മോഹൻലാൽ പഴയ ആൾ തന്നെ ആണ്, അദ്ദേഹത്തിന്റെ കൂടെ കൂടുന്ന കഥകൾക്ക് ആണ് പ്രശ്നം

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്ന നടന്മാരിൽ ഒരാൾ ആണ് മോഹൻലാൽ. ഇറങ്ങുന്ന ഓരോ ചിത്രവും പരാജയപ്പെടുന്നു എന്നത് തന്നെ ആണ് മോഹൻലാൽ എന്ന നടന്റെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. മോഹൻലാൽ ഇപ്പോൾ അഭിനയം മറന്നു പോയി എന്നും ഇനി നല്ല കഥയോ കഥാപാത്രങ്ങളോ മോഹൻലാലിൽ നിന്ന് ഉണ്ടാകില്ല എന്നുമൊക്കെ ആണ് അദ്ദേഹത്തിന്റെ വിമർശകർ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.

എന്നാൽ ഇത് മോഹൻലാലിൻറെ കുഴപ്പം അല്ല എന്നും അദ്ദേഹത്തിന്റെ കൂടെ കൂടുന്ന കഥയുടെ കുഴപ്പം ആണെന്നും മോഹൻലാൽ പഴയ ആൾ തന്നെ ആണെന്നും ആണ് സ്പടികം സിനിമയുടെ സംവിധായകൻ ഭദ്രൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇതിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അസ്‌ലം റിപ്‌സ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എന്നാൽപിന്നെ ഇങ്ങേർക്ക് തന്നെ നല്ലൊരു കഥ ഉണ്ടാക്കി ലാലേട്ടനെവെച്ച് ഒരു സൂപ്പർ ഹിറ്റ് സിനിമ ഉണ്ടാക്കികൂടെ (തുടർപരാജയങ്ങളിൽ നിന്നും ലാലേട്ടന് ഒരു തിരിച്ചു വരവും ആയേനെ). 40 വർഷത്തെ കരിയറിൽ സൂപ്പർ ഹിറ്റ് എന്ന് പറയാൻ ആകെ കൂടെ ഉള്ളത് ഒരു സ്പടികം മാത്രം. 28 വർഷങ്ങൾക്ക് ശേഷവും അതിന്റെ സ്മരണകളിൽ ജീവിക്കുകയും അതേ സിനിമ റീ റിലീസ് ചെയ്യുകയുമാണ് ഭദ്രൻ മാട്ടേൽ എന്ന സംവിധായകൻ എന്നോർക്കണം.

ആയ കാലത്ത് സാക്ഷാൽ മോഹൻലാൽ തന്നെ, നായകനായി മാത്രമല്ല സഹനടനായും, വിക്കനായും,തടിയനായും, വില്ലനായും ഒക്കെ അതാത് കാലങ്ങളിൽ ഇങ്ങേർക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്. പക്ഷെ ഒന്നും വേണ്ടത്ര വിജയിപ്പിക്കാൻ കഴിഞ്ഞില്ല എന്ന് യാഥാർഥ്യം.. സ്വാഭാവികമായും ഇന്നത്തെ തലമുറക്ക് മുന്നിൽ പരിഹാസ്യനാവാനെ ഇത്തരം പ്രസ്താവനകൾ ഉപകരിക്കൂ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

ഭദ്രൻ സർ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല സെലെക്ഷൻ അത്രയും മോശമാണ് അയാളുടെ വില അറിയാത്ത കുറെ കഴുത കൂട്ടങ്ങൾ ആണ് അതിൽ പലതിനെയും പ്രേമോട്ട് ചെയ്തു ഈ രൂപത്തിൽ ആക്കിയത് എല്ലാത്തിലും ഒരു കച്ചവടകണ്ണ് മാത്രമായപ്പോൾ ഉണ്ടായ കുഴപ്പം, ഭദ്രൻ സർ ഒക്കെ എത്രെ ഗംഭീര സിനിമകൾ തന്നതാണ്. താങ്കൾ സ്ഫടികം മാത്രം കണ്ടുള്ളു. അല്ലേൽ ബാക്കി ഒക്കെ കണ്ടത് ബുദ്ധി ഉറയ്ക്കാത്ത പ്രായത്തിൽ ആവും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment