അഴകിയ രാവണനിൽ ശങ്കർ ദാസ് മുതലാളിയോടു അംബുജാക്ഷൻ കഥ പറയുന്ന രംഗം ഓർമ്മ ഇല്ലേ

പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായി എത്തിയ അഴകിയ രാവണൻ. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ കുടുംബ ചിത്രത്തിൽ നിരവധി താരങ്ങൾ ആണ് അണി നിരന്നത്. ഇന്നും ഈ ചിത്രത്തിന് ആരാധകർ ഏറെ ആണ്. പതിവിലും വ്യത്യസ്തമായ നായക കഥാപാത്രത്തെ ആയിരുന്നു ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. ഇപ്പോഴിതാ വർഷങ്ങൾക് ഇപ്പുറം ഈ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനിമ പാരഡിസോ ക്ലബ്ബ് എന്ന ഗ്രൂപ്പിൽ ജിതിൻ ഗിരീഷ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അഴകിയ രാവണനിൽ ശങ്കർ ദാസ് മുതലാളിയോടു അംബുജാക്ഷൻ കഥ പറയുന്ന രംഗം. അവർ ഒന്നിക്കുകയാണ് ഒന്നിക്കുകയാണ് എന്ന് ഗദ്ഗദനായി കണ്ണ് നീരും തുടച്ച് അംബുജാക്ഷൻ പറയുമ്പോൾ വർഗ്ഗീസ് (കൊച്ചിൻ ഹനീഫ) ചോദിക്കും “കഴിഞ്ഞോ” എന്ന്. സർവ്വ പുച്ഛവും ആ ചോദ്യത്തിൽ ഉണ്ട്. ആ കഥയ്ക്ക് നിലവാരം ഇല്ല എന്ന് മനസ്സിലാക്കാൻ ബോധം ഉള്ള , അവിടെ ഇരിക്കുന്ന രണ്ട് പേരിൽ ഒരാളാണ് വർഗ്ഗീസ്.

അവിടെയാണ് ശങ്കർ ദാസ് എന്ന കഥാപാത്രത്തിൻ്റെ ഡയലോഗ് “അംബുജാക്ഷൻ്റെ കഥ. പോര “. ശങ്കർ ദാസ് പൊതുവേ ഒരു ചീപ് ടേസ്റ്റ് ഉള്ള , അഥവാ വിയർഡ് ആയ ടേസ്റ്റ് ഉള്ള , തീരെ നിലവാരം കുറഞ്ഞ ചിന്താഗതി ഉള്ള ആളായി ആണ് സിനിമ എസ്ടാബ്ലിഷ്‌ ചെയ്യുന്നത്. തുടക്കത്തിൽ ഹാളിൽ സ്വർണ്ണ പെയിൻ്റ് അടിക്കാൻ ഒക്കെ പറയുമ്പോൾ പണിക്കാരൻ ഉടക്കുന്നുണ്ട്.(ഓഫ്‌കോർസ് , അയാളുടെ കാശ് , അയാളുടെ ഇഷ്ടം). ആ ശങ്കർ ദാസിന് പോലും കഥ “പോര” എന്നാണ് തോന്നിയത്. മറ്റൊരു തരത്തിൽ പറഞ്ഞാല് , അംബുജാക്ഷൻ്റെ ഏതാണ്ട് അതേ ചിന്താ നിലവാരം ഉള്ള ആളാണ് ശങ്കർ ദാസ്.

പുള്ളിക്ക് അത് കൊണ്ട് തന്നെ കഥ മോശം എന്ന അഭിപ്രായം ഇല്ല.. അത്ര പോര എന്ന് മാത്രമേ തോന്നിയുള്ളൂ. അതിനും കാരണം , കഥയുടെ നിലവാരം ഇല്ലായ്മ അല്ല. കഥയിൽ മൂന്നാലു ഫൈറ്റും , റേപ്പ് സീനും ഒന്നും ഇല്ല. അത് കൊണ്ടാണ് , അത് കൊണ്ട് മാത്രമാണ് ചിറകൊടിഞ്ഞ കിനാവുകൾ അത്ര “പോരാത്തത്”. എങ്കിൽ നായകൻ നായികയെ റേപ്പ് ചെയ്യട്ടെ എന്നു പറയുമ്പോഴും ശങ്കർ ദാസ് അല്ല പ്രതികരിക്കുന്നത്.. വർഗ്ഗീസ് ആണ്. ഇത് പോലെ മറ്റൊരു സീൻ ആണ് റാം ജി റാവു സ്പീക്കിംഗ് ൽ മുണ്ട് പോകുന്ന രംഗം.

വന്ന പെൺകുട്ടി “നിങ്ങളിൽ ആരാ ബാല കൃഷ്ണൻ” എന്ന് ചോദിച്ച് അയാളെയും കൂട്ടി മാറി നിന്ന് സംസാരിക്കാൻ പോകുന്നു. അപ്പോ ഗോപാല കൃഷ്ണൻ മത്തായി ചേട്ടനോട് : കണ്ടാ കണ്ടാ ഏയ് കണ്ടിട്ടോന്നും ഉണ്ടാവില്ല. അപ്പോഴേക്കും ഞാൻ മുണ്ട് ഉടുത്തില്ലെ അതല്ല , കണ്ടില്ലേ അവൻ്റെ തനിനിറം. അതവൻ്റെ പെങ്ങൾ അല്ലെടാ. ഉണ്ട “നിങ്ങളിൽ ആരാ ബാലകൃഷ്ണൻ ” എന്ന് ചോദിച്ച പെണ്ണിനെ കുറിച്ചാണ് മത്തായി ചേട്ടൻ പറയുന്നത് , അവർ ആങ്ങളയും പെങ്ങളും ആണെന്ന്. നിഷ്കളങ്ക ജന്മം ചുമ്മാ പറയണം എന്ന് തോന്നി. ഇങ്ങനെ കഥാപാത്രത്തെ അറിഞ്ഞ് എഴുതിയ ഡയലോഗുകൾ കോർക്കൂ എന്നുമാണ് പോസ്റ്റ്.

Leave a Comment