പാട്ടുകൾ ഒഴികെ നല്ലതെന്ന് പറയാൻ ഒന്നും ഇല്ലാത്ത ചിത്രം ആണ് ഇത്

മമ്മൂട്ടി ഇരട്ട വേഷങ്ങളിൽ എത്തിയ ചിത്രം ആയിരുന്നു ബൽറാം വീസ് താരാദാസ്. 2006 ൽ പുറത്തിറങ്ങിയ ചിത്രം ഐ വി ശശി ആണ് സംവിധാനം ചെയ്തത്. വലിയ താര നിര തന്നെ ആണ് ചിത്രത്തിൽ അണിനിരന്നത്. കത്രിന കൈഫ്, മുകേഷ്, സിദ്ധിഖ്, വാണി വിശ്വനാഥ്, കുഞ്ചൻ, ജഗദീഷ്, ദേവൻ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഒക്കെയും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടി എങ്കിലും ചിത്രം വേണ്ടത്ര വിജയം കൈവരിച്ചില്ല എന്നതാണ് സത്യം.

ചിത്രം വേണ്ടത്ര വിജയം ആയില്ലെങ്കിലും ചിത്രത്തിലെ ഗാനങ്ങൾ എല്ലാം എടുത്ത് പറയേണ്ടവ തന്നെ ആണ്. ഗാനങ്ങൾ വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ എന്ന ആരാധക ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ആദ്യദിനം കോഴിക്കോട് നഗരത്തെ വൻ ഗതാഗതകുരുക്കിലേക്ക് തള്ളിയിട്ട സിനിമയാണ് ബൽറാം വീസ താരാദാസ് എന്നും അണിയറപ്രവർത്തകരും അഭിനയിച്ചവരും കാരണം പിന്നീട് ഉള്ള ദിവസങ്ങളിൽ ഗതാഗതം സുഗമമായി നടന്നു എന്നും സിനിമ ഇഷ്ടം അല്ലെങ്കിലും ഈ ഗാനരംഗത്തു കത്രീന കൈഫ്‌ ചെയ്യുന്ന ഡാൻസ് മൂവ്മെന്റ് ഒരുപാട് ഇഷ്ടം ആണെന്നും താഴെ ഉള്ള ഫോട്ടോയിൽ ഉള്ള രംഗം വരുമ്പോൾ എന്നും പോസ്റ്റിൽ പറയുന്നു.

എന്നാൽ വലിയ പ്രതീക്ഷയിൽ വന്ന ചിത്രം വലിയൊരു പരാജയം ഏറ്റുവാങ്ങി മടങ്ങുകയായിരുന്നു എന്നും പാട്ടുകൾ ഒഴികെ നല്ലതെന്ന് പറയാൻ ഒന്നും ഇല്ലാത്ത ചിത്രം കൂടി ആണ് ഇത് എന്നും എസ് എൻ സ്വാമിയും ദാമോദരൻ മാഷും ചേർന്നാണ് എഴുതിയത് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. താരാദാസ് വെറുപ്പിച്ചു കയ്യിൽ തന്നു. അവസാനം ഒരു കേസിലും പ്രതി അല്ലാത്ത നന്മ മരം ആക്കുകയും ചെയ്തു എന്നാണ് ഈ പോസ്റ്റിനു ഒരു ആരാധകൻ നൽകിയിരിക്കുന്ന കമെന്റ്.

Leave a Comment