ഈ വർഷം നായികമാരുടെ വർഷം ആയി തോന്നിയോ നിങ്ങൾക്ക്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഉണ്ണി കൃഷ്ണൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ കൂടി പറയുന്നത് ഇതാണ്, 2022 നായികമാരുടെ വർഷം ആയി തോന്നി.. ഒന്നിനൊന്ന് മികച്ച പ്രകടനങ്ങൾ. ചെറുതും വലുതുമായ റോളുകളിൽ വന്നവർ എല്ലാം തന്നെ തങ്ങളുടെ റോളുകൾ ഗംഭീരമാക്കി. ഈ വർഷം മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡിൽ നല്ലൊരു മത്സരം തന്നെയാവും.

ബിന്ദു പണിക്കർ, പത്മപ്രിയ, അപർണ, ദർശന, ഗ്രേസ്, അനന്യ എല്ലവരും മികച്ചത് തന്നെ. എങ്കിലും അവാർഡിൽ നിന്നു ഒരുപാട് തവണ തഴയപ്പെട്ടവരായ ബിന്ദു പണിക്കരും പദ്മപ്രിയയും ഒക്കെ അവാർഡ് അർഹിക്കുന്നവരാണ്. ബിന്ദു പണിക്കർ (റോഷാക്ക്), അപർണ (ഇനി ഉത്തരം), പത്മപ്രിയ (ഒരു തെക്കൻ തല്ല് കേസ്), ദർശന (ജയ ജയ ജയ ഹേ), ദുർഗ (ഉടൽ), ഗ്രേസ് (റോഷാക്ക്,അപ്പൻ,ചട്ടമ്പി) എന്നുമാണ് പോസ്റ്റ്.

പത്മപ്രിയയ്ക്ക് എന്തായാലും കിട്ടില്ല. 100 ശതമാനം ഉറപ്പ്. കാരണം ഇതുമലയാള സിനിമാലോകമാണ്. ഇത്ര ഗംഭീര പെർഫോമൻസ് നടത്തിയിട്ടും അവർക്ക് ഇതുവരെയും മറ്റൊരു സിനിമ കരാറായിട്ടില്ല. ഒരു പക്ഷേ ചിലപ്പോൾ ദേശീയ തലത്തിൽ ലഭിച്ചേക്കാം, മികച്ച നടി കാറ്റഗറിയിൽ നായികാ ക്ക് ആണോ ക്യാരക്റ്റർ റോൾ ചെയ്തൾക്ക് ആണോ അവാർഡ് കൊടുക്കുക. അങ്ങനെ കൊടുത്തിട്ടുണ്ട്.. പാലേരി മാണിക്യത്തിൽ ശ്വേത ക്ക് കൊടുത്തിട്ടുണ്ട്.

ബിന്ദു ചേച്ചിക്ക് കിട്ടണം. ചേച്ചിയുടെ റോൾസ് പറയുമ്പോൾ എല്ലാവരും സൂത്രധരൻ പറയും. എന്നാൽ അത് കഴിഞ്ഞു സസ്നേഹം സുമിത്ര എന്ന ചിത്രത്തിൽ ( അതിലെ നായികയെ പോലും പിന്നീട് മറ്റൊരു ചിത്രത്തിൽ കണ്ടിട്ടില്ല) ചേച്ചിയുടെ ഞെട്ടിച്ച പ്രകടനം കണ്ടപ്പോളെ അർഹിക്കുന്നത് കിട്ടുന്നില്ലാലോ എന്ന് പലവട്ടം ചിന്തിച്ചു. ഇത്തവണ അത് സംഭവിക്കാം, ഈ വർഷത്തെ ഇത് വരെയുള്ള പ്രകടനം നോക്കിയാൽ ബിന്ദു പണിക്കർ തന്നെ.

ബിന്ദു പണിക്കർ. കുറെ കാലത്തിനു ശേഷം മമ്മുക്ക ക്കു ഓപ്പോസിറ്റ് വന്ന ശക്തം ആയ വില്ലൻ വേഷം. ജഗദീഷ് വീട്ടിൽ വരുമ്പോൾ ഉള്ള സീൻ. ഗ്രേസ് ആന്റണി ഒരു സ്പെഷ്യൽ അവാർഡ് അർഹിക്കുന്നു, അവാർഡ് അവർ ഇത്തവണ ഐശ്വര്യ ലക്ഷ്മിക്ക് കൊടുക്കും, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരുടെ ഭാഗത്ത്  നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

Leave a Comment