ചെറിയ സമയം കൊണ്ടാണ് മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രിയായിൽ താരം മാറിയത്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ വിനീത ശേഖർ എന്ന ആരാധിക പഴയകാല നടി ഭവാനിയെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ  പറയുന്നത് ഇങ്ങനെ, സുന്ദരമായ മുഖവും, നീണ്ടു വിടർന്ന കണ്ണുകളുമുള്ള ,വെളുത്തു മെലിഞ്ഞ സുന്ദരിയായ ഭവാനി എന്ന അഭിനേത്രിയെ മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായി നമ്മൾ കാണുന്നത് 1978ലും 1979 ലുമാണ്. രണ്ടു ചിത്രങ്ങൾ 1980 ഇൽ പുറത്തിറങ്ങി.ചെറിയൊരു സമയം കൊണ്ടു് മലയാളത്തിന്റെപ്രിയപ്പെട്ടഅഭിനേത്രിആവാൻകഴിഞ്ഞ അനുഗൃഹീതനടിയാണ് ഭവാനി.

ജന്മം കൊണ്ട് ആന്ധ്രാക്കാരിയായ ഇവർ തെലുങ്കു, തമിഴ് സിനിമയിലെ പ്രശസ്ത നടിയായിരുന്ന ഋഷേന്ദ്രമണിയുടെ കൊച്ചുമകളാണ്. അവർ വിവാഹം ചെയ്തത് മൺ മറഞ്ഞുപോയ മലയാളത്തിന്റെ പ്രശസ്ത നിർമ്മാതാവും,സംഗീത സംവിധായാകനുമായ ശ്രീ. രഘുകുമാർ സാറിനെയാണ്. ആര്യൻ, താളവട്ടം, മായാമയൂരം,ശ്യാമ തുടങ്ങിയ ഹിറ്റ്‌ സിനിമകളുടെ സംഗീതസംവിധാനം നിർവ്വഹിച്ച 2014 ഇൽ നിര്യാദനായ ശ്രീ. രഘു കുമാർ സർ തബല,ഗിറ്റാർ, ഡ്രം, കീ ബോർഡ്‌ ഇവയിലെല്ലാം പ്രാ വീണ്യം നേടിയിരുന്നു.

പ്രഗൽഭനായ തബല വിദ്വാൻ ആയ രഘുകുമാർ മറ്റു സംഗീതസംവിധായകരുടെ സംവിധാനത്തിൽ തബല വായിച്ചിരുന്നു പ്രശസ്തമായ ആറാം തമ്പുരാൻ എന്ന സിനിമയിലെ ഹരിമുരളീരവം എന്ന ഗാനരംഗത്ത് യേശുദാസിനൊപ്പം അനിതരസാധാരണമായ വേഗതയിൽ തബല നോട്ട്സ് പാടുന്ന രഘുകുമാറിന്റെ ശബ്ദവും ചില്ലറയൊന്നുമല്ല ആ പാട്ടിന് ഇമ്പമേകിയത്.. സർപ്പം, ശക്തി, അനുപല്ലവി, കാത്തിരുന്ന നിമിഷം, ലിസ, ധീര, പപ്പു, ജീവന്റെ ജീവൻ, ശംഖുപുഷ്പം എന്നീ ചിത്രങ്ങളുടെ നിർമ്മാണം നിർവഹിച്ച ‘ധന്യ’ ഫിലിംസിന്റെ പങ്കാളികളിലൊരാൾ, ആയിരുന്നു അദ്ദേഹം.

ശാസ്ത്രീയമായി നൃത്തം പഠിച്ചശേഷം എൻ. ടി. ആർ, എം. ജി. ആർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ അരങ്ങേറ്റം ചെയ്യുന്ന വേളയിൽ ഭവാനിയുടെ നൃത്തപ്രകടനം കണ്ട സംവിധായകൻ സിദ്ധലിംഗയ്യ സിനിമയിലേക്കു് ക്ഷണിച്ചു. അങ്ങനെ മുത്തശ്ശിയുടെ അനുഗ്രഹാശിസ്സുകളോടെ സിനിമയിലേക്കു് കടന്നു. കന്നടയിലെ വൻ വിജയം ആയിരുന്ന ആയ ‘ഭൂത്തയ്യന നഗ അയ്യു”വാണു് (1974) കന്നിച്ചിത്രം – പ്രശസ്തനടൻ വിഷ്ണുവർദ്ധനോടൊപ്പം. അതിനു ശേഷം ധാരാളം തമിഴ്, തെലുങ്കു, കന്നട സിനിമകളിൽ പ്രമുഖ നായകരോടൊപ്പം അഭിനയിക്കാൻ സാധിച്ചു. മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചതു് സംവിധായകൻ ശ്രീ ശശികുമാറിന്റെ 1978 ഇൽ ചിത്രീകരിച്ച ‘നിനക്ക് ഞാനും, എനിക്ക് നീയും’ എന്ന ചിത്രമാണങ്കിലും, പ്രേം നസീർ, സോമൻ എന്നിവർ നായകന്മാരായി അഭിനയിച്ച കല്പവൃക്ഷം എന്ന ചിത്രമാണ് ആദ്യം റിലീസ് ചെയ്തത്.

