ശാന്തിവിള ദിനേശ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ ചിത്രം ആണ് ബംഗ്ളാവിൽ ഔദ. സാജൻ സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രത്തിൽ ലാൽ, ഭാവന, ജഗതി ശ്രീകുമാർ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ശേഷം ശാന്തിവിള ദിനേശ് എന്ന സംവിധായകൻ മറ്റൊരു ചിത്രം സംവിധാനം ചെയ്തിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ചിത്രം ആ കാലത്ത് പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ചിത്രം തിയേറ്ററിൽ പരാജയപ്പെടുകയായിരുന്നു.
ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ നിതിൻ രാം എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 2005 ലെ സൂപ്പർ മെഗാ ഹിറ്റ് ബ്ലോക്ക് ബസ്റ്റർ ചിത്രം ബംഗ്ലാവിൽ ഔത മാസ്റ്റർ സംവിധായകനും യൂട്യൂബ്റും ആയ ശാന്തി വിള ദിനേശ് സംവിധാനം ചെയ്ത ഏക ചിത്രമാണ് ബംഗ്ലാവിൽ ഔത. മികച്ച നിലവാരം പുലർത്തിയ ഈ ചിത്രം പുതിയ സിനിമ വിദ്യാർത്ഥികൾക്ക് എന്നും ഒരു പാഠപുസ്തകമാണ് ഈ ചിത്രം.
ലാൽ ഇരട്ടവേഷത്തിൽ അഭിനയിച്ച ഈ ചിത്രത്തിൽ സീരിയൽ താരം സാജൻ സൂര്യയാണ് നായകൻ. 2005 ൽ രാജമാണിക്യം, നരൻ, തൊമ്മനും മക്കളും, ഉദയനാണ് താരം, അച്ചുവിന്റെ അമ്മ എന്നി സിനിമക്കളെ കടത്തിവെട്ടി വൻ വിജയമാണ് നേടിയത്. ഈ സിനിമ കണ്ടു രജനികാന്ത് തമിഴ് ൽ റീമേക്ക് ചെയ്യാൻ താല്പര്യം കാണിച്ചിരുന്നു എന്ന് അന്നത്തെ വലിയ വാർത്തയായിരുന്നു എന്നാൽ ശാന്തി വിള ദിനേശ് അത് സ്നേഹപൂർവ്വം നിരസിച്ചു എന്നുമാണ് പോസ്റ്റ്.
അത്ര മോശം പടം അല്ല പിന്നെ ഒരു സിനിമ പോയിട്ടു ഷോർട് ഫിലിം എങ്കിലും എടുക്കണം എന്ന് ആഗ്രഹിക്കുന്ന എന്നേ പോലെ ഉള്ളവർക്കു അയാളെ കളി ആകാൻ അവകാശം ഇല്ല എന്നാണ് എന്റെ വിശ്വാസം കാരണം അയാൾ ഒരു സിനിമ ചെയ്തു, അത്രയും ബോർ പടം അല്ല. അന്നത്തെ കാലത്തെ മേക്കിങ് വെച്ചൊക്കെ നോക്കുമ്പോൾ, അന്നത്തെ കാലത്തെ മേക്കിംഗ് എന്നൊക്കെ പറയാൻ, അതിനും മാത്രം പഴക്കമൊന്നുമില്ലല്ലോ തന്മാത്രയും രാജമാണിക്യവും ഒക്കെ ഇറങ്ങിയ വർഷമല്ലേ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.