മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ വില്ലൻ ആണ് ബാബു ആന്റണി

സിനി ഫൈൽ ഗ്രൂപ്പിൽ ബെൻജിത്ത് സാം എന്ന ആരാധകൻ നടൻ ബാബു ആന്റണിയെ കുറിച്ച് പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ബാബു ആൻറണി, കൂടിക്കാഴ്ച (1991). മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ വില്ലൻ. പൗരുഷം, ഗാംഭീര്യം , സൗന്ദര്യം എല്ലാം കൊണ്ടും തികഞ്ഞ നടൻ, ഇപ്പോൾ കണ്ടാലും ആരാധനയും ആവേശവും തോന്നിപ്പിക്കുന്ന ഏറ്റവും മികച്ച കഥാപാത്രം ‘വില്യംസ് ‘.

മലയാള സിനിമയിൽ പകരം വയ്ക്കാൻ ഇല്ലാത്ത ആക്ഷൻ ഹീറോ. എൻറെ വല്യമ്മച്ചിയുടെ മോഹൻലാലും മമ്മൂട്ടിയും ജയനും എല്ലാം ഈ പറയുന്ന ‘ ബാവു ആൻറണിയാണ്’. നീളൻ മുടിയും,മുഷിഞ്ഞ ജീൻസ് ഷർട്ടും, കറുത്ത ബനിയനും, കറുത്ത കണ്ണാടിയും, 2 സ്ട്രോക്ക് ബൈക്കും, ഇത്രത്തോളം ചേരുന്ന വേറൊരു നടൻ ഇല്ല. ഡെയ്സിയെ വച്ച് ബൈക്കിൽ ഒരു വരവുണ്ട് യാ മോനെ. ഏറ്റവു പ്രിയപ്പെട്ട എൻറെ ‘ബാവു ആൻറണി എന്നുമാണ് പോസ്റ്റ്.

ആ രൂപത്തിന് ചേരാത്ത മൃദുവായ ആ ശബ്ദമായിരുന്നു വലിയൊരു പോരായ്മ, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്. ഒരുപാട് സിനിമകളിൽ വില്ലൻ വേഷത്തിൽ ആയിരുന്നു ബാബു ആന്റണി എത്തിയത്. ബാബു ആന്റണി വില്ലൻ വേഷങ്ങളിൽ എത്തിയ ചിത്രങ്ങൾ ഒക്കെയും വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഒരു കാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന താരം എന്നാൽ ഇടയ്ക്ക് വെച്ച് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം. വില്ലൻ വേഷത്തിൽ ആണ് ബാബു ആന്റണി എത്തിയിരുന്നത് എങ്കിലും നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു.

Leave a Comment