ഉണ്ണി മുകുന്ദൻ നിർമിക്കുന്ന ചിത്രത്തിൽ അവൻ വിളിച്ചപ്പോൾ എനിക്ക് വരാതിരിക്കാൻ പറ്റില്ല

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം ആണ് ബാല. മലയാളികൾക്ക് മാത്രമല്ല തമിഴിലും ഏറെ സജീവമാണ് താരം. നിരവധി ചിത്രങ്ങളിൽ നായകനായും കൂട്ടുകാരൻ ആയും സഹനടൻ ആയും എല്ലാം തിളങ്ങിയ താരത്തിന് ആരാധകർ ഏറെ ആണ്. എന്നാൽ പലപ്പോഴും  സോഷ്യൽ മീഡിയയിൽ വലിയ സൈബർ ആ ക്രമണങ്ങൾ ആണ് താരത്തിനെതിരെ വന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ വ്യക്തി ജീവിതം മുതലെടുത്ത് കൊണ്ടാണ് പലരും അദ്ദേഹത്തെ വിമർശിച്ച് കൊണ്ട് എത്തിയിരുന്നത്.

വിവാഹ മോചനവും രണ്ടാം വിവാഹവും എല്ലാം തന്നെ വലിയ വിമർശനങ്ങൾ ആണ് താരത്തിന് നേടിക്കൊടുത്തത്. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന് താരം തന്നെ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബാലയെ കുറിച്ച് ഒരു ഗ്രൂപ്പിൽ ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് താരത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചത്.

പോസ്റ്റ് ഇങ്ങനെ, കുറച്ച് വിഷമങ്ങൾ എന്റെ മനസ്സിൽ ഉള്ളത് കൊണ്ട് മലയാളത്തിൽ ഇനി അഭിനയിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചിരുന്നു പക്ഷെ ഞാൻ ഒരു പടം ചെയ്തപ്പോൾ ഒരു വാക്ക് പോലും ചോദിക്കാതെ വന്നു അഭിനയിച്ചവൻ ആണ് ഉണ്ണി മുകുന്ദൻ.. ആ ഉണ്ണി മുകുന്ദൻ നിർമിക്കുന്ന ചിത്രത്തിൽ അവൻ വിളിച്ചപ്പോൾ എനിക്ക് വരാതിരിക്കാൻ പറ്റില്ല.” സൗഹൃദങ്ങൾക്ക് ഇദ്ദേഹം വലിയ വില നൽകുന്നുണ്ട്.. ബാല. ഷഫീക്കിന്റെ സന്തോഷം എന്ന ചിത്രം ബാലയ്ക്ക് നല്ലൊരു ബ്രേക്ക്‌ നൽകട്ടെ. പരിധി വിട്ട് ബാലയെ സമൂഹമാധ്യമങ്ങൾ വേദനിപ്പിക്കുന്നുണ്ട് എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. ഏത് പ്രൊഡ്യൂസർ വിളിച്ചാലും ആരും പോകും, ചാൻസ് കിട്ടുകയല്ലേ അഭിനയിക്കാൻ, ഇങ്ങേരു പച്ച പാവമണെന്ന തോന്നുന്നേ ബട്ട്‌ സംസാരിക്കാൻ അറില്ല, റ്റിനി ടോം എയറിൽ കയറ്റുന്നതിനൊക്കെ മുൻപേ തന്നെ ഇങ്ങേർ എയറിലാണ് . അത് ഉണ്ടാക്കി വെക്കുന്നതും ഇങ്ങെരുടെ ബിഹേവിയർ തന്നെയാണെന്നാണ് തോന്നിയിട്ടുള്ളത് . ഇങ്ങേരുടെ ചില ലൈവ് കണ്ടിട്ട് തോന്നിയിട്ടുണ്ട് എത്ര അമേച്ചർ ആയിട്ടാണ് സംസാരിക്കുന്നതെന്ന് “എലിസബത്ത് ഇവിടെ വരൂ “.

ആൾ ഇത്തിരി സീരിയസ് ആയാൽ മതി. വില്ലൻ റോൾ കൾ, ഇപ്പൊ ഇയാളെ കാണുമ്പോൾ തന്നെ ചിരി വരും, ഇങ്ങേർക്ക് മലയാളം അറിയില്ല. സംസാരിക്കാൻ അറിയാം എങ്കിലും അതിന്റെ കറക്റ്റ് അർദ്ധം അറിഞ്ഞു ഒന്നും അല്ല ആളു സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ആൾക്കാർ തെറ്റിദ്ധരിക്കും പലതും…. ലൂസിഫർ പുള്ളി അഭിനയിച്ചിട്ടുണ്ടല്ലോ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment