Celebrity updates

അന്ന് വിജയിയെ അടിച്ചതിനു ശേഷം ഉണ്ടായ പ്രേശ്നങ്ങൾ വളരെ വലുത് ആയിരുന്നു

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ബൈജു എഴുപുന്ന. നടനായി മാത്രമല്ല, നിര്‍മാണം വിതരണം എന്നുതുടങ്ങി സിനിമയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക മേഖലയിലും ബിജുവിന്റെ സാനിധ്യം വളരെ വലുതാണ്. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും ബൈജു അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ കാവലൻ എന്ന വിജയ് ചിത്രത്തിൽ വിജയ്ക്കൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം തുറന്ന് പറയുകയാണ് ബൈജു എഴുപുന്ന.  കാവലനിൽ വിജയ്ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് അഭിനയ ജീവിതത്തിൽ തനിക്ക് ലഭിച്ച വലിയ ഒരു ഭാഗ്യം ആയിരുന്നു എന്നും എന്നാൽ ചിത്രം പുറത്തിറങ്ങിയതിന് ശേഷം കുറച്ച് നാളുകൾ തനിക് പുറത്ത് ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നു എന്നുമാണ് ഒരു അഭിമുഖത്തിൽ ഇപ്പോൾ ബൈജു പറയുന്നത്.

ബൈജു എഴുപുന്നയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ വിജയ്ക്കൊപ്പം രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ഒന്ന് കാവലൻ ആണ്. കാവലനില്‍ വിജയിയെ അടിച്ച് താഴെയിടുന്ന രംഗങ്ങൾ ഒക്കെ ഉണ്ട്. ഒരുപക്ഷേ തമിഴ് സിനിമയിൽ തന്നെ അദ്ദേഹത്തെ അങ്ങനെ അടിച്ച് താഴെയിടുന്ന ആദ്യത്തെ വ്യക്തിയായാണ് ഞാൻ എന്ന് തോന്നുന്നു. അങ്ങനെ ഒരു സിനിമയിലും വിജയ് നിന്ന് അടിവാങ്ങിക്കുന്ന ഒരു  രംഗം ഉണ്ടായിട്ടില്ല എന്നാണ് തോന്നുന്നത്. എന്നാൽ കാവലനിൽ ഞാൻ അദ്ദേഹത്തെ അടിക്കുമ്പോൾ ആ അടി മുഴുവൻ കൊണ്ട് ക്ഷീണിച്ച് അവശനായി  അദ്ദേഹം ഓടി ട്രെയിനിൽ കയറുന്നത് ആണ് സിനിമയിലെ രംഗം. ആ രംഗങ്ങൾ എല്ലാം വളരെ നന്നായി തന്നെ ഒരു കുഴപ്പവും ഇല്ലാതെ ആണ് എടുത്തത്.

എന്നാൽ സിനിമ ഇറങ്ങി കഴിഞ്ഞതിനു ശേഷമാണ് പ്രശ്നം ഉണ്ടായത്. എനിക്ക് പിന്നെ കുറെ നാളത്തേക്ക് പുറത്ത് ഇറങ്ങാൻ കഴയാത്ത അവസ്ഥ ആയിരുന്നു ഉണ്ടായത്. ഞാൻ വിജയിയെ അടിച്ചതും ആ അടിയെല്ലാം വിജയ് കൊണ്ടതും അദ്ദേഹത്തിന്റെ ആരാധകർക്ക് ഒട്ടും സഹിക്കാൻ കഴിയാത്ത കാര്യം ആയിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് ആ സമയത്ത് പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. അദ്ദേഹത്തിന്റെ ആരാധകർ എന്ന് പറയുന്നത് അദ്ദേഹത്തെ ദൈവത്തെ പോലെ ആണ് അവർ കാണുന്നത്. അങ്ങനെ ഉള്ള  അവരുടെ ദൈവത്തെ മറ്റൊരാൾ അടിക്കുക എന്ന് പറയുന്നത് അവർക്ക് ഉൾക്കൊള്ളാൻ പോലും കഴിയാത്ത കാര്യം അല്ലെ? അദ്ദേഹവും അദ്ദേഹത്തിന്റെ ആരാധകരെ അങ്ങനെ ആണ് കാണുന്നത്. ഭയങ്കര സിമ്പിൾ ആയ ഒരു മനുഷ്യൻ ആണ് വിജയ്. അവർക്ക് വേണ്ടി വിജയ് അവിടെ ഒരുപാട് കാര്യങ്ങൾ ആണ് ചെയ്യുന്നത്. അവരുടെ സ്ഥാനത്ത് നമ്മൾ ആണെങ്കിലും ആ മനുഷ്യന്റെ വലിയ ആരാധകർ തന്നെ ആയി പോകും എന്നും ബൈജു പറഞ്ഞു.

Trending

To Top
error: Content is protected !!