പൊതുവേദിയിൽ സങ്കടം സഹിക്കാനാവാതെ വിതുമ്പി ഭാവന

വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ആണ് ഭാവന. നമ്മൾ എന്ന ചിത്രത്തിൽ കൂടി ആണ് ഭാവന തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം നിരവധി ചിത്രങ്ങളും ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിൽ മാത്രമല്ല നിരവധി അന്യ ഭാഷ ചിത്രങ്ങളിലും താരം തിളങ്ങി. മലയാളം കൂടാതെ തമിഴ്, തെലുങ്, കന്നഡ ചിത്രങ്ങളിലും താരം അഭിനയിച്ചു.

നിരവധി നല്ല കഥാപാത്രങ്ങളെ പ്രേഷകരുടെ മുന്നിൽ കൊണ്ട് വരാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് താരം പ്രേഷകരുടെ പ്രിയങ്കരിയായി മാറി. മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ യുവ നായകന്മാർക്ക് ഒപ്പവും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. ഇപ്പോൾ കുറച്ച് നാളുകൾ ആയി മലയാള സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് എങ്കിലും കന്നഡ സിനിമകളിൽ സജീവമാണ് താരം. കന്നട സംവിധായകൻ ആണ് താരത്തെ വിവാഹം കഴിച്ചിരിക്കുന്നത്.

ഭർത്താവിനൊപ്പം ബാംഗ്ലൂരിൽ താമസമാക്കിയ താരം കേരളത്തിലും ഇടയ്ക്ക് വരാറുണ്ട്. പൊതു വേദികളിൽ എത്തുന്ന ഭാവനയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പൊതുവേദിയിൽ എത്തിയ ഭാവനയുടെ വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. വേദിയിൽ വെച്ച് കരയുകയും ആ കരച്ചിൽ അടക്കാൻ പാട് പെടുന്ന ഭാവനയുടെ വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എന്നാൽ എന്ത്‌കൊണ്ടാണ് ഭാവന കരയുന്നത് എന്ന് ആരാധകർ അന്വേഷിക്കുകയാണ്.

എന്നാൽ വേദിയിൽ പ്രസംഗിക്കുന്ന ഒരാൾ ഭാവനയെ കുറിച്ച് പറഞ്ഞ വാക്കുകൾ കേട്ടാണ് ഭാവന കരയുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ആയിരകണക്കിന് വീടുകളിലെ സ്ത്രീകൾക്കും പുരുഷമാർക്കും കുട്ടികൾക്കും നിങ്ങൾ ഒരു പ്രചോദനമാണ് ഭാവന. വ്യക്തികൾ എന്ന നിലയിൽ നിങ്ങൾ ഞങ്ങൾക്ക്  ധൈര്യമാണ്. നിങ്ങളിൽ ധൈര്യവും ശക്തിയും നല്ല സ്വഭാവവും ഉണ്ട് എന്നുമാണ് പ്രസംഗത്തിനിടയിൽ പറഞ്ഞത്. ഇത് കേട്ടാണ് ഭാവന കരയുന്നത്.

Leave a Comment