ബാഹുബലിയിൽ നായകനായി ആദ്യം തീരുമാനിച്ചത് ഹൃഥ്വിക് റോഷനെ

ഇന്ത്യൻ സിനിമ കണ്ടതിൽ വെച്ച് മികച്ച ബ്രഹ്‌മാണ്ഡ ചിത്രങ്ങളിൽ ഒന്നാണ് ബാഹുബലി. പ്രഭാസിന്റെ നായകനാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ഇത് വരെ സൗന്ത ഇന്ത്യൻ സിനിമ നേടിയ സകല റെക്കോർഡുകളും തിരുത്തി കുറിച്ച് കൊണ്ട് വിജയം നേടുകയായിരുന്നു. ഒരു പക്ഷെ ഇത്രയും ബിഗ് ബഡ്ജറ്റിൽ ഇറങ്ങിയ മികച്ച മറ്റൊരു സിനിമ സൗത്ത് ഇന്ത്യൻ സിനിമയിൽ ഇറങ്ങിയിട്ടില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. വലിയ താര നിരയിൽ ഇറങ്ങിയ ചിത്രം വലിയ രീതിയിൽ തന്നെ വിജയം ആകുകയായിരുന്നു.

ഇപ്പോഴിതാ സിനിമയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ ദാസ് അഞ്ജലി എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ബാഹുബലിയിൽ നായകനാകാൻ ആദ്യം ക്ഷണിച്ചത് ഹൃതിക് റോഷനെ ആയിരുന്നു, മുൻപ് “ജോദാ അക്ബർ”സിനിമ ചെയ്തിട്ടുള്ളത് കൊണ്ട് അദ്ദേഹം പിന്മാറുകയായിരുന്നു. ഹൃതിക് അഥവാ യെസ് പറഞ്ഞിരുന്നെങ്കിൽ? ഇന്ത്യയിലെ ഹയസ്റ്റ് പെയ്ഡ് ആക്ടർ,ഇന്നത്തെ അദ്ദേഹത്തിന്റെ ലെവൽ.

ഒരു പക്ഷേ രാധേ ശ്യാം, സാഹോ ചിത്രങ്ങളിൽ ഹൃതിക് ആയിരിക്കും നായകൻ. ആർ ആർ ആർ, കെ ജി എഫ്, പുഷ്പ പോലെയുള്ള ചിത്രങ്ങൾ ഒരു പക്ഷേ ബോളിവുഡിൽ ആയിരുന്നിരിക്കാം നിർമ്മിക്ക പെടുക ഒറ്റ തീരുമാനം ഇന്ത്യൻ സിനിമയുടെ തലവര തന്നെ മാറ്റിമറിച്ചു (ക്രെഡിറ്റ്‌ :ഡിജിറ്റൽ ഗാന്ധി ) എന്നുമാണ് പോസ്റ്റ്. തെറ്റി വർമ്മ സാറെ ബാഹുബലി തെലുങ്കിൽ പ്രഭാസ് റാണാ വെച്ച് ചെയ്യുന്ന അതെ സമയം ഹിന്ദിയിൽ ഹൃതിക്ക് ജോണ് ഇവരെ വെച്ച് ചെയ്യാൻ ആയിരുന്നു മൗലിക്ക് പ്ലാൻ. എന്നാൽ ഇത്രയും നാൾ ഡേറ്റ് കൊടുക്കാൻ പറ്റാത്തത് കൊണ്ട് ഹൃതിക്ക് നോ പറഞ്ഞു. പകരം ഹൃതിക്ക് ചെയ്ത സിനിമയാണ് മോഹൻ ജദാരോ എന്നാണ് ഒരാൾ നക്കിയ കമെന്റ്.

ബാഹുബലി അത് ഹൃതിക് വിചാരിച്ചാൽ നടക്കില്ല വിക്രം വേദ റീമേക്ക് റോൾ പോലും നേരെ ചൊവ്വെ ചെയ്യാൻ പറ്റാത്ത കോക്കിന്റെ ഭാഷയിൽ പറഞ്ഞ ഹൃതിക്നു വയ്യ എന്ന്, പ്രഭാസ് ചെയ്തത് നന്നായി. വീരം ,ക്രോധം , ഇത് രണ്ടും പ്രഭാസിനാണ് ഹൃതിക്കിനെക്കാൾ ഇണങ്ങുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. ഹൃഥ്വിക്കിനേക്കാൾ ബാഹുബലിയാകാൻ നല്ലത് പ്രഭാസ് തന്നെ ആയിരുന്നു എന്നാണ് കമെന്റുകൾ അധികവും.

Leave a Comment