ഒരുകാലത്ത് മലയാളികൾ മനസ്സിലിട്ട് പ്രണയിച്ച നായിക കഥാപാത്രങ്ങളുടെ ശബ്‌ദമായിരുന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താരം ആണ് ഭാഗ്യ ലക്ഷ്മി. നിരവധി നായികമാർക്ക് ആണ് ഭാഗ്യലക്ഷ്മി ശബ്‌ദം നൽകിയിരിക്കുന്നത്. മലയാളികളുടെ ഒട്ടുമിക്ക പ്രിയപ്പെട്ട നായികമാർക്കും ശബ്‌ദം നൽകിയിരിക്കുന്നത് ഭാഗ്യലക്ഷ്മി ആണ്. നിരവധി കഥാപാത്രങ്ങൾക്ക് ആണ് ഇതിനോടകം ഭാഗ്യലക്ഷ്മി ശബ്‌ദം നൽകിയിരിക്കുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റ് ആയി മാത്രം അല്ല, അഭിനയവും തനിക്ക് വഴങ്ങും എന്ന് ഇതിനോടകം തന്നെ ഭാഗ്യ ലക്ഷ്മി തെളിയിച്ച കാര്യം ആണ്.

നിരവധി വിമർശനങ്ങളും വിവാദങ്ങളും എല്ലാം ഇത് വരെ ഉള്ള തന്റെ ജീവിതത്തിൽ ഭാഗ്യലക്ഷ്മിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവയെ എല്ലാം തന്നെ വളരെ പക്വതയോടെ തന്നെ ആണ് ഭാഗ്യലക്ഷ്മി നേരിട്ടതും. ബിഗ് ബോസ് റിയാലിറ്റി ഷോയിലും താരം ഭാഗമായിട്ടുണ്ട്. അങ്ങനെയും നിരവധി ആരാധകരെ ആണ് ഭാഗ്യലക്ഷ്മി സ്വന്തമാക്കിയിട്ടുള്ളത്. ഇപ്പോഴിതാ താരത്തെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് ഭാഗ്യലക്ഷ്മിയെ കുറിച്ചുള്ള പോസ്റ്റ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരുകാലത്ത് മലയാളി സിനിമ പ്രേമികൾ മനസ്സിലിട്ട് പ്രണയിച്ച നായിക കഥാപാത്രങ്ങളുടെ ശബ്ദം ആയിരുന്നു ഭാഗ്യലക്ഷ്മിയുടേത് എന്നും അന്യഭാഷ നായികമാർ ആണെങ്കിലും അവരുടെ ചുണ്ടുകളുടെ താളത്തിൽ മനോഹരമായി മലയാളം പറയുന്ന ഭാഗ്യ ലക്ഷ്മി ഒരു അത്ഭുതം തന്നെ ആയിരുന്നു എന്നും പറയുന്നു.

കൂടാതെ, മണിചിത്രത്താഴ് സിനിമയിൽ നാഗവല്ലിയുടെ ശബ്ദം ആരാണ് ചെയ്തതെന്ന കാര്യത്തിൽ ഒരു സംശയം ഭാഗ്യലക്ഷ്മിയുടെ കരിയറിൽ ഉണ്ടായിരുന്നു എങ്കിലും മിക്ക ശോഭന കഥാപാത്രങ്ങൾക്ക് വേണ്ടിയും ശബ്‌ദം നൽകിയത് ഭാഗ്യലക്ഷ്മി ആണെന്നും നിങ്ങളുടെ പ്രിയപ്പെട്ട ഭാഗ്യ ലക്ഷ്മി ശബ്ദം ഏതാണ് എന്നും ഇപ്പോൾ ഭാഗ്യലക്ഷ്മിക്ക് അധികം സിനിമകൾ കിട്ടുന്നില്ല എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

Leave a Comment