പതിയെ പതിയെ അയാളുടെ നടത്തവും ഡയലോഗ് ഡെലിവറിയും പ്രിയപ്പെട്ടതായി മാറി

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ചിത്രം ആണ് ബിഗ് ബി. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം 2007 ൽ ആണ് പുറത്തിറങ്ങിയത്. ബിലാൽ എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. എന്നാൽ തുടക്കത്തിൽ വലിയ പരാജയം തന്നെ ആണ് ചിത്രം ഏറ്റുവാങ്ങിയത്. അധികം ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാത്ത ഒരു നായക കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിച്ചത്. പതിവ് മലയാള സിനിമയുടെ ശൈലിയിൽ നിന്ന് വ്യത്യസ്തമായൊരു കഥാപാത്രം.

അത് കൊണ്ട് തന്നെ ചിത്രത്തിനെ ആദ്യം ഒന്നും ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് കഴിഞ്ഞില്ല. എന്നാൽ പതിയെ പതിയെ ചിത്രം പ്രേഷകരുടെ ഇഷ്ട്ട ചിത്രമായി മാറുകയായിരുന്നു. ചിത്രത്തിലെ ബിലാലിന്റെ മാസ്സ് ഡയലോഗുകളും മറ്റും പ്രേക്ഷകർ ഏറ്റു പറയാനും അനുകരിക്കാനും തുടങ്ങിയതോടെ ചിത്രം വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. തിയേറ്ററിൽ പരിചയപെട്ട ചിത്രം ആണ് പ്രേഷകരുടെ ഇടയിൽ വിജയമായി മാറുകയും ചെയ്തു.

ഇപ്പോൾ ചിത്രത്തിനെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ യാസീൻ മുഹമ്മദ് കെ എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നെടു നീളൻ ഡയലോഗുകൾ , അടിച്ചാലും അടിച്ചാലും വീഴാത്ത നായകനും പ്രതി നായകനും.

അതുവരെ മലയാള മാസ് സിനിമകളുടെ അഭിവാജ്യ ഘടകങ്ങൾ ആയിരുന്ന ഇവയുടെ പൊളിച്ചെഴുത്തായിരുന്നു ബിഗ് ബി. അതി ഭാവുകത്വമുള്ള നായകനെ കണ്ടു പരിചയിച്ച മലയാളിക്ക് ബിലാലിനെ തുടക്കത്തിൽ ഉൾകൊള്ളാൻ കഴിഞ്ഞില്ല. പതിയെ പതിയെ അയാളുടെ നടത്തവും ഡയലോഗ് ഡെലിവറിയും പ്രിയപ്പെട്ടതായി മാറി. അയാൾ വീണ്ടും വരാൻ മലയാളി അതിയായി ആഗ്രഹിക്കുന്നു.

രണ്ടാം ഭാഗത്തിന്റെ ഒരു അനൗൺസ്മെന്റ് സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയ ഇമ്പാക്ട് നമ്മൾ കണ്ടത് ആണ്. പുതിയ ഒരു അപ്ഡേറ്റ്സ് ഒന്നും കേൾക്കുന്നില്ല. എന്തായാലും അമൽ നീരദ് ബിലാലിന്റെ രണ്ടാം വരവിനായുള്ള പണിപ്പുരയിൽ ആണ് എന്ന് നമുക്ക് വിശ്വസിക്കാം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്നും വന്നുകൊണ്ടിരിക്കുകയാണ്. ബിലാലിനും കൂട്ടർക്കുമായുള്ള കാത്തിരിപ്പിൽ ആണ് സിനിമ പ്രേമികളും.

Leave a Comment