ഈ സിനിമയുടെ ഏറ്റവും വലിയ കൗതുകം എന്താണെന്നു മനസ്സിലായോ

പ്രിയദർശന്റെ സംവിധാനത്തിൽ 1986 ൽ പുറത്തിറങ്ങിയ ചിത്രം ആണ് അയൽവാസി ഒരു ദരിദ്ര വാസി. ചിത്രത്തിന്റെ തിരക്കഥയും പ്രിയദർശൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. പ്രേം നസീർ, ശങ്കർ, മേനക, മുകേഷ്, നെടുമുടി വേണു, സുകുമാരി, സീമ, ഇന്നസെന്റ് തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.

ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുനിൽ കുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു ടിപ്പിക്കൽ പ്രിയദർശൻ ചിത്രത്തിലേയ്ക്ക് പ്രേംനസീറിനെ കാസ്റ്ചെയ്താൽ എന്തുണ്ടാകും എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ കൗതുകം എന്നുതോന്നുന്നു.

അയൽവാസി ഒരു ദരിദ്രവാസി 1986 ആൾമാറാട്ടവും, തമാശയും, പ്രേമവും, അവസാനം ഒരുകൂട്ടയോട്ടവും, കൂട്ടത്തല്ലും ഒക്കെയുള്ള ആ പ്രിയദർശൻകയ്യൊപ്പുള്ള വിനോദചിത്രം. പ്രിയദർശന്റെ പതിവു ടീം ഊർജസ്വലരായി ഉടനീളമുണ്ട്. ശങ്കർ, മേനക, നെടുമുടി, സുകുമാരി, പപ്പു, മുകേഷ്, പൂജപ്പുര രവി, ശ്രീനിവാസൻ, മണിയൻപിള്ള. ഹിന്ദിയിലെയും മറ്റും പലചിത്രങ്ങളിലെയും അംശങ്ങൾ അയൽവാസിയിൽ ഉപയോഗിച്ചിട്ടുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ന്യൂജൻ ആഘോഷിക്കുന്ന തഗ് എന്ന ഐറ്റത്തിന്റെ അപ്പൂപ്പൻമാരായിരുന്നു ഓൾഡ്ജനറേഷനെന്ന് ഓർമ്മപ്പെടുത്തുന്ന ഒരുപാട് ഡയലോഗുകൾ ചിത്രത്തിൽകാണാം.. തന്റെ ഭാര്യയുമായി നിങ്ങൾക്ക് രഹസ്യബന്ധമുണ്ടെന്ന് അയൽക്കാരനായ പ്രേംനസീർ പറയുന്നത്കേട്ട് രോഷാകുലനായി പുള്ളിയെ തല്ലാൻ നെടുമുടി മതിലിനുമുകളിലുള്ള മാവിൽകൂടി ചാടിവരുമ്പോൾ പ്രേംനസീർ പറയുന്ന ഡയലോഗ് ഓർത്ത്ചിരിപ്പിക്കുന്നതാണ്. “ഓഹോ, അപ്പൊ ഇതാണല്ലേടാ നിന്റെ സ്ഥിരം വഴി” എന്നുമാണ് പോസ്റ്റ്.

പ്രേംനസീറിൻ്റെ സൂപ്പർ കോമഡി ചിത്രം 1976ലെ പാരിജാതം ആണ് ഇതിൽ ഡബ്ബിൾറോളിലാണ്, സുകുമാരി പ്രേംനസീറിനെ പ്രേംനസീർനോട്‌ ഉപമിക്കുന്ന ഡയലോഗ് ഉണ്ട് ഇപ്പോൾ ഉള്ള പ്രിന്റ്കളിൽ ആ ഡയലോഗ് കട്ട് ആണ്. വി എച് എസ് കളിൽ ആ ഡയലോഗ് ഉണ്ട്, പടയോട്ടത്തിലൊക്കെ അഭിനയിച്ച മഹാനടൻ എന്തിന് ഇത്തരം കോമാളിക്കൂത്തിന് തലവച്ചു കൊടുത്തു, നസീർ സർ കുറച്ചു കാലം കൂടി ജീവിച്ചിരുന്നെങ്കിൽ ഒരു പാട് മികച്ച കോമഡി കഥാപാത്രങ്ങളെ കൂടി കാണാമായിരുന്നു. അങ്ങേരുടെ തഗ് ഡയലോഗ് ഡെലിവറികൾ നല്ല രസമായിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment