അയാൾ ഒരു പാവമാണ്, ആരും അയാൾക്ക് വേണ്ടി സംസാരിക്കുന്നില്ല

കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി ബാലയും ഉണ്ണി മുകുന്ദനും ആണ് സോഷ്യൽ മീഡിയയിൽ സംസാര വിഷയം. ഉണ്ണി മുകുന്ദന്റെ സിനിമയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചിട്ടില്ല എന്നാണ് ബാല പറഞ്ഞത്. ഈ വിഷയത്തിൽ കുറച്ച് പേര് ബാലയെ പിന്തുണച്ചും മറ്റു ചിലർ ഉണ്ണി മുകുന്ദനെ പിന്തുണച്ച് കൊണ്ടും രംഗത്ത് വന്നിരുന്നു. ബാല പ്രതിഫലം വേണ്ട എന്ന് പറഞ്ഞാണ് അഭിനയിച്ചത് എന്നും എന്നിട്ടും രണ്ടു ലക്ഷം രൂപ അദ്ദേഹത്തിന് നൽകി എന്നും ഉണ്ണി മുകുന്ദനും പറഞ്ഞിരുന്നു.

ഇപ്പോഴിത ഈ വിഷയത്തിൽ സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സംവിധായകൻ പ്രിൻസ് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ബാലയെ പോലുള്ള ഒരാൾ 27 ദിവസത്തേക്ക് 2 ലക്ഷം രൂപക്ക് വന്ന് അഭിനയിക്കും എന്ന് , സിനിമയിൽ പ്രവർത്തിക്കുന്ന ഒരാൾ പോലും വിശ്വസിക്കില്ല. 10 കൊല്ലം മുൻപ് ശ്രീ ഉണ്ണി ഒന്നുമല്ലാതിരുന്ന ക)ലത്ത് ഒരു ദിവസം 90000 രൂപ എന്ന നിലക്കാണ് കിട്ടിക്കൊണ്ടിരുന്നത്.

ആ ഉണ്ണി ,ബാല സോഷ്യൽ മീഡിയയിൽ വൈറൽ ആയി നിൽക്കുന്ന സമയത്ത് വിളിച്ച് 27 ദിവസം അഭിനയിപ്പിച്ച് 2 ലച്ചം പ്രതിഫലം കൊടുത്ത്. 10 കൊല്ലം മുൻപ് ശ്രീ ടിനി ടോം 4 ദിവസത്തെ ഷൂട്ടിന് 4 ലക്ഷമാണ് ബാലയോട് ചോദിച്ചത് എന്ന് ഓർക്കണം. എന്ന് മുതലാണ് അസിസ്റ്റന്റ് ക്യാമറമാനും അസോസിയേറ്റ് ക്യാമറ മാനിനും കൊടുക്കുന്ന പ്രതിഫലം ക്യാമറമാന് കൊടുത്തു എന്ന് പറയാൻ തുടങ്ങിയത്. 7 ലച്ചം എന്നാണ് ഉണി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ക്യാമറ മാന് കൊടുത്തത് 4.5 ലച്ചം മാത്രം.

മലയാളത്തിലെ ഒരു ക്യാമറാമാൻ ആർട്ടിസ്റ്റ് ഉള്ള പടത്തിന് മേടിക്കണത് 5 ലക്ഷം മുതൽ 50 ലക്ഷം വരെ ആണ് . 4.5 ലക്ഷം കൊടുത്തിട്ട് തെറ്റിധരിപ്പിക്കുന്ന രീതിൽ ക്യാമറമാന് 7 ലക്ഷം എന്ന് എഴുതിയത് എന്തിനാണ്. 10 കോടിയെങ്കിലും കച്ചവടം നടന്ന പടമാണ് അത്. അയാൾ മറ്റുള്ളവർക്ക് വേണ്ടിയാണ് ശബ്ദമുയർത്തിയത്. അതുകൊണ്ട് ഒരു പരിഹാസ കഥാപാത്രമായി നിൽക്കേണ്ടി വന്നു.

മാന്യതയ്ക്കും സിനിമയിൽ സ്ഥാനമുണ്ടെന്ന് തെളിയിക്കണം ഉണ്ണി. നിങ്ങളുടെ ചുറ്റുമുള്ള സിനിമയിൽ പ്രവർത്തിക്കുന്നവർ ഇത് കാണുന്നുണ്ട്. അയാൾ ഒരു പാവമാണ്. ഒറ്റക്കാണ്. ആരും അയാൾക്ക് വേണ്ടി സംസാരിക്കുന്നില്ല. സിനിമക്കാർ എല്ലാവരും പേടിക്കുന്നത് പോലെ ഇത് ക്കൊണ്ട് എനിക്ക് എന്റെ കരിയറിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അങ്ങ് പോട്ടേന്ന് വയ്ക്കും എന്നുമാണ് പോസ്റ്റിൽ പറയുന്നത്. 

Leave a Comment