നിനക്ക് ഭ്രാന്തുണ്ടോ അനൂപേ നിന്റെ ഭാര്യയാകുന്നത് ഈ തടിച്ചിയാണോ

അയ്യേ കാണുമ്പോള്‍ അമ്മയും മോനെ പോലെ ഉണ്ട്. മോനെ പെണ്ണ് ക്യാഷ് ടീം ആയിരിക്കും അല്ലെ. സെലക്ഷന്‍ ശരിയല്ല. കുറച്ചു കാലം നോക്ക്. പറ്റില്ല എങ്കില്‍ കോടതി കാണാം. ഈ തടിച്ചിയാണോ നിന്റെ ഭാര്യയാകുന്നത്. നിനക്ക് ഭ്രാന്തുണ്ടോ അനൂപേ. എനിക്ക് തോന്നുന്നത് ഇവള്‍ കോമഡി പരിപാടികളിലെ ആണുങ്ങള്‍ സ്ത്രീകഥാപാത്രങ്ങളെ പോലെ വേഷം ധരിച്ച് വന്നിരിക്കുന്നു എന്നാണ്. ഈ അമ്മച്ചിയെ ആണോ നീ കെട്ടുന്നത്. കഷ്ടം തന്നെ. ഒരു തള്ള ആണല്ലോ. നല്ല തടിയുള്ള സ്ത്രീ. അനൂപിന് ചേരില്ല. നിങ്ങളുടെ ജീവിതമാണ് എങ്കിലും പ്രേക്ഷകര്‍ക്ക് പറയാമല്ലോ. കേരളാസ്‌റ്റൈല്‍ ആണ് അനൂപ് നല്ലത്. ഈ കെളവിയെ നിനക്ക് എവിടുന്ന് കിട്ടി.

നടന്‍ അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയ ഫോട്ടോകള്‍ക്ക് താഴെ വന്ന ചുരുക്കം ചില കമന്റുകള്‍ മാത്രം ആണിത്. മലയാളികളുടെ മനസ്സ് എത്രത്തോളം മലിനമാണെന്ന് അതിലോരൊ കമന്റുകള്‍ വായിക്കുമ്പോഴും മനസ്സിലാകും. കഴിഞ്ഞ ദിവസമായിരുന്നു സീരിയല്‍ താരമായ അനൂപ് കൃഷ്ണന്റേയും ഐശ്വര്യനായരുടേയും വിവാഹനിശ്ചയം നടന്നത്. അനൂപ് കൃഷ്ണന്റെ ജന്മനാടായ പട്ടാമ്പിയിലാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ വന്ന് തുടങ്ങിയപ്പോഴാണ് മലയാളികളില്‍ ചിലരുടെ രക്തം തിളയ്ക്കാന്‍ തുടങ്ങിയത്. അനൂപ് കൃഷ്ണന്റെ ഒപ്പം നില്‍ക്കുന്ന ഐശ്വര്യയുടെ വണ്ണമുള്ള ശരീരമായിരുന്നു അവര്‍ക്ക് പ്രശ്‌നം.

തടിയുള്ള ശരീരത്തെ കളിയാക്കിക്കൊണ്ട് പിന്നെ മലിനമായ കമന്റുകളുടെ ഒഴുക്കായിരുന്നു. അവര്‍ക്ക് നല്ല പ്രായം തോന്നുമത്രേ. കെളവിയെ എവിടുന്ന് കിട്ടി എന്ന് വരെ ഒരു മരാദ്യയുമില്ലാത്ത ചോദ്യങ്ങളുമായി മലയാളികള്‍ എത്തി. ശരീരത്തെ ഇത്രത്തോളം പരിഹസിക്കുന്ന ഇത്രയും സംസ്‌കാരമില്ലാത്തവരെ കാണാന്‍ വേറെ എങ്ങും പോകണ്ട. നടന്റെ സ്വകാര്യതയില്‍ കടന്നിറങ്ങി വരെ മലയാളികള്‍ കമന്റുമായി എത്തി. കൂടുതലും ഫേസ്ബുക്കിലാണ് കമന്റുകള്‍ എത്തിയത്. അതില്‍ തന്നെ നാല്‍പത് കഴിഞ്ഞ സ്ത്രീകളാണ് ഇത്തരത്തിലുള്ള കമന്റുകളുമായി എത്തിയത് എന്നാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ ഇവരുടെ കമന്റുകള്‍ക്ക് താഴെ മറ്റുള്ളവര്‍ നല്ല മറുപടി നല്‍കി എത്തുകയും ചെയ്തു. പലരും പിന്നീട് കമന്റുകള്‍ ഡിലീറ്റ് ചെയ്ത് പോകേണ്ടുന്ന അവസ്ഥ വന്നു.

വിസ്മയക് വേണ്ടി അപ്പുറത്ത് കരഞ്ഞ ചാച്ചിമാര്‍ ഇപ്പുറത്തു ഐശ്വര്യയെ കളിയാക്കുന്നു. എന്തായാലും അനൂപ് നിങ്ങടെ വീട്ടില്‍ ചിലവ് ക്യാഷ് ചോയിച്ചു വരില്ല അത് പോരെ. എന്നായിരുന്നു ഒരാള്‍ കമന്റിലൂടെ പ്രതികരിച്ചത്. ഇവിടെ എന്നാ അയല്‍കൂട്ടം വെല്ലൊം നടക്കുന്നുണ്ടോ അമ്മച്ചിമാരെല്ലാം ഇവിടെ കൂടിയേക്കുന്നു. എന്നായിരുന്നു മറ്റൊരാളുടെ സംശയം. അമ്പതുകളുടെ വസന്തവും അറുപതുകളുടെ വസന്തവും കിടന്ന് നല്ല പോലെ കരയുന്നുണ്ടല്ലോ എന്നായിരുന്നു മറ്റൊരു കമന്റ്. ജോജി പറഞ്ഞത് ശെരിയാന്നെ സൊസൈറ്റി ഒരു മലരാണ് എന്നായിരുന്നു വേറൊരാള്‍ അഭിപ്രായം പറഞ്ഞത്. അതിനോട് യോജിക്കാതെ വയ്യ.