ARTICLES

ഭര്‍ത്താക്കന്മാരെ നിലക്ക് നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഭാര്യമാര്‍ക്കുള്ള മാജിക്

ഭര്‍ത്താക്കന്മാരെ നിലക്ക് നിര്‍ത്താന്‍ ഏതൊരു ഭാര്യയ്ക്കും ആഗ്രഹം കാണും. പലപ്പോഴും ഇഷ്ടകൂടുതല്‍കൊണ്ട് തോന്നിപ്പോകുന്നതാണ്. തങ്ങള്‍ പറയുന്നത് കേള്‍ക്കണം, അത് ചെയ്യണം എന്നൊക്കെ ഭാര്യമാര്‍ ആഗ്രഹിക്കുക സ്വാഭാവികം. കല്യാണത്തിന് ശേഷം അവരുടെ അച്ഛനും മകനും എല്ലാം ഭര്‍ത്താവണല്ലോ. അപ്പോള്‍ പിന്നെ ആ ആഗ്രഹങ്ങള്‍ക്ക് അര്‍ത്ഥമുണ്ട് താനും. എന്നാലും ചിലപ്പോഴൊക്കെ അങ്ങനെ നിലയ്ക്ക് നിന്ന് പോകുന്നവര്‍ വലിയ അബദ്ധങ്ങളിലും ചെന്ന് ചാടാറുണ്ട്. അത്തരത്തില്‍ ഭാര്യ പറയുന്നത് അപ്പടി അനുസരിച്ച ഒരു ഭര്‍ത്താവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

സിനിമാതാരം അനിതാ ഹസ്സാനാന്ദാനിയാണ് തന്റെ ഭര്‍ത്താവിന് പണികൊടുത്ത രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എല്ലാ ഭാര്യമാര്‍ക്കും ഇഷ്ടപെടുന്നൊരു മാജിക് ട്രിക്ക് ആണിത് എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി നടി കൊടുത്തിരിക്കുന്നത്. ഇത് എല്ലാവരും വീട്ടില്‍ പരീക്ഷിച്ചു നോക്കാനും നടി പറയുന്നുണ്ട്. ഭര്‍ത്താവ് രോഹിത്തിനെ മുന്നില്‍ ഇരുത്തി പുറകിലായി നില്‍ക്കുന്ന അനിതയെ ആണ് വീഡിയോയില്‍ കാണുന്നത്. താന്‍ ഒരു മാജിക് കാണിക്കാന്‍ പോകുന്നു എന്നാണ് നടി ഭര്‍ത്താവിനോട് പറയുന്നത്. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ രോഹിത്ത്് ഇരിക്കുന്നതും വീഡിയോയില്‍ കാണാം

ഒരു സാങ്കല്‍പിക നൂല് ഒരു ചെവിയിലൂടെ ഇട്ട് അടുത്ത ചെവിയിലൂടെ എടുക്കുകയാണ് എന്ന് അനിത രോഹിത്തിനോട് പറയുന്നു. അത് ഫീല്‍ ചെയ്യുന്നുണ്ടോ എന്ന് ഭര്‍ത്താവിനോട് ചോദിക്കുമ്പോള്‍ ഇല്ല എന്നാണ് രോഹിത്തിന്റെ മറുപടി. എങ്കില്‍ ആ നൂലില്‍ പിടിക്കാനായി രോഹിത്തിനോട് അനിത പറയുന്നു. ഭാര്യയെ പിണക്കണ്ട എന്ന് കരുതി ഇല്ലാത്ത നൂലില്‍ രോഹിത്ത് പിടിക്കുന്നു. സാങ്കല്‍പിക നൂലിനെ കുറിച്ച ചിന്തിച്ചിരിക്കുമ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാതെ രോഹിത്തിന്റെ കവിളില്‍ അടിക്കുകയാണ് അനിത ചെയ്യുന്നത്. രോഹിത്ത് അമ്പരക്കുകയും ചെയ്യുന്നു. ഭര്‍ത്താവിനെ കബളിപ്പിച്ച സന്തോഷത്തില്‍ അനിത ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

ബോളിവുഡിലും തെലുങ്കിലുമൊക്കെ നിരവധി സിനിമകളില്‍ അനിത വേഷമിട്ടിട്ടുണ്ട്. ബോളിവുഡിലെ ജനപ്രിയ ഷോകളുടെ അവതാരകയുമായിരുന്നു താരം. താല്‍ എന്ന ഹിന്ദി സിനിമയിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. എന്നാല്‍ വിക്രം നായകനായി എത്തിയ സമുറായി എന്ന സിനിമയിലെ നായിക കഥാപാത്രത്തെയാണ് മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. ബോളിവുഡിലെ ബിഗ്‌ബോസ്സ് ഷോകളിലും സജീവ സാന്നിധ്യമായിരുന്നു അനിത. നിരവധി തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അനിത നായികയായി അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തി പതിമൂന്നില്‍ ആയിരുന്നു രോഹിത്തുമായിട്ടുള്ള വിവാഹം. ഇരുവരുടേയും ഇത്തരത്തില്‍ ഉള്ള നിരവധി വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത കാലത്താണ് അവര്‍ക്ക് ഒരു മകന്‍ ജനിച്ചത്.

 

View this post on Instagram

 

A post shared by Anita H Reddy (@anitahassanandani)

Trending

To Top
error: Content is protected !!