അമരേന്ദ്ര ബാഹുബലിക്കും മഹേന്ദ്ര ബാഹുബലിക്കും ഒരാൾ തന്നെ ആണ് ശബ്‌ദം നൽകിയത്

2015 ൽ രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രം ആണ് ബാഹുബലി. ചിത്രം രണ്ടു ഭാഗങ്ങൾ ആയിട്ടാണ് എത്തിയത്. ആദ്യ ഭാഗം ഇറങ്ങി ഒന്നര രണ്ടു വര്ഷങ്ങൾക്ക് ഇപ്പുറം ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയത്. ആദ്യ ഭാഗം തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിനും പ്രേഷകർ അക്ഷമരായി കാത്തിരിക്കുകയായിരുന്നു. പ്രഭാസ് ആണ് ചിത്രത്തിൽ നായകനായി എത്തിയത്.

ചിത്രത്തിന് വേണ്ടി വലിയ രീതിയിൽ തന്നെ കഠിനാധ്വാനം ആണ് പ്രഭാസ് എടുത്തത്. പ്രഭാസ് മാത്രമല്ല, ചിത്രത്തിലെ മുഴുവൻ താരങ്ങളും തങ്ങളുടെ ഏറ്റവും മികച്ച രീതിയിൽ തന്നെ ആണ് ചിത്രത്തിൽ അഭിനയിച്ചത്. ഇന്നും ബാഹുബലിയെ വെല്ലുന്ന മറ്റൊരു ചിത്രം ഇറങ്ങിയിട്ടില്ല എന്ന് തന്നെ പറയാം. 180 കോടി മുതൽ മുടക്കിൽ ആണ് ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. ഏകദേശം 630 കോടിയിൽ അധികം കളക്ഷൻ ആണ് ചിത്രം നേടിയത്.

മാത്രമല്ല, 250 കോടി രൂപ മുതൽ മുടക്കിൽ എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം നേടിയത് 1810 കോടിയിൽ അധികം കളക്ഷൻ ആണ്. ഒരു പക്ഷെ ഇത്തരത്തിൽ ആദ്യ ഭാഗത്തിനേക്കാൾ കൂടുതൽ സ്വീകാര്യത രണ്ടാം ഭാഗത്തിന് കിട്ടുന്ന ആദ്യ ചിത്രം ആയിരിക്കും ബാഹുബലി. ബാഹുബലിയെയും ദേവസേനയെയും രാജമതയെയും കട്ടപ്പയെയും ഒന്നും ഒരു തെന്നിന്ത്യൻ സിനിമ പ്രേമികളും മറക്കാൻ ഇടയില്ല.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ബിജു കുട്ടൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ബാഹുബലി2015 മലയാളം ഡബ് പ്രഭാസിനു വേണ്ടി ചെയ്തത് അരുൺ സി എം എന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ആണ്. എന്നാൽ അതിൽ മഹേന്ദ്ര ബാഹുബലി (ശിവ) യുടെ ശബ്ദവും അമരേന്ദ്ര ബാഹുബലിയുടെ ശബ്ദവും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്.

ബാഹുബലി 2 ഇൽ ആവട്ടെ അരുൺ തന്നെയാണ് രണ്ട് പേർക്കും ശബ്ദം നൽകിയത് എന്ന് മനസിലാക്കാം. ബാഹുബലി 1 ഇൽ അമരേന്ദ്ര ബാഹുബലിക്ക് ശബ്ദം നൽകിയത് അരുൺ തന്നെയാണോ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.

Leave a Comment