ശരിക്കും ഈ സിനിമ കൊണ്ട് സത്യൻ അന്തിക്കാട് ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായോ

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാമിനെ നായകൻ ആക്കിക്കൊണ്ട് 2009 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ഭാഗ്യ ദേവത. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം വളരെ പെട്ടന്ന് തന്നെ കുടുംബ പ്രേഷകരുടെ ഏറ്റെടുത്തിരുന്നു. കനിഹ ആണ് ചിത്രത്തിൽ നായികയായി എത്തിയത്. ഇവരെ കൂടാതെ ഇന്നസെന്റ്, നെടുമുടി വേണു, കെ പി എ സി ലളിത, ലക്ഷ്മി പ്രിയ, നിഖില വിമൽ, നരേൻ, സംവൃത സുനിൽ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

പ്രദർശനത്തിന് എത്തിയ സമയത്ത് ചിത്രം വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടി എങ്കിലും പിന്നീട് ചിത്രത്തിനെതിരെ പല തരത്തിൽ ഉള്ള വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. സ്ത്രീധനത്തിനെതിരെ കഥ പറയാൻ ശ്രമിച്ചിട്ട് ഒടുവിൽ സ്ത്രീധനം തന്നെ വേണം വിവാഹം നടത്താൻ എന്ന് പറഞ്ഞു കൊടുത്തു എന്ന് തുടങ്ങി നിരവധി വിമർശനങ്ങൾ ചിത്രത്തിന് ലഭിച്ചിരുന്നു.

ഇപ്പോഴിതാ ഇതേ വിഷയത്തിൽ സിനി ഫൈൽ ഗ്രൂപ്പിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. റഷീദ് നടപ്പുറം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സ്ത്രീധനത്തിനെതിരെയെന്തോ പറയാനുദ്ദേശിച്ച്, അവസാനം നാത്തൂന്റെ കല്യാണം സ്ത്രീധനം കൊടുത്തു നടത്തിയ ഒരു പാവം പെൺകുട്ടിയുടെ കഥ എന്നുമാണ്.

മാതാപിതാക്കളോ സ്ത്രീധനത്തിന് എതിരായിരുന്നില്ല.. സമയത്ത് കൊടുക്കാൻ കഴിഞ്ഞില്ലെന്നേയുള്ളു. ആ മോഹം മനസിൽ വെച്ച് അവരെ മാനസികമായി പീഡിപ്പിച്ച് അവസാനം പെങ്ങളുടെ കാര്യത്തിൽ അതേ സാഹചര്യം സ്വന്തം ജീവിതത്തിൽ വന്നപ്പോൾ അവളുടെ തന്നെ സഹായം വേണ്ടി വന്ന പുരുഷന്റെ കഥയല്ലേ സത്യത്തിലത് എന്നാണ് ഈ പോസ്റ്റിനു വന്നിരിക്കുന്ന ഒരു കമന്റ്റ്.

പണത്തിന്റെ പേരിൽ ചവിട്ടിപ്പുറംതള്ളിയവൾ സത്യത്തിൽ ഭാഗ്യദേവതയായിരുന്നു എന്നല്ലേ പറഞ്ഞുവെയ്ക്കുന്നത്? സിനിമ സ്ത്രീധനത്തിനെതിരെയുള്ള ഡോക്യുമെന്ററിയല്ലല്ലോ. ഒരു നാട്ടിൻപുറത്തെ സാധാരണക്കാരുടെ കഥ മാത്രമല്ലേ, അതിന് ഒരിടത്തും സ്ത്രീധനത്തിന് എതിരെയുള്ള സിനിമയാണെന്ന് സംവിധായകനോ താരങ്ങളോ പറഞ്ഞിട്ടില്ല.ഒരു സന്ദേശവും ഉപദേശവും സിനിമയിൽ കാണിച്ചിട്ടുമില്ല.ഇത് അത്യാഗ്രഹിയായ ബെന്നി എന്ന് ചെറുപ്പക്കാരന്റെ കഥയാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസിറ്റിനു വരുന്നത്.

Leave a Comment