ഇന്നും മറക്കാനാവാത്ത ആ അനുഭവം തുറന്ന് പറഞ്ഞു ഭാഗ്യ ലക്ഷ്മി

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഭാഗ്യലക്ഷ്മി. വർഷങ്ങൾ കൊണ്ട് തന്നെ ഡബ്ബിങ് ആർട്ടിസ്റ്റ് ആയി സിനിമയിൽ പ്രവർത്തിക്കുന്നുണ്ട് എങ്കിലും അടുത്തിടെ ആണ് താരം ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കാൻ എത്താൻ തുടങ്ങിയത്. വർഷങ്ങൾ കൊണ്ട് മലയാളത്തിലെ നിരവധി നായികമാർക്ക് ആണ് താരം ശബ്‌ദം നൽകിയത്. ഉർവശി, ശോഭന, പാർവതി, മഞ്ജു വാര്യർ, കാവ്യ മാധവൻ, തുടങ്ങി നിരവധി താരങ്ങൾക്ക് ആണ് ഭാഗ്യലക്ഷ്മി ഇതിനോടകം ശബ്‌ദം നൽകിയത്.

സിനിമയിൽ നിരവധി ഡബ്ബിങ് ആർട്ടിസ്റ്റുകൾ ഉണ്ട് എങ്കിലും ഭാഗ്യ ലക്ഷ്മിയെ പോലെ പ്രശസ്തി നേടിയ മറ്റൊരു താരവും ഇല്ല എന്ന് തന്നെ പറയാം. മാത്രമേൽ ആരാധകരെ ആണ് ഭാഗ്യലക്ഷ്മി സ്വന്തമാക്കിയത്. ബിഗ് ബോസ് മലയാളത്തിൽ ഭാഗ്യലക്ഷ്മി പങ്കെടുത്തതോടെ താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. വളരെ പെട്ടന്ന് ആയിരുന്നു ബിഗ് ബോസ് വീട്ടിൽ ഭാഗ്യലക്ഷ്മി തന്റേതായ സ്ഥാനം നേടിയത്. മികച്ച പ്രകടനവും താരം മത്സരത്തിൽ കാഴ്ചവെച്ചിരുന്നു.

ഡബ്ബിങ് ആർട്ടിസ്റ്റ് ആയി മാത്രമല്ല, തനിക് അഭിനയവും വശമുണ്ട് എന്നും ഭാഗ്യലക്ഷ്മി തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ഒരു അനുഭവം തുറന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി. മോഹൻലാലിനൊപ്പമുള്ള ഒരു അനുഭവം ആണ് ഭാഗ്യലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. വന്ദനം എന്ന സിനിമ ഡബ് ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഞാനും മോഹൻലാലും ഒരുമിച്ച് ഡബ്ബ് ചെയ്യുകയാണ്. ചിത്രത്തിൽ ഐ ലവ് യു എന്ന് പറയുന്ന ഒരു രംഗം ഉണ്ട്. അത് ഡബ്ബ് ചെയ്യുമ്പോൾ ഞാനും ലാലും ഒരു ക്യാബിനിൽ നിൽക്കുന്നു.

ലാൽ എന്നെ നോക്കി പറയുന്നു, ഐ ലവ് യു എന്ന് പറയു, അപ്പോൾ ഞാൻ ലാലിനെ നോക്കി ഐ ലവ് യു എന്ന് പറയും. ഇങ്ങനൊക്കെ ആണ് ആ രംഗങ്ങൾ ഡബ്ബ് ചെയ്തത്. അത് പോലെ തന്നെ നരേന്ദ്ര പ്രസാദ് ഒരിക്കൽ ഡബ്ബ് ചെയ്യാൻ വേണ്ടി സ്റ്റുഡിയോയിൽ വന്നിരുന്നു. അദ്ദേഹം അത് വരെ ഡബ്ബ് ചെയ്തിട്ടില്ലായിരുന്നു. ആദ്യമായാണ് ഡബ്ബ് ചെയ്യാൻ വരുന്നത്. അത് കൊണ്ട് തന്നെ ഞങ്ങൾ ഡബ്ബ് ചെയ്യുന്നത് കുറച്ച് നേരം നോക്കി കാണാൻ അദ്ദേഹത്തിനോട് പറഞ്ഞു.

കുറച്ച് നേരം ഇതൊക്കെ കണ്ടിട്ട് അദ്ദേഹം പറഞ്ഞു, എന്ത് രസമാണ് ഇവർ ഡബ്ബ് ചെയ്യുന്നത് കാണാൻ എന്നും എനിക്ക് ഒരിക്കലും ഇത് പോലെ ചെയ്യാൻ കഴിയില്ല എന്നും ഒരു മൈക്കിന് മുന്നിൽ നിന്ന് കൊണ്ട് ഇങ്ങനൊക്കെ പറയാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുന്നത് എന്നും ചോദിച്ചു. ഒടുവിൽ ഞങ്ങൾ എല്ലാവരും ചേർന്ന് അദ്ദേഹത്തിന് ഒരുപാട് പിന്തുണ നല്കിയിട്ടാണ് അദ്ദേഹം ഡബ്ബ് ചെയ്തത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Leave a Comment