അതിൽ ജയഭാരതിയോടൊപ്പമുള്ള അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. പക്ഷെ പ്രശസ്തയായതു് ശ്രീ ബേബിയുടെ ‘ലിസ’യിലൂടെ. ലിസയിലെ ഭവനിയുടെ വേഷം വലിയ ഹിറ്റായി.ആ സിനിമയുടെ വിജയത്തിന് ഭവനിയുടെ അഭിനയം വളരെ വലിയൊരു പങ്കുവഹിച്ചു.. ലിസ യായി വേഷമിട്ടിരുന്ന സീമയുടെ ഭാവഹാവാദികൾ അവസാന സീനുകളിൽ ഭവാനി തകർത്തഭിനയിച്ചിരുന്നു. ഇതിലെ ‘ ഗീതാ ഗോവിന്ദ രാധ ‘ എന്ന നൃത്ത രംഗം ഏറെ ശ്രദ്ധ നേടി. ഈ കാലഘട്ടത്തിലും ഹൊറർ മൂവികളുടെ ലിസ്റ്റിൽ ലിസയുടെ ഇടം ഒന്നുവരെ തന്നെയാണ്.

1979 ഇൽ അനുപല്ലവിയിൽ രവി കുമാറിനൊപ്പംഅഭിനവയിച്ച ‘ആയിരം മാതളപൂക്കൾ’, ‘എൻ സ്വരം’ എന്നീ പാട്ടുകളിൽ ഭവനിയുടെ സുന്ദര മുഖം മറക്കാൻ കഴിയില്ല. സർപ്പം, നീലതാമര, ചൂള, മാമാങ്കം, പമ്പരം,ഇതാ ഒരു തീരം, കല്പവൃക്ഷം, ശരപഞ്ജരം,സരസ്വതിയാമം, മുത്തു ചിപ്പികൾ അങ്ങനെ ഇരുപത്തി മൂന്നോളം സിനിമകൾ..അഭിനയിച്ച എല്ലാ ചിത്രങ്ങളിലും വ്യത്യസ്ഥ വേഷങ്ങൾ ഈ നടിക്ക്‌ ലഭിച്ചിരുന്നു.. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേംനസീർ, ജയൻ, രവികുമാർ, സുകുമാരൻ തുടങ്ങിയ പ്രമുഖ നായകനടൻ‌മാർക്കൊപ്പം അഭിനയിക്കാനുള്ള അവസരം ഇവർക്ക് ലഭിച്ചിരുന്നു. 1979-ൽ ഓഗസ്റ്റ് 10 ഇന് പ്രശസ്ത നിർമ്മാതാവും സംഗീതസംവിധായകനുമായ ശ്രീ രഘുകുമാറുമായി വിവാഹിതയായ ശേഷം 20 വർഷത്തോളം അഭിനയത്തിൽ നിന്നു വിട്ടു നിന്നു.

അതിന് മുൻപ് അവർ അഭിനയിച്ചു പൂർത്തിയാക്കിയരണ്ടു ചിത്രങ്ങൾ, സരസ്വതിയാമം, മുത്തു ചിപ്പികൾ ഇവ പുറത്തിറങ്ങിയത് 1980 ഇൽ ആണ്.. ഇതിൽ സരസ്വതീ യാമത്തിലെ ‘ നിന്നെ പുണരാൻ നീട്ടിയ കൈകളിൽ..’ എന്ന ഗാനം ഏറെ ജനശ്രദ്ധയാകർഷിച്ചു..ഇവർക്ക് രണ്ടു പെൺകുട്ടികളാണുള്ളത്. മകളായ ഭാവന പരസ്യങ്ങളിലും, സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വീണ്ടും ഒരു നീണ്ട ഇടവേളയ്ക്കു ഭവാനി മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങളാണു് ബാലേട്ടൻ, താണ്ഡവം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കഥ, കളഭം.കൂടാതെ ചില സീരി യലുകളിലും ഇടയ്ക്ക് അഭിനയിച്ചു എന്നുമാണ് പോസ്റ്റ്.

Leave a Comment