ഹിറ്റ് എന്ന് പറയാവുന്നത് ഒന്നോ രണ്ടു ചിത്രങ്ങൾ മാത്രമാണ്, ഫ്ലോപ്പുകൾ ആണ് കൂടുതലും

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ സംവിധായകൻ ആണ് ബി ഉണ്ണികൃഷ്ണൻ. നിരവധി ചിങ്ങ ആണ് താരത്തിന്റെ സംവിധാനത്തിൽ കൂടി പുറത്ത് വന്നത്. എന്നാൽ ഹതഭാഗ്യ വശാൽ അതിൽ കൂടുതൽ ചിത്രങ്ങളും പരാജയം ഏറ്റുവാങ്ങി എന്നുള്ളത് ആണ്. ഒന്ന് രണ്ടു ചിത്രങ്ങൾ ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാ ചിത്രങ്ങളൂം വേണ്ടത്ര വിജയം നേടാതെ പോകുകയായിരുന്നു. എന്നാൽ മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങിയ വലിയ താരങ്ങളുടെ ഡേറ്റുകൾ ഉണ്ണികൃഷ്ണന് വീണ്ടും വീണ്ടും ലഭിക്കാറുമുണ്ട്.

ഇപ്പോഴിതാ ഇദ്ദേഹത്തെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ യസീൻ മുഹമ്മദ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ഹിറ്റ് എന്ന് പറയാവുന്നത് ഒന്നോ രണ്ടു ചിത്രങ്ങൾ. ഏറെയും ഫ്ലോപ്പുകൾ അവസാനം ഇറങ്ങിയത് ട്രോള് മഴ ഏറ്റു വാങ്ങിയ ആറാട്ട് എന്ന മോശം ചിത്രം.

എന്നിട്ടും അടുത്ത ചിത്രം മമ്മൂട്ടി യോടെപ്പം ഉടനെ തന്നെ ഇറങ്ങുന്നു. പഴയ പല സൂപ്പർ ഹിറ്റ് ഡയറക്ടർമാരും സൂപ്പർ സ്റ്റാർസിന്റെ ഡേറ്റിനു വേണ്ടി കാത്തു കിടക്കുമ്പോൾ ഇയാൾക്ക് അത് ഒരു പ്രശ്നം അല്ലെന്ന് തോന്നുന്നു. അടുത്ത പടത്തിന്റെ റിസൾട്ട്‌ എന്ത് തന്നെയായാലും ഒരു പ്രശ്നം ഇല്ല ഉടൻ തന്നെ മോഹൻലാലുമായിട്ടുള്ള ചിത്രം അനൗൺസ് ചെയ്തോളും എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയത്.

മാടമ്പി മാത്രം കൊള്ളാം. പിന്നെ ബാലൻ വക്കീൽ എന്നൊരു പടം കണ്ടിരിക്കാം ബാക്കിയൊക്കെ ഫ്ലോപ്പ് ആണ്, മമ്മൂട്ടിയുടെ സിനിമകൾ തുടർച്ചയായി വിജയിക്കുന്നത് കണ്ട് അസൂയ പൂണ്ട് മമ്മൂട്ടിയെ തേക്കാൻ വേണ്ടിയാണ് ഉണ്ണികൃഷ്ണന്റെ പുറപ്പാട്, എല്ലാ സിനിമയും കട്ടച്ചളി. മമ്മൂക്കക്ക് ഇതെന്ത് പറ്റിയാവോ ഇവന് ഡേറ്റ് കൊടുക്കാൻ? തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു പ്രേക്ഷകരിൽ നിന്ന് വരുന്നത്.

Leave a Comment