അഞ്ചാറ് വര്ഷം മാത്രമേ താരം മലയാള സിനിമയിൽ സജീവമായിരുന്നിട്ടുള്ളു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരം ആണ് ഭാരത് ഗോപി. വർഷങ്ങൾ ആണ് അദ്ദേഹം മലയാള സിനിമയിൽ സജീവമായി നിന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേഷകരുടെ പ്രിയങ്കരനായ താരം ആകാൻ ഭാരത് ഗോപിക്ക് കഴിഞ്ഞു. നിരവധി സിനിമകളിലും താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു. വളരെ പെട്ടന്ന് ആണ് താരത്തിന് സിനിമയിൽ ആരാധകർ ഉണ്ടായത് എന്നതാണ് സത്യം.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സാകേത് രാം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളസിനിമ കണ്ട ഏറ്റവും മികച്ച നടൻ ആരാണ് ? എന്റെ അഭിപ്രായത്തിൽ അത് ഭരത് ഗോപിയാണ്. ഗോപി ആകെ അഞ്ചാറു വർഷമേ മലയാളത്തിൽ സജീവമായിരുന്നിട്ടുള്ളൂ.

പക്ഷേ ആ കാലം കൊണ്ടു തന്നെ നമ്മുടെ സിനിമയിൽ വലിയ സ്വാധീനമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഭരതൻ , പത്മരാജൻ, കെ ജി .ജോർജ്ജ്, ഇവരൊക്കെ ഗോപിയെ വെച്ച് നിരവധി സിനിമകൾ പ്ലാൻ ചെയ്തിരുന്നു. പക്ഷേ നടന്നില്ല. ഗോപിയ്ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിരുന്നില്ലെങ്കിൽ മലയാള സിനിമയുടെ ഗതി തന്നെ മാറിയേനേ. കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞ് അവതരിപ്പിക്കുന്നതാണ് ഗോപിയുടെ മേൻമ.

അദ്ദേഹം born ആക്ടർ ആയിരുന്നു. യവനികയിലെ അയ്യപ്പനും പഞ്ചവടിപ്പാലത്തിലെ പഞ്ചായത്ത് പ്രസിഡണ്ടിനും ഇടയിലുള്ള ദൂരം മറ്റൊരു നടനും ചെയ്ത് തീർക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അസുഖം മൂലം സിനിമയിൽ നിന്ന് പിൻമാറേണ്ടി വന്നതോടെ എത്രയോ കഥാപാത്രങ്ങൾ ജനിക്കപ്പെടാതെ പോയി എന്നുമാണ് പോസ്റ്റ്. തിലകൻ, നെടുമുടി വേണു മുരളി ഇവർ കഴിഞ്ഞേ ഗോപി വരികയൊള്ളു മാത്രം അല്ല. ബാലൻ കെ നായർ ഒടുവിൽ ഉണ്ണികൃഷ്ണൻ, ജഗതി ശങ്കരാടി പ്രേംജി എൻ എഫ് വർഗീസ് നരേന്ദ്ര പ്രസാദ് രാജൻ പി ദേവ് ഇന്നസെന്റ് മമ്മൂക്കോയ മാള പപ്പു. അങ്ങനെ എത്ര പേർ എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്ന കമെന്റ്.

ചെയ്ത വേഷങ്ങളിൽ ഒന്ന് പോലും ‘ പാളി പോകാത്ത ‘ രണ്ട് നടന്മാരേ മലയാള സിനിമയിൽ ഉള്ളു . ഭരത് ഗോപിയും , തിലകനും . വേറേ ആരുടെ പേര് പറഞ്ഞാലും ‘ അഭിനയിച്ച് പാളിപ്പോയ ‘ വേഷങ്ങൾ ചൂണ്ടിക്കാണിക്കാൻ പറ്റും . ( അഭിനേതാക്കളുടെ കുഴപ്പം കൊണ്ട് മാത്രമല്ല വേഷം മോശമാകുന്നത് , ദുർബ്ബലമായ തിരക്കഥ / കഥാപാത്ര സ്യഷ്ടി , മോശം സംവിധാനം. പക്ഷേ അത്തരം സാഹചര്യങ്ങളെപ്പോലും ‘ പ്രതിഭയുടെ ധാരാളിത്തം ‘ കൊണ്ട് മറി കടന്നവരാണ് ഭരത് ഗോപിയും , തിലകനും ) എന്നാണ് മറ്റൊരാൾ പറഞ്ഞിരിക്കുന്ന കമെന്റ്.

Leave a Comment