വളരെ കൂൾ ആയി ഓരോ പാട്ടും പാടുന്ന ഗായകൻ എന്ന് തോന്നിയിട്ടുണ്ട്

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് ബിജു നാരായണൻ. വർഷങ്ങൾ കൊണ്ട് ചലച്ചിത്ര ഗാന മേഖലയിൽ സജീവമാണ് താരം. നിരവധി ഗാനങ്ങൾ ആണ് താരം ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ചലച്ചിത്ര ഗാനങ്ങൾ മാത്രമല്ല ആൽബം സോങ്ങുകളും ഭക്തി ഗാനങ്ങളും എല്ലാം തന്നെ താരം ആലപിച്ചിട്ടുണ്ട്. തന്റെ ശബ്‌ദവും സംഗീതവും കൊണ്ട് നിരവധി ആരാധകരെയും താരം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രാഹുൽ എം ആർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 1000 പാട്ടുകൾ എന്തിനാണ്? “പത്തുവെളുപ്പിന് ” പോലെ ഒരൊറ്റ പാട്ട് മതിയല്ലോ, മനസ്സിൽ എന്നും ഓർത്തിരിക്കാൻ. മലയാളസിനിമയിലെ ഏറ്റവും അണ്ടർ റേറ്റഡ് ആയിട്ടുള്ള ഗായകൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു.

ബിജു നാരായണൻ വളരെ കൂൾ ആയി ഓരോ പാട്ടുകളും പാടുന്ന ഗായകൻ എന്ന് തോന്നിയിട്ടുണ്ട്. എന്നിട്ടും വേണ്ടത്ര പരിഗണന കിട്ടാതെ പോയി. ” സൂര്യനായി തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം” ബിജു ചേട്ടന്റെ, നിങ്ങളുടെ ഇഷ്ടഗാനങ്ങൾ പങ്കുവയ്ക്കാം എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകൾ  ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നതും.

ശ്രീ രവീന്ദ്രൻ മാഷ് കൊണ്ട് വന്നു മാഷ് ന്റെ അവസാന ചിത്രം വടക്കും നാഥനിൽ “കളഭം തരാം ” എന്നാ പാട്ടു പാടാനും അവസരം നൽകി, യേശുദാസിനെ അനുകരിക്കുമെന്ന് തോന്നുമെങ്കിലും ഇദ്ദേഹത്തിൻ്റെത് നല്ല ശബ്ദമാണ്. പക്ഷേ ഭാവം ഒട്ടും ഇല്ലാത്ത ഗായകൻ. അത് കൊണ്ടാകും രവീന്ദ്രൻ, വിദ്യാസാഗർ, എസ് പി വെങ്കിടേഷ് തുടങ്ങിയ മുൻനിര സംഗീത സംവിധായകരുടെ കീഴിൽ നല്ല കുറച്ച് പാട്ടുകൾ പാടിയിട്ടും കയറി വരാൻ കഴിയാതെ പോയത്.

ഇദ്ദേഹത്തിന് ശേഷം വന്ന മധുബാലകൃഷ്ണനും, സുധീപ് കുമാറും, ഗണേശ് സുന്ദരവും വിജയ് യേശുദാസും ആദ്യകാലത്ത് നിന്ന് പിന്നീട് ഒരുപാട് ഇംപ്രൂവായപ്പോഴും. ബിജു നാരായണൻ ഇപ്പോഴും പഴയ ഗാനമേള നിലവാരത്തിൽ തന്നെ. അഭിപ്രായം വ്യക്തിപരം, പുള്ളിയുടെ ശബ്ദം തന്നെയാണ് അതിനു കാരണം , നല്ല ഗായകൻ ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ലഭിക്കുന്നത്.

Leave a Comment