്.

എന്നാൽ മലയാള സിനിമയിൽ വളരെ മോശം കാലം ഒരിക്കൽ പൃഥ്വിരാജിന് ഉണ്ടായിരുന്നു. നിരവധി വിമർശനങ്ങൾ ആ കാലത്ത് പ്രിത്വിരാജിന് നേരെ വന്നിരുന്നു. തന്റെ നിലപാടുകൾ മുഖം നോക്കാതെ തുറന്ന് പറഞ്ഞത് തന്നെ ആണ് പൃഥ്വിക്ക് ഇത്രയും ശത്രുക്കൾ ഉണ്ടാക്കാൻ കാരണം. മലയാള സിനിമയിൽ പൃഥ്വിക്ക് വിലക്ക് ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു. എന്നാൽ ഒരിക്കൽ കളിയാക്കിയവരേയും വിമർശിച്ചവരെയും കൊണ്ട് എല്ലാം തിരുത്തി പറയിക്കാൻ പൃഥ്വിരാജിന് കഴിഞ്ഞു.

പൃഥ്വിരാജിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായ ചിത്രം ആണ് അയാളും ഞാനും തമ്മിൽ. ഒരു പക്ഷെ ഈ ചിത്രത്തോടെ ആണ് പൃഥ്വിയിലെ അഭിനേതാവിനെ മലയാള സിനിമ തിരിച്ചറിയാൻ തുടങ്ങിയത് എന്ന് തന്നെ പറയാം. കളിയാക്കിയവരെ കൊണ്ട് തന്നെ ഈ ഒരു ചിത്രത്തിൽ കൂടി തിരിച്ച് പറയിപ്പിക്കാൻ പൃഥ്വിക്ക് കഴിഞ്ഞു. ഇപ്പോൾ ആയാലും ഞാനും തമ്മിൽ എന്ന ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സജിത്ത് അച്ചൂസ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു ഇൻഡസ്ട്രി മുഴുവൻ അന്ന് പരിഹസിച്ച ഒരാളുടെ. സിനിമയുടെ തുടക്കത്തിൽ ഉയർന്ന കൂവലുകളിൽ നിന്ന് പതിയെ തിയ്യേറ്റർ നിശബ്ദമായി, പിന്നീട് ഉള്ള ഇമോഷണൽ സീനുകളിൽ അത് കയ്യടിയായി. പൃഥ്വിരാജ് എന്ന നടൻ്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ചിത്രം.

ലാൽ ജോസിൻ്റെ സംവിധാനവും ബോബി- സഞ്ജയ് ടീമിൻ്റെ മികവാർന്ന തിരക്കഥയും ശരത് വയലാർ – ഔസേപ്പച്ചൻ കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ഗാനങ്ങളും ചിത്രത്തിന് മാറ്റുകൂട്ടി എന്നുമാണ് പോസ്റ്റ്. ഇപ്പോഴും എവിടെയെങ്കിലും ഒക്കെ പോവുമ്പോൾ മലയോ. തണുപ്പോ ഒക്കെ ഉള്ള സ്ഥലം കണ്ടാൽ അപ്പോ വണ്ടി നിർത്തും. പിന്നെ ആ പാട്ട് വക്കും. അഴലിൻെറ ആഴങ്ങളിൽ. ഹൊ അത് ഇറങ്ങിയ സമയത്ത് ലവൾക്ക് പാടി കേൾപ്പിച്ചിരുന്ന്. കുറച്ച് നാൾ കഴിഞ്ഞപ്പോൾ സുന്ദരമായി തേച്ച് പോയി തുടങ്ങി നിരവധി ഓർമ്മകൾ ആണ് ആരാധകർ പങ്കുവെച്ചിരിക്കുന്നത്.

Leave a Comment