ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. പല ഭാഷകളിൽ ആയാണ് ബിഗ് ബോസ് പ്രേഷകരുടെ മുന്നിൽ എത്തുന്നത്. ബിഗ് ബോസ് മലയാളം സീസൺ 4 അടുത്തിടെ ആണ് ആരംഭിച്ചത്. തുടക്കം മുതൽ തന്നെ വലിയ രീതിയിൽ ഉള്ള പ്രേക്ഷക ശ്രദ്ധ ആണ് പരിപാടിക്ക് ലഭിക്കുന്നത്. പ്രേക്ഷകർക്ക് സുപരിചിതർ ആയവരും അല്ലാത്തവരും ഉൾപ്പെടെ പത്തിൽ അധികം മത്സരാർത്ഥികൾ ആണ് പരുപാടിയിൽ പങ്കെടുക്കുന്നത്. ഇപ്പോൾ എല്ലാവരും പ്രേക്ഷകർക്ക് സുപരിചിതർ ആയി മാറിയിരിക്കുകയാണ്. അതിൽ ഒരാൾ ആണ് ഡോക്ടർ റോബിൻ. പരിപാടിയുടെ തുടക്കം മുതൽ തന്നെ റോബിൻ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. ഇപ്പോൾ ബിഗ് ബോസ്സിൽ വളരെ അധികം ആക്റ്റീവ് ആയ മത്സരാര്ഥികളിൽ ഒരാൾ ആണ് ഡോക്ടർ റോബിൻ. അത് കൊണ്ട് തന്നെ ബിഗ് ബോസ്സിൽ മറ്റു മത്സരാർത്ഥികളുടെ പല തരത്തിൽ ഉള്ള വാക്ക് തർക്കങ്ങളും റോബിനുമായി ചുരുങ്ങിയ ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ഉണ്ടായി.
ഇപ്പോഴിതാ ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ മനു മണിധരൻ എന്ന യുവാവ് ഡോക്ടറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടിയത്. മനുവിന്റെ കുറിപ്പ് ഇങ്ങനെ, ബിഗ്‌ബോസ് ഹൗസ്….. സമൂഹത്തിന്റെ പരിച്ഛേദം…. അവിടെ നമ്മുടെ സമൂഹത്തിൽ ഉള്ള പല തരം ആൾക്കാർ ഉണ്ട്…..മനസ്സോ, മനസ്സാക്ഷിയോ, സത്യസന്ധതയോ ഒന്നും നോക്കാതെ കൂടെയുള്ളവർക്ക് എന്ത് സംഭവിച്ചാലും അത് എന്റെ പ്രശ്നം അല്ല എന്ന് കരുതി തനിക്കു ജയിക്കാൻ വേണ്ടി എന്ത് തറ വേലയും കാണിക്കാൻ മടിയില്ലാത്ത ഇന്നത്തെ യുവതലമുറയിലെ ചില ചെറുപ്പക്കാരുടെ നേർരൂപം തന്നെയാണ് ഡോക്ടർ…. ഞാൻ ഇങ്ങനെയാണ് എന്ന് പലവട്ടം പറഞ്ഞിട്ടും, മനസും മനസിലിരിപ്പും തുറന്നു കാണിച്ചിട്ടും ജോലിയും, ലുക്കും മാത്രം നോക്കി പുറകേ പോകുന്ന ഇക്കാലത്തെ ചില പെൺകുട്ടികൾക്ക് നേർക്ക് പിടിച്ച കണ്ണാടിയാണ് ഡോക്ടർ അണ്ണൻ.
ബിഗ്‌ബോസിൽ വന്ന അന്ന് മുതൽ, അയാളെ കണ്ടപ്പോൾ മുതൽ അയാൾ മാത്രമാണ് ശരി എന്നും, അയാൾ എന്തു കാണിച്ചാലും അയാളുടെ ഭാഗത്താണ് ശരിയെന്നും കണ്ണുമടച്ചു വിശ്വസിച്ചു പറഞ്ഞു നടക്കുന്ന ചില പെൺകുട്ടികൾ…. ജയിക്കാൻ എന്തു തറ കളിയും കളിക്കാം എന്ന തത്വത്തോട് 100% യോജിക്കുന്നവർ ജീവിതത്തിലും ഏതാണ്ട് അങ്ങനൊക്കെ തന്നെ ആയിരിക്കും എന്നാണ് എന്റെ വിശ്വാസം….. ഗെയിമിൽ അത് പുറത്തു കാണിക്കുന്നു, കാരണം അത് ഗെയിം ആയിട്ട് മറ്റുള്ളവർ എടുക്കും എന്നറിയാവുന്നതുകൊണ്ട്…. ജീവിതത്തിൽ അത് പുറത്തു കാണിക്കുന്നില്ല…. വ്യത്യാസം അത്രമാത്രം….. (ഇതുവരെയുള്ള ബിഗ്‌ബോസ് 4 & ഒന്നും നോക്കാതെയുള്ള ചിലരുടെ സ്ഥിരം പോസ്റ്റുകളും കണ്ടിട്ട് എനിക്ക് തോന്നിയ ചില കാര്യങ്ങൾ ആണ് പറഞ്ഞത്…. ചിലപ്പോൾ ഒക്കെ എന്റെ തോന്നലുകൾ മാത്രം ആയിരിക്കാം )