Big Boss

ഹേറ്റേഴ്‌സിനെയും കൊണ്ട് വീട്ടില്‍ കേറുന്ന ഭാഗ്യലക്ഷ്മി, മമ്മൂക്കയെ പോലെ ഡാന്‍സ് കളിക്കണ സായി, മറുനാടന്‍ മലയാളി സന്ധ്യാ മനോജ്

മലയാളികളെ ആവേശത്തിലാക്കി ബിഗ്‌ബോസ് മൂന്നാം സീസണ് തുടക്കമായി. മലയാളത്തിന്റെ മഹാതാരം മോഹന്‍ലാല്‍ കൂടി ചേരുമ്പോള്‍ ഉത്സവത്തിന്റെ പ്രതീതിയായി. ഓരോ മത്സരാര്‍ത്ഥികള്‍ക്കും വന്‍ വരവേല്‍പ്പാണ് ഇത്തവണ നല്‍കിയിരിക്കുന്നത്. ആട്ടവും പാട്ടും അതിനൊപ്പം കിടിലന്‍ ബാക്കഗ്രൗണ്ട് മ്യൂസിക്കുമായി അവര്‍ മലയാളികളുടെ മുന്നിലേക്കെത്തി. കോമേഡിയനും നടനുമായ നോബി, ആര്‍ജെ കിടിലം ഫിറോസ്, ഡിംപല്‍ ഭാല്‍, നടന്‍ മണിക്കുട്ടന്‍, മജ്‌സിയ ഭാനു, ലക്ഷ്മി ജയന്‍, സൂര്യ ജെ മേനോന്‍, സായ് വിഷ്ണു, അനൂപ് കൃഷ്ണന്‍, അഡോണി ജോണ്‍, ഋതു മന്ത്ര, ഭാഗ്യലക്ഷ്മി, റംസാന്‍, സന്ധ്യ മോഹന്‍ എന്നിവരാണ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥികള്‍. എല്ലാവരും വലിയ ആത്മവിശ്വാസത്തോടെയാണ് ബിബി വീട്ടിലേക്ക് എത്തിയത്.

പ്രിയതാരങ്ങളെ കണ്ടപ്പോഴുണ്ടായ ഒരു പ്രേക്ഷകന്റെ ഫസ്റ്റ് ഇപ്രഷനിലേക്കൊന്ന് പോയി വരാം. ബിഗ്‌ബോസ് മലയാളം ഒഫിഷ്യല്‍ എന്ന ബിഗ്‌ബോസ് പ്രേക്ഷകരുടെ കൂട്ടായ്മയില്‍ എബ്രഹാം ജോണ്‍ എന്ന പ്രേക്ഷകന്‍ കുറിച്ച വിലയിരുത്തല്‍ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുറിപ്പിങ്ങനെ,

“ബിഗ് ബോസ് കണ്ടസ്റ്റൻ്റ്സ് ഒരു ഫസ്റ്റ് impression –

1. നോബി മാർക്കോസ് –

കോമഡി ഷോയിലൂടെ ഇഷ്ടമുള്ള വ്യക്തിയാണ്. നല്ല കൗണ്ടറുകൾ അടിക്കാനുള്ള കഴിവുണ്ട് എന്നത് പ്ലസ് പോയിൻ്റായി കരുതുന്നു. സ്വഭാവം എങ്ങനെ എന്നത് തുടർന്ന് കാണാം.

2. ഡിംപിൾ ഭാൽ –

Well trained ആണ്. പൊതുവെ male Chauvinist ആയ മലയാളിയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയല്ല എന്നത് ചലഞ്ചിങ്ങാകും. ഹൗസിൽ belong ചെയ്യാൻ കഷ്ടപ്പെടും എന്ന് തോന്നുന്നു.’

3. ഫിറോസ് –

ഒരുപാട് സംസാരിച്ചും ഇടക്കിടെ അച്ചടി ഭാഷ ഉപയോഗിച്ചും വെറുപ്പിക്കുന്ന ചില ആൾക്കാർ പരിചയത്തിലുണ്ട്. അതിൻ്റെ തനി പകർപ്പാണ് ഫിറോസ്.സംസാരം ഓവർ കോൺഫിഡൻറ് ആയി തോന്നി. 100 ദിവസം സഹിക്കാൻ കഷ്ടപ്പെടും.

