വളരെ പെട്ടന്ന് തന്നെ പ്രേക്ഷകാരുടെ ശ്രദ്ധ നേടാൻ ഈ താരത്തിന് കഴിഞ്ഞു

നമ്മുടെ മലയാള സിനിമയിലെ പല താരങ്ങളും ഒരു കാലത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയവർ ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്.

ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ഇത്തരത്തിൽ ഒരു താരത്തിനെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബിജോയ് ആർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പൂതനയെ (ശുഭ) ഗർഭിണിയാക്കി അനാർക്കലിയെ ( കൽപ്പന ) അടിച്ചോണ്ടു പോയ പഞ്ചവടിപ്പാലത്തിന്റെ കാവലിനായി വന്ന പോലീസുകാരൻ , പൂരം കഴിഞ്ഞ് രണ്ടായിരം രൂപയുടെ തുണിയുമായി മുങ്ങിയ പഴങ്കഞ്ഞി വേലപ്പന്റെ (ജഗതി) കഴുത്തിന് പിടിക്കുന്ന പേരില്ലാത്ത കഥാപാത്രം.

കെ ജി ജോർജ് സാറിന്റെ പ്രശസ്തമായ പൊളിറ്റിക്കൽ സറ്റയർ പഞ്ചവടിപ്പാലവും അനിയൻ സംവിധാനം ചെയ്ത , ജയറാമും സിദ്ധിക്കും ജഗതിയുമൊക്കെ അഭിനയിച്ച സമ്പൂർണ്ണ തമാശ സിനിമയായ കാവടിയാട്ടവും – ഈ രണ്ട് സിനിമകളുമാണ് ബാബു ചേട്ടനെ പറ്റി ഓർക്കുമ്പോൾ പെട്ടെന്ന് മനസിലേക്കോടി വരുന്നത് , അദ്ദേഹം എന്റെ നാടായ മൂവാറ്റുപുഴയുടെ , എനിക്കോർമ്മള്ള ആദ്യ സിനിമാ നടനാണ് , ഓർമയുള്ള എന്ന് പറഞ്ഞാൽ പോര , പരിചയമുണ്ടായിരുന്ന ആദ്യ നടൻ എന്ന് പറയുന്നതാണ് ശരി.

ബോയിങ്ങ് ബോയിങ്ങ് ഉൾപടെ അദ്ദേഹത്തിന്റെ വേറേയും സിനിമകൾ ഓർത്തെടുക്കാൻ പറ്റുന്നുണ്ട് . രോഗാവസ്ഥയിലായിരുന്ന ബാബു ചേട്ടൻ ഇന്ന് വൈകിട്ട് അന്തരിച്ചു എന്ന വാർത്ത ദുഃഖത്തോടെയാണ് കേട്ടത്. സിനിമാഭിനയ മോഹവുമായി നാട്ടിൽ നിന്നും വണ്ടി കയറിയ ആ സുന്ദരനായ ചെറുപ്പക്കാരൻ , നാടിന്റെ സിനിമാ നടൻ എന്ന് ഞങ്ങളൊക്കെ അഭിമാനത്തോടെ നോക്കിയിരുന്ന, കാക്കാലംകുടി ബാബു ചേട്ടൻ – എന്തായാലും അദ്ദേഹം മൂവാറ്റുപുഴയുടെ ഓർമകളിൽ ഉണ്ടാവും എന്നുമാണ് പോസ്റ്റ്.

Leave a Comment