മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നായകൻ കുട്ടിശ്ശങ്കരൻ ആയിരുന്നു

ശ്രീനിവാസന്റെ രചനയിൽ കമൽ സംവിധാനം ചെയ്തു 1996 ൽ പുറത്തിറങ്ങിയ ചിത്രം ആണ് അഴകിയ രാവണൻ. മമ്മൂട്ടി ആണ് ചിത്രത്തിൽ നായകനായി എത്തിയത്. ചെറുപ്പത്തിൽ നാടുവിട്ടു പോയി കുറച്ച് വർഷങ്ങൾക്ക് ശേഷം കോടീശ്വരൻ ആയി തിരിച്ച് എത്തിയ കുട്ടിശങ്കരൻ എന്ന കഥപാത്രത്തെ ആണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്.പണക്കാരൻ ആയപ്പോൾ ശങ്കർ ദാസ് എന്ന പേരിൽ ആണ് തന്റെ സ്വന്തം നാട്ടിലേക്ക് കുട്ടിശ്ശങ്കരൻ തിരിച്ച് വരുന്നത്.

ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. റിൻസ് മുംതാസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ,  ആ കാലത്തു ഒരാളും ചിന്തിക്ക പോലും ചെയ്യാത്ത പ്രണയത്തിന്റെ മറ്റൊരു അർത്ഥ തലത്തെ ശ്രീനിവാസൻ അഭ്രപാളികളിൽ കോറി ഇട്ടപ്പോൾ ലഭിച്ചത്.

ഒരു പക്ഷേ മലയാള സിനിമയിൽ അവതരിച്ച ഒത്തിരി കാമുക കഥാപാത്രങ്ങളിൽ ഏറ്റവും അണ്ടർ റേറ്റഡ് കാമുകനെ. അധികമാരും കൊട്ടിയാഘോഷിക്കുകയും ചര്‍ച്ചക്ക് വെച്ച് കീറി മുറിക്കുകയും ചെയ്യാത്ത കാമുകനെ. ഞാൻ കണ്ടതിൽ വെച്ച് എനിക്കേറ്റവും പ്രിയപ്പെട്ട കാമുകനെ. ‘കുട്ടി ശങ്കരൻ’. “വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം നിങ്ങളെ ഞാൻ സ്നേഹിക്കുന്നു” എന്നുമാണ് പോസ്റ്റ്.

താൻ സ്നേഹിച്ച പെണ്ണ് തന്നോടുള്ള വാശി തീർക്കാൻ വേണ്ടി അവളുടെ വെർജിനിറ്റി സ്പോയില് ചെയ്തു എന്നറിഞ്ഞിട്ടും അവളെ സ്വീകരിക്കാൻ തയ്യാറായ 90 കളിലെ നായകൻ കുട്ടി ശങ്കരൻ, എനിക്ക് വളരെ വേദന തരുന്ന സീനുകളാണ് അവസാന കുറച്ച് സമയം,കോമാളിത്തരത്തിൽ നിന്നും നൊമ്പരങ്ങളിലേക്കൊരു മാറ്റം, കുട്ടിശകരനെ ഇത്രേം പോപുലർ ആക്കിയതിൽ വിദ്യ സാഗറിന്റെ മ്യുസിക് ണ് കൂടെ 50 ശതമാനം ക്രെഡിറ്റ് ഉണ്ട്.

നല്ല സിനിമയായിരുന്നു. ഒരുപക്ഷേ, ഇതിനു മുൻപേ വന്ന ഇതേ ടീമിന്റെ തന്നെ മഴയെത്തും മുൻപേ യെക്കാളും എനിക്ക് ഇഷ്ടമായ സിനിമ. ഈ പടം എന്തുകൊണ്ട് പരാജയമായി എന്ന് ഇപ്പോഴും അറിയില്ല. ഇപ്പോഴും ചാനലിൽ വരുമ്പോൾ കാണാറുണ്ട്, എത്ര ആഴത്തിൽ ആണ്ടു പോയാലും ഈ വെണ്ണില ചന്ദനക്കിണ്ണവും ശങ്കർ ദാസ് മുങ്ങി എടുതിരിക്കും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment