ഇന്നും ഒരു വിങ്ങലായി ഈ കഥാപാത്രം നമ്മുടെ മനസ്സിൽ ഉണ്ട് എന്നതാണ് സത്യം

ഗ്ലാഡ്‌വിൻ ഷരൂൺ ഷാജി സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഏതെങ്കിലും ഒരു സിനിമ കണ്ടു അതിലെ നായക കഥാപാത്രം മമ്മൂട്ടിയോ മോഹൻലാലോ ചെയ്യാൻ ആഗ്രഹിച്ചു എന്ന് പറയുന്നത് ആ കഥാപാത്രം ചെയ്ത നടനെ സംബന്ധിച്ച് ഒരു അംഗീകാരം തന്നെയാണ്. മഹാപ്രതിഭകളായ ഇവർക്ക് ചെയ്യാൻ മോഹം തോന്നിയ ഒരു വേഷം മികച്ചതാക്കുക എന്നത് ഒരു നിസ്സാര കാര്യമല്ലല്ലോ.

അങ്ങനെ മമ്മൂട്ടിക്ക്‌ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹം തോന്നിയ ഒരു നായകവേഷം ആണ് ആയുഷ്ക്കാലത്തിൽ ജയറാം അവതരിപ്പിച്ച എബി എന്ന കഥാപാത്രം. ജയറാമിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന്. കോമഡി ഒന്നുമില്ലാതെ സീരിയസ് ആയ വേഷം ചെയ്ത് വിജയമായ ജയറാമിന്റെ കരിയറിലെ ചുരുക്കം സിനിമകളിൽ ഒന്ന് കൂടിയാണ് ആയുഷ്ക്കാലം.

സിനിമ കണ്ടു കഴിഞ്ഞാൽ വല്ലാത്തൊരു വിങ്ങലായി മനസ്സിനെ വേട്ടയാടുന്ന വല്ലാത്തൊരു കഥാപാത്രം ആയിരുന്നു ഇതിലെ എബി മാത്യു. മമ്മൂക്കയുടെ വാക്കുകൾ കടമെടുത്താൽ വില്ലനായി വരുന്ന പ്രേതം എന്ന പതിവ് ശൈലിയിൽ നിന്ന് മാറി നായകനായി വന്ന പ്രേതം.ഫ്രണ്ട്ലി ഗോസ്റ്റ്. ഈ പടവും ഇതിലെ പാട്ടും ഒത്തിരി ഇഷ്ട്ടം എന്നുമാണ് പോസ്റ്റ്.

ഗോസ്റ്റ് എന്ന ഇംഗ്ലീഷ് സിനിമയുടെ അഡാപ്റ്റേഷൻ അല്ലേ? ഇതിലെ ക്ലൈമാക്സ് സീൻ കാണുമ്പോൾ ഒത്തിരി വിഷമം വരും ഇന്നും, മനസ്സിൽ നിന്നും മായാതെ ഒരു നൊമ്പരമായി ഇന്നും ജയറാമും ആയുഷ്കാലവും, ജയറാമേട്ടൻ പ്രത്യേക ഒരു ഗ്ലാമർ ലുക്ക്‌ ആയിരുന്നു വെള്ള ഷർട്ടും പാന്റ്സും, പടത്തിലെ ഇന്നസെൻ്റ് കോമഡി ഒക്കെ കിടു, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

Leave a Comment