ദി കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസൺ 3 തുടങ്ങാൻ ഇനി വെറും ഒരു ദിവസം മാത്രം ബാക്കി നിൽക്കേ പ്രശസ്ത ട്രാക്കർ ആയ ക്രിസ്റ്റഫർ കനഗരാജിന്റെ ട്വീറ്റ് ഇപ്പോൾ വൈറൽ ആകുകയാണ്.
ഷോയിലെ മത്സരാർത്ഥികൾ ആരൊക്കെയാകും എന്നതാണ് ആരാധകർക്കിടയിലെ ഏറ്റവും വലിയ ചർച്ചാവിഷയം. സിനിമയിൽ നിന്നും സീരിയലുകളിൽ നിന്നും ഒക്കെയായി നിരവധി പേരുകൾ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. ഈ സീസണിലെ മത്സരാർത്ഥികളുടെ സാധ്യതാ പേരുകൾ പുറത്തു വിട്ടിരിക്കുകയാണ്. ഓരോ താരങ്ങളെയും കണ്ടു ത്രില്ലടിച്ചു ഇരിക്കുകയാണ് ഓരോ ആരാധകരും. അവർ പുറത്തുവിട്ട പട്ടിക പ്രകാരം ഒൻപതു പേരാണ് ഉള്ളത്.
അതിലൊരാൾ വ്യവസായപമുഖനും, സോഷ്യൽ മീഡിയ സ്റ്റാറുമായ ബോബി ചെമ്മണ്ണൂർ ആണ്. കൂടാതെ പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, കോമഡി കലാകാരനായ നോബി മാർക്കോസ്, നടിയും, അവതാരകയുമായ സുബി സുരേഷ്, കവർ സോങ്ങ്കളിലൂടെ പ്രശസ്തയായ ആര്യ ദയാൽ, ട്രാൻസ്ജൻഡർ മോഡൽ ആയ ദീപ്തി കല്യാണി, ഡാൻസർ ആയ റംസാൻ മുഹമ്മദ്, ടിക് ടോക്ക്കളിലൂടെ പ്രശസ്തയായ ധന്യ രാജേഷ്, ആർ ജെ ഫിറോസ് എന്നിവരാണ്. കെടാതെ ട്രാൻസ് കമ്യൂണിറ്റിയിൽ നിന്നും ഒരാളെ പ്രേക്ഷകരെല്ലാവരും തന്നെ പ്രതീക്ഷിക്കുന്നുണ്ട്.
സീമ വിനീത് മുതൽ ദീപ്തി കല്യാണി വരെയുള്ള ട്രാൻസ് വിമെൻസിന്റെ പേരുകളാണ് മത്സരാർത്ഥിയായെത്തുന്നു എന്ന നിലയിൽ ഉയർന്നുകേൾക്കുന്നത്.എന്നാൽ അവരുടെ പേര് ഒന്നും പട്ടികയിലില്ല. ജനലക്ഷങ്ങൾ കാത്തിരിക്കുന്ന ഈ ഷോ യിലെ മത്സരാത്ഥികളുടെ മികവുപോലെ ഇരിക്കും ഈ പരിപാടിയുടെ നിലവാരം എന്നതാണ് വാസ്തവം. കഴിഞ്ഞ സീസൺ കൊറോണ എന്ന മഹാമാരി കാരണം പകുതിവച്ചു അവസാനിപ്പിക്കേണ്ടി വന്നു.
