Celebrity updates

എന്റെ കാല് കണ്ടു അന്ന് മമ്മൂക്ക പറഞ്ഞത് എനിക്ക് മറക്കാൻ കഴിയില്ല

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബിബിന്‍ ജോര്‍ജ്ജ്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. 2013 ൽ രാവ് എന്ന ചിത്രത്തിൽ കൂടിയാണ് ബിബിൻ മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയത്. ശേഷം അമർ അക്ബർ അന്തോണി, വെൽക്കം ടു സെൻട്രൽ ജയിൽ, കട്ടപ്പനയിലെ ഹൃതിക് റോഷൻ തുടങ്ങിയ ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷത്തിൽ എത്തി. തുടർന്ന് ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിൽ കൂടി നായകനായും താരം അരങ്ങേറ്റം നടത്തി. മമ്മൂട്ടിക്കൊപ്പം ഷൈലോക്കിലും താരം ശ്രദ്ധേയമായ വേഷത്തി എത്തി. മികച്ച അഭിനയം ആണ് താരം ചിത്രത്തിൽ കാഴ്ച വെച്ചത്. ഇപ്പോൾ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച സമയത്ത് ഉണ്ടായ അനുഭവം തുറന്ന് പറയുകയാണ് ബിബിൻ ജോർജ്.

മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിന്റെ അന്ന് ബിബിൻ മമ്മൂക്കയ്ക്ക് അയച്ച ഒരു മെസ്സേജിന്റെ കാര്യം പറഞ്ഞുകൊണ്ടാണ് താരം തുടങ്ങുന്നത്. ബിബിന്റെ വാക്കുകൾ ഇങ്ങനെ, മമ്മൂക്കയോട് ഞാന്‍ എത്ര നന്ദി പറഞ്ഞാലും, കണ്ണ് നിറഞ്ഞാലും, കാലില്‍ പിടിച്ച് കരഞ്ഞാലും നന്ദി എനിക്ക് തീരത്തില്ല എന്നാണു മമ്മൂക്കയുടെ എഴുപതാം പിറന്നാളിന്റെ അന്ന് ഞാൻ മമ്മൂക്കയ്ക്ക് അയച്ച മെസ്സേജ്. ഇത് വായിക്കുന്ന മമ്മൂക്ക വിചാരിച്ചിട്ടുണ്ടാകും അവനു ഞാൻ ഒന്നും ഇത് വരെ സഹായിക്കുകയോ ചെയ്തു കൊടുക്കുകയോ ചെയ്തിട്ടില്ലല്ലോ, പിന്നെന്തിനാണ് അവൻ എന്നോട് നന്ദി പറയുന്നത് എന്ന്.

ഇത് വരെ ഉള്ളതിൽ വെച്ച് സിനിമ ഫീൽഡിൽ നിന്നും എന്റെ കാലിന്റെ കാര്യം എന്നോട് തുറന്ന് ചോദിച്ച ഒരേ ഒരു വ്യക്തി മമ്മൂക്ക ആണെന്നാണ് ബിബിൻ പറയുന്നത്. ഷൈലോക്ക് സിനിമയിൽ ആണ് ഞാനും മമ്മൂക്കയും ഒരുമിച്ച് അഭിനയിക്കുന്നത്. ആ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂക്ക എന്നോട് ഇക്കാര്യം ചോദിച്ചത്. ബിബിനെ, നിനക്ക് ഈ കാല് ശരിയാക്കാന്‍  എന്തെങ്കിലും വഴി ഉണ്ടോ? ഉണ്ടെങ്കിൽ നിനക്കു ഈ കാൽ ശരിയാക്കി കൂടെ എന്ന്. നിന്റെ ഈ കാല് ശരിയാക്കിയാല്‍ നിനക്ക് ഇനിയും ഒരുപാട് നല്ല പടങ്ങളിൽ അഭിനയിക്കാൻ കഴിയുമല്ലോ എന്നുമാണ് മമ്മൂക്ക അന്ന് എന്നോട് പറഞ്ഞത്. പലരും പലപ്പോഴും മമ്മൂക്കയുടെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് ചോദിക്കാറുണ്ട്. എന്നാൽ അതിനു ഒരേ ഒരു രഹസ്യമേ ഉള്ളു. അദ്ദേഹത്തിന്റെ ഹൃദയം അത്ര നല്ലത് ആണെന്നുമാണ് ബിബിൻ പറഞ്ഞത്.

Trending

To Top
error: Content is protected !!