ലോഹിതദാസിന്റെ കണ്ടെത്തലുകൾ എപ്പോഴും മികച്ചത് ആയിരിക്കും

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം ആണ് ബിന്ദു പണിക്കർ. കോമഡി കഥാപാത്രങ്ങളുമായാണ് താരം പ്രേക്ഷകർക്ക് മുന്നിൽ കൂടുതലും വന്നിട്ടുള്ളത് എങ്കിലും മികച്ച കാരക്ടർ റോളുകളും നിരവധി തവണ താരത്തിനെ തേടി എത്തിയിട്ടുണ്ട്. ബിന്ദു പണിക്കർ കാരക്ടർ റോളിൽ എത്തിയ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇന്നും പ്രേക്ഷക ശ്രദ്ധ നേടുന്നത് ആണ്. അത്ര മനോഹരമായാണ് ആ കഥാപാത്രങ്ങൾ എല്ലാം ബിന്ദു പണിക്കർ ചെയ്തു വെച്ചിരