ബാലചന്ദ്രമേനോൻ അഭിനയിച്ച ആ ഗാനം ഒരു സമ്പൂർണ്ണ പരാജയം ആയിരുന്നു

സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതമായ മലയാളം ചിത്രം ആണ് ചിരിയോ ചിരി. ബാലചന്ദ്ര മേനോൻ നായകനായി എത്തിയ ചിത്രം ആണ് ചിരിയോ ചിരി. ചിത്രത്തിൽ അതിമനോഹരമായ ഒരു ഗാനം ഉണ്ട്. ഏഴു സ്വരങ്ങളും എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് ഇപ്പോഴും ആരാധകർ കൂടുതൽ ആണ്. എന്നാൽ ഈ ചിത്രത്തിന് ഒട്ടും യോജിക്കാത്ത് ഒരു സോങ് മേക്കിങ് ആണ് ഏഴു സ്വരങ്ങളും എന്ന ഗാനത്തിന്റേത് എന്നും ആ ഗാനം എടുത്തത് ഒരു പരാജയം ആയിരുന്നു എന്നും ബാലചന്ദ്ര മേനോൻ പോലും സമ്മതിച്ച കാര്യം ആണ്. ഒരു അഭിമുഖത്തിൽ ആണ് പുള്ളി ഈ ഗാനത്തിന്റെ കുറിച്ച് പറയുന്നത്. താൻ ഒരുപാട് ടെൻഷൻ അടിച്ച് ചെയ്ത ഒരു ചിത്രം ആണ് ചിരിയോ ചിരി എന്നും ആ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് തനിക്ക് ഇപ്പോഴും ടോയ്‌ലെറ്റിൽ പോകാൻ തോന്നിയിരുന്നു എന്നും അത് പോലെ ഉള്ള ടെൻഷൻ ആയിരുന്നു എന്നും ആ ടെൻഷൻ ആ സോങ് മേക്കിങ്ങിനെയും ബാധിച്ചിരുന്നു എന്നും അത് ഇപ്പോഴും തനിക്ക് ഒരു നിരാശ ആണെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞു.

ബാലചന്ദ്ര മേനോന്റെ ഈ വാക്കുകൾ ശരി വെയ്ക്കുന്ന രീതിയിൽ ഉള്ള കമെന്റുകൾ ആണ് ഗാനത്തിന് യൂട്യൂബിൽ നിന്നും ലഭിക്കുന്നത്. ഒരുപാട് പേരാണ് ഈ ഗാനത്തിന് മോശം കമെന്റുകളുമായി എത്തിയത്. മലയാളത്തിലെ ഏറ്റവും മനോഹരമായ ഗാനത്തിന്റെ ഏറ്റവും വികലമായ ചിത്രീകരണം, ഈ പാട്ടിന് അർഹിക്കുന്ന ചിത്രീകരണം ഹിസ് ഹൈനസ്സ് അബ്ദുള്ളയിലേ പാട്ടുകളുടെ ലെവലിൽ ആണ്, വളരെ മനോഹരമായ ഒരു ഗാനത്തെ ഇത്ര അഭംഗിയായി ചിത്രീകരിച്ചത് മോശമായി. കോളാമ്പിയിൽ പായസം വിളമ്പിയതുപോലെ ഉണ്ട്, അതിമനോഹരമായ ഗാനം… ഏറ്റവും കൂറ സെറ്റപ്പിൽ ചിത്രീകരണം നടത്തിയിരിക്കുന്നു, ഇത് ബാലചന്ദ്രമേനോൻ തന്നെ സമ്മതിച്ചിട്ടുള്ളതാണ് ഈ മനോഹരമായ ഗാനം ചിത്രീകരിച്ച് മോശമാക്കിയെന്നത്, ഇത്രയും നല്ല ഒരു പാട്ടിനു ഇത്ര ബോർ ആയി അഭിനയിച്ചവർ എങ്ങിനെ ഒരു നല്ല സംവിദായാകാൻ ആയി.

നെല്ലുകുത്തുന്നത് ചെറുപ്പകാലത്തു കണ്ടിട്ടുണ്ട്,,, അതിൽ ഉലക്കയുടെ ചലനങ്ങൾക്ക് ഇതിനേക്കാൾ താളവും സംഗീതവും ഉണ്ടായിരുന്നു…പാട്ടിനെ കൊല്ലുന്ന ചലനങ്ങൾ….. മഹത്തായ സംഗീത സൃഷ്ടിയെ കളിയാക്കുന്നു, മലയാള സിനിമയ്ക്കു പുതിയ രൂപവും ഭാവവും നൽകിയ നടൻ, പാട്ട് എക്കാലത്തെയും സൂപ്പർ ഹിറ്റ് കളിൽ ഒന്ന് പക്ഷേ പാട്ട്സീൻ ഇത്ര വൃത്തികേടാക്കി നശിപ്പിച്ചു, ഈ വിഷ്യൽസ്‌ കുറ്റം പറയുന്നവർ ഈ പടം ഒന്ന് കാണണം ബാലചന്ദ്രമേനോൻ;മണിയൻ പിള്ള മത്സരിച്ചു അഭിനയം, നല്ലൊരു പാട്ടാണു. പക്ഷേ, അഭിനേതാക്കൾ കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞിനെ ഇല്ലാതാക്കിക്കളഞ്ഞു തുടങ്ങി നിരവധി കമെന്റുകൾ ആണ് ഗാനത്തിന് യൂട്യൂബിൽ ലഭിക്കുന്നത്.