ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചിരിക്കുന്നത്‌ കണ്ട്‌ നാട്ടുകാർക്ക്‌ ചെറിയ ഒരു കണ്ണുകടി

ബെബെറ്റോ തിമോത്തി എന്ന യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് ആണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സദാചാര പോലീസുകാരുടെ വിളയാട്ടത്തെ കുറിച്ചുള്ള ഈ പോസ്റ്റ് വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. നല്ല രസമുള്ള ഒരു ഫോട്ടോ. തിരുവനന്തപുരം സി ഇ ടിയാണ്‌. കോളേജിനടുത്തുള്ള ബെഞ്ചിൽ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചിരിക്കുന്നത്‌ കണ്ട്‌ നാട്ടുകാർക്ക്‌ ചെറിയ ഒരു കണ്ണുകടി.ചെറുതൊന്നുമല്ല.ആ ബെഞ്ച്‌ മൊത്തം വെട്ടി പൊളിച്ച്‌ ഒരാൾക്ക്‌ മാത്രം ഇരിക്കാൻ പറ്റുന്ന കോലത്തിലാക്കി. നെശിച്ച പിള്ളേർ ഇങ്ങനെ റെസ്പോണ്ട്‌ ചെയ്തു. സദാചാര ചേട്ടന്മാർ ഉറക്കമില്ലാതെ തെരുവുകളിലൂടെ അലയുന്നു എന്നാണ്‌ കേട്ടത്‌ എന്നുമാണ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ബെബറ്റോ കുറിച്ചത്. ഈ പോസ്റ്റ് വളരെ വേഗം തന്നെ ഫേസ്ബുക്കിൽ ശ്രദ്ധ നേടുകയായിരുന്നു.

നിരവധി പേരാണ് ഈ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരിക്കുന്നത്. അമ്മയും പെങ്ങളും ഉള്ളവർക്കൊന്നും ഇത്തരത്തിൽ ഒരു ചെയ്തിയെ ന്യായീകരിക്കാൻ ആവില്ല എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്. നാട്ടുകാർ അല്ല അവിടത്തെ സംഘികൾ നിർമ്മിച്ച വെയിറ്റിങ്ങ് ഷെഡ് അവറ്റകൾ സദാചാരം മൂത്ത് മുറിച്ചു നാറികൾ, സ്വന്തം കൈയിൽ നിന്ന് കാശും എഫർട്ടും ഇട്ട് അത് മുറിപ്പിച്ച് എങ്കിൽ എന്തോരം കൃമി ആരിക്കും, ഈ എഫർട്ട്‌ ഒക്കെ വല്ല നല കാര്യത്തിന്‌ ഉപയോഗിച്ചിരുന്നെങ്കിൽ, പകരം കുറുവടി വെച്ചു വേൽഡ് ചെയ്യാൻ സങ്കം പുറപ്പെട്ടു കഴിഞ്ഞു, തൊഴിലില്ലായ്‌മ ഒരു യാഥാർത്യമാണ് ..എന്നാലും ഇത്രേം പണിയെടുക്കാനും മാത്രം കൃമികടി.

സാമൂഹിക അകലം ആണല്ലോ ഇപ്പത്തെ ട്രെൻഡ്, കിട്ടാത്തവന്റെ കടി ആണ് സദാചാരം, തൊഴിലില്ലായ്മ എത്ര രൂക്ഷം ആണെന്ന് ഇമ്മാതിരി ചെയ്തികൾ ഓർമിപ്പിക്കുന്നു, സാമൂഹിക അകലം പാലിക്കുക എന്ന ദീർഗവീക്ഷണത്തോടെ ഒരു നല്ല കാര്യം ചെയ്തതിനെ ഇങ്ങനെ അപഹസിക്കേണ്ട കാര്യമുണ്ടോ സൂർത്തേ. നിന്ദിച്ചില്ലെങ്കിലും വന്ദിക്കാതിരുന്നൂടെ, കുരുപൊട്ടി ചാവാനാ ലവന്മാരുടെ വിധി, ഇനി ഒരു സ്ഥലത്ത് ഒന്നിൽ കൂടുതൽ ആൾകാർ ഇരുന്നാൽ ഇരിപിടത്തിൻ്റെ കാൽ ഒടിഞ്ഞു പോകുന്ന തരത്തിലുള്ള Seating Arrangement ഉണ്ടാക്കണം. എന്നാലേ ഇവറ്റകൾ പഠിക്കൂ. അതിനു വേണ്ടി ശാഖാ പ്രമുഖ് നേരിട്ട് ചെന്ന് പ്രവർത്തിക്കണം തുടങ്ങി നിരവധി വിമർശനങ്ങൾ ആണ് സദാചാര പോലീസുകാരുടെ ഈ പ്രവർത്തിക്കു എതിരെ വന്നുകൊണ്ടിരിക്കുന്നത്.