4. മണിക്കുട്ടൻ –

കോൺഫിഡൻ്റ്. Well prepared. Established actor ആയതിനാൽ PR work നല്ല രീതിയിൽ കാണും എന്നുറപ്പ്. ഇൻട്രോയിൽ ഇമോഷണൽ ആംഗിൾ പിടിച്ചത് convincing ആയി തോന്നിയില്ല.’

5. മജിസിയ ഭാനു –

A fresh addition to the house. ഹൗസിൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ identity ഉള്ള വ്യക്തി. കോൺഫിഡൻ്റ്. മോഹൻലാലിനെ പുകഴ്ത്തി വെറുപ്പിച്ചില്ല. യാഥാസ്ഥിതിക മലയാളിയെ ഒരേസമയം പ്രീതിപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യും. Expecting her to provoke the orthodox folks, but for the right reason. ‘

6. സൂര്യ മേനോൻ –

Potential വില്ലത്തി ബോഡി ലാംഗ്വേജ്.

7. ലക്ഷ്മി ജയൻ –

Impressed with the violin. And talented for sure. ഇൻട്രോ ജനുവിൻ ആയി തോന്നി.

8. സായി –

മമ്മൂക്കയെപ്പോലെ ഡാൻസ് കളിക്കണ മച്ചാൻ.

ശബ്ദവും ബോഡിയും മൊത്തം Vibrate മോഡ്.

ഫസ്റ്റ് ഇംപ്രഷനിൽ പാവം എന്നു തോന്നി.

9. അനൂപ് – Skip ചെയ്ത intro. വഴിയേ കാണാം.

10. അഡോണി ജോൺ – അൽപം വ്യത്യസ്തമായ പ്രൊഫൈൽ. ലൈഫിൽ കണ്ട ഒരു പാട് പേരുടെ ബോഡി ലാംഗ്വേജ് ആണ്.

11. റംസാൻ മുഹമ്മദ്-

തനി ടീനേജർ. Decent dancer. പക്വതയില്ലായ്മ പ്രശ്നമാകാൻ സാധ്യതയുണ്ട്.

12. ഋതു മന്ത്ര (പുല്ല്… ‘ഋ’ അടിക്കാൻ പെട്ട പാട് ) –

Well trained ആയ ഏതൊരു വ്യക്തിയെയും പോലെ emotional angle ഇറക്കിയ ഇൻട്രോ. പ്രൊഫൈൽ കൊള്ളാം. Interesting ആയ കണ്ടസ്റ്റൻ്റ് ആയി മാറാൻ സാധ്യത കാണുന്നു.

13. സന്ധ്യ മോഹൻ-

Again ഒരു fresh profile. മറുനാടൻ മലയാളി + ക്ലാസിക്കൽ ഡാൻസർ.

14. ഭാഗ്യലക്ഷ്മി –

Haters നെയും കൊണ്ട് ഹൗസിൽ കേറുന്ന വ്യക്തി. ധാരാളം misogynist ട്രോളുകൾ നേരിടാൻ സാധ്യത കാണുന്നു.

പൊതുവെ ഒരു പുതുമയുള്ള സീസണായി തോന്നി. കഴിഞ്ഞ സീസണിലെ പരാജയത്തിൽനിന്ന് പാഠം ഉൾക്കൊണ്ടാകണം കണ്ടസ്റ്റൻ്റിൻ്റെ average age നന്നേ കുറവാണ്. ഹൗസിൻ്റെ ഇൻ്റീരിയറും കഴിഞ്ഞ പ്രാവശ്യത്തെക്കാൾ ബഹുദൂരം മുന്നിലാണ്. ഇനിയുള്ളത് മുന്നോട്ടുള്ള ഗെയിംസിനെയും പ്രേക്ഷകനെയും അനുസരിച്ചിരിക്കും. ”

എന്തായാലും ഇനി വരുന്ന ദിവസങ്ങള്‍ എന്താകുമെന്ന് കാത്തിരുന്ന് കാണാം

Trending

To Top
error: Content is protected !!