മൂന്നു വർഷത്തെ ഇടവേളയ്‌ക്കു ശേഷം വരുന്ന രജനികാന്ത് ചിത്രം ആയിരുന്നു ബാഷ

സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ആണ് ബാഷ. നഗ്മ ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത്. പടയപ്പാ സിനിമ റീലീസ് ആയി ഹിറ്റ് ആയതിനു ശേഷം മൂന്ന് വർഷത്തോളം ഉള്ള ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന രജനികാന്ത് ചിത്രമായിരുന്നു ബാഷ. ജനകരാജ്, ദേവൻ, ശശി കുമാർ, വിജയ കുമാർ, ആനന്ദ രാജ്, ചന്ദ്രൻ രാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. മൂന്നു വർഷത്തിന് ശേഷമുള്ള രജിനികാന്ത് ചിത്രം കാണാൻ ആരാധകരും കട്ട വെയ്റ്റിങ് ആയിരുന്നു.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ രാഹുൽ മാധവൻ എന്ന ആരാധകൻ ചിത്രത്തിനെ കുറിച്ച് പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 2002 ആഗസ്ത് മാസം, അതായത് ഓണത്തിന് മുൻപ്. അന്നാണ് മൂന്നു വർഷങ്ങളുടെ ഇടവേളക്ക് ശേഷം സൂപ്പർസ്റ്റാർ രജനിയുടെ ബാബ റിലീസ് ആവുന്നത്.ഞങ്ങൾ പിള്ളേർ സെറ്റിനു അന്ന് ഒരു കാര്യം മാത്രമേ സിനിമയുടെ കാര്യത്തിൽ നോട്ടമുണ്ടായിരുന്നുളൂ.

വരാൻ പോകുന്ന പടം ഡി ടി എസ് ശബ്ദമാണോ എന്ന്. ഇനി ആ പടം സംഗീതം നൽകിയത് എ ആർ റഹ്മാൻ ആണെങ്കിൽ ആഹാ സന്തോഷത്തിന് മധുരം ഇരട്ടിയാണ്. അപ്പൊ പിന്നെ പടയപ്പായുടെ മാരക ബിജിഎം ഓർത്തുകൊണ്ടു ബാബയെ വരവേൽക്കാൻ വേറെ എന്തെങ്കിലും എക്സ്ട്രാ കാരണം ഞങ്ങൾക്ക് വേണോ.. എറണാകുളം പത്മ, മൈമൂൺ എന്നീ രണ്ടു തിയേറ്ററിലാണ് ബാബ റിലീസ് ആയത്. നല്ല മഴയുള്ള ദിവസം എഫ് ഡി മാറ്റിനിക്ക് മൈമൂൺ ഡി ടി എസ് ൽ പടത്തിന് കേറി. സത്യത്തിൽ ഞാനൊഴികെയുള്ള ഒരുത്തനും പടം ഇഷ്ടമായില്ല എന്നതാണ് സത്യം(എനിക്കു ഈ പടം എന്തുകൊണ്ടാണ് ഇഷ്ടം ആയത് എന്നും അറിയില്ല ).

മൂവി കണ്ടിറങ്ങുമ്പോൾ അവരുടൊക്കെ തർക്കങ്ങളും വിശദീകരണവുമായിരുന്നു എന്റെ പണി. എന്തും സാധിക്കുന്ന അമാനുഷിക രജനിയിൽ നിന്നും അല്പം മാറിയ രജനിയെ കണ്ടതാവാം എനിക്കു പടം വേറിട്ടതായി തോന്നിയത്. പോരാത്തതിന് ക്ലൈമാക്സ്‌ അതും മറ്റൊരു പരീക്ഷണം പോലെ തന്നെ. പിന്നെ ഒന്നും നോക്കിയില്ല, ആരോടും ഒന്നും പറയാനുമില്ല. താണ്ടവം വരുന്നതിനു മുൻപ് അടുത്ത ദിവസങ്ങളിൽ പത്മ ഡി ടി എസ് ലേക്ക് വീണ്ടും ഒരു തവണ കൂട്ടുകാരുടെ പിന്തുണയില്ലാതെ ബാബ ദർശനം. ഇന്നും എന്റെ ഫേവറിറ്റ് രജനി മൂവികളിൽ ഉൾപ്പെട്ട ബാബ ഒരിക്കൽ കൂടി വരുകയാണ്.

തീർച്ചയായും ഒരിക്കൽ കൂടെ കാണാൻ ഞാൻ വെയ്റ്റിംഗ് തന്നെ. ബാബ മൂവിയിൽ നിങ്ങളുടെ തീയേറ്റർ അനുഭവങ്ങൾ, അഭിപ്രായങ്ങൾ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് പോസ്റ്റ്. ബാഷാ, പടയപ്പാ പോലെ വൻ മാസ്സ് പടം പ്രതീക്ഷിച്ചു കേറിയവരെ നിരാശപ്പെടുത്തി കാണും പടം. ഭയങ്കര മോശം പടമായോ ഗംഭീര പടം ആയോ തോന്നിയില്ല. നല്ലൊരു തീം എക്സ്ക്യൂഷൻ പാളിയ പോലെ ആണ് തോന്നിയത് എന്നാണ് പോസ്റ്റിനു വന്ന ഒരു കമെന്റ്.

Leave a Comment