പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മലയാളം സിനിമകളിൽ ഒന്നാണ് ഗോഡ് ഫാദർ. മുകേഷിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇത് എന്ന് തന്നെ പറയാം. ഒരു വർഷത്തിൽ കൂടുതൽ ദിവസം തിയേറ്ററിൽ ഓടിയ മുകേഷ് ചിത്രങ്ങളിൽ ഒന്നാണ് ഇത്. ഇന്നും മലയാളികൾ ഏറ്റു പറയുന്ന ഒരുപാട് കോമഡി ഡയലോഗുകൾ ആണ് ചിത്രത്തിലേത് ആയി ഉള്ളത്. അഞ്ഞൂറാനെയും അച്ചാമ്മയെയും എല്ലാം പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്നും ചിത്രത്തിന് ആരാദകർ ഏറെ ആണ്.
ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടുമായ കഥാപാത്രം ആണ് ഭീമൻ രഘു അവതരിപ്പിച്ച പ്രേമ ചന്ദ്രന്റെ. ഈ കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത് നെടുമുടി വേണുവിനെ ആയിരുന്നു എന്നും എന്നാൽ പിന്നീട് ആണ് ആ വേഷത്തിൽ ഭീമൻ രഘു എത്തിയത് എന്നും ഉള്ള ചർച്ചകൾ ആരാധകരുടെ ഇടയിൽ നടക്കുന്നുണ്ട്. ഇപ്പോഴിതാ ഈ കഥാപാത്രത്തെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
സിനി ഫൈൽ ഗ്രൂപ്പിൽ അർജുൻ വിശ്വനാഥ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഭീമൻ രഘു അസ് പ്രേമചന്ദ്രൻ. മറ്റൊരു പടത്തിലും ഭീമൻ രഘു ചേട്ടനെ ഇത്രയും കിടു ലുക്ക് ഇൽ കണ്ടതായി തോന്നീട്ടില്ല എന്നാണ് പ്രേമ ചന്ദ്രൻ ആയിട്ടുള്ള ഭീമൻ രഘുവിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് ആരാധകൻ കുറിച്ചിരിക്കുന്നത്. ഈ പടത്തിൽ ഭീമൻ രഘു ചേട്ടന്റെ മുഖത്ത് ഒരു ഐശ്വര്യം ഒക്കെ ഉണ്ട് എന്നാണ് ഒരാൾ പങ്കുവെച്ചിരിക്കുന്ന കമെന്റ്.
ചെറുപ്പത്തിൽ ഇത് വേറെ ഏതോ നടൻ ആണെന്ന് തോന്നിയിരുന്നു.പിന്നീടാണ് മനസ്സിലായത് . ഈ ലുക്ക് പിന്നെ ഒന്നിലും വന്നിട്ടില്ല, കിഴക്കൻ പത്രോസിൽ താടി ഒക്കെ ഉണ്ട്. തരകൻ റോൾ, എന്ത് ചെയ്യാം. ലുക്കും ഫൈറ്റും മാത്രമേ ഒള്ളൂ ഇങ്ങേർക്ക് സ്വാമിനാഥന്റെ പകുതി ബുദ്ധിയോ അല്ലെങ്കിൽ മയിൻകുട്ടി യെ പോലൊരു ഫ്രണ്ടോ ഉണ്ടായിരുന്നെങ്കിൽ അഞ്ഞൂരാൻമാരുടെ പ്രശ്നം പണ്ടേക്ക് പണ്ടേ തീർന്നേനെ. എല്ലാവർക്കും കല്യാണവും കഴിക്കാമായിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.