MALAYALAM BREAKING NEWS

“ഭാമാ..നീ ഈ ചെയ്തത് എന്തൊരു നാണക്കേടാണ്..!!” തുറന്നടിച്ച് റീമാ കല്ലിങ്കലും ആഷിഖ് അബുവും.. വേദന പങ്ക് വെച്ച് ഭാവനയും..

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഭാവന.ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ നടി.

സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി ഭാവന ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു.സിനിമാ ത്തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും സജീവമാകാറുണ്ട് ഭാവന.

ഇപ്പോലിതാ സോഷ്യൽമീഡിയയിൽ ചർച്ചയായി നടി ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

മറ്റൊരാൾക്ക് നിങ്ങൾ വരുത്തിയ നഷ്ടം അതേകാര്യം അനുഭവിക്കുന്നത് വരെ നിങ്ങൾക്ക് ഒരിക്കലും മനസിലാവില്ല,അതിനാണ് ഞാനിവിടെയുള്ളത്-കർമ്മ,

എന്നാണ് ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലുള്ളത്.

ഗായികമാരായ സിതാരയും സയനോരയും ഉൾപ്പെടെ ഭാവനയുടെ സുഹൃത്തുക്കൾ പോസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

പിന്നാലെ കേസിൽ നടൻ സിദ്ദിഖും ഭാമയും കൂറുമാറിയതിന്റെ പശ്ചാത്തലത്തിൽ പരസ്യ പ്രതികരണവുമായി നടിമാരായ രമ്യാ നമ്പീശനും റിമ കല്ലിങ്കലും ആഷിഖ് അബുവും രംഗത്ത് എത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും പ്രതികരണം നടത്തിയത്.

രമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു…

സത്യം വേദനിപ്പിക്കും, എന്നാൽ ചതി? നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നു

കൂറുമാറി എതിരാകുന്ന ദൃക്സാക്ഷികളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് പക്ഷേ അതിജീവിത അവരുടെ അടുപ്പക്കാരിയാകുമ്പോൾ എങ്ങനെ ചതിക്കാൻ തോന്നുന്നു. ഈ പോരാട്ടം യാഥാർഥമാണ്, സത്യം ജയിക്കും.

അതിജീവിതയ്ക്ക് വേണ്ടിയും എല്ലാ സ്ത്രീകൾക്ക് വേണ്ടിയും പോരാട്ടം തുടരും.. അവൾക്കൊപ്പമെന്ന് രമ്യ ഫേസ്ബുക്കിൽ കുറിച്ചു.

കൂറുമാറിയ നടീനടന്മാരെ പേരെടുത്ത് വിമര്‍ശിച്ചായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഭാമ എന്നിവരെ പേരെടുത്ത് വിമര്‍ശിച്ചായിരുന്നു റിമയുടെ പോസ്റ്റ്.

ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള അവസാന സമയത്ത് ചില സഹപ്രവര്‍ത്തകര്‍ അവള്‍ക്കെതിരെ തിരിഞ്ഞത് കടുത്ത ദുഃഖമുണ്ടാക്കുന്നതാണെന്ന് റിമ പ്രതികരിച്ചു.

ഇപ്പോള്‍ കൂറുമാറിയ സ്ത്രീകളും സിനിമാ വ്യവസായത്തിന്റെ അധികാര ശ്രേണിയില്‍ യാതൊരു സ്ഥാനവുമില്ലാത്ത ഇരകളാണ്. എന്നിട്ടുപോലും അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും

ഇതുവരെ ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ എന്നിവരാണ് കൂറുമാറിയവര്‍. കേട്ടത് സത്യമാണെങ്കില്‍ എന്തൊരു നാണക്കേടാണിത്’-റിമ വ്യക്തമാക്കുന്നു.

തലമുതിർന്ന നടനും നായികനടിയും കൂറുമാറിയതിൽ അതിശയമില്ല. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്.

ഇനിയും അനുകൂലികൾ ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവർ കരുതുന്നു. ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകൾ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും. #അവൾക്കൊപ്പംമാത്രം

എന്നായിരുന്നു ആഷിഖ് അബുവിന്റെ പോസ്റ്റ്..

നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടരുകയാണ്. നടന്‍ ദിലീപ് കേസിലെ പ്രതിയാണ്. ദിലീപിനെതിരെയുള്ള മൊഴിയാണ് ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ മാറ്റിപ്പറഞ്ഞത്.

Trending

To Top
error: Content is protected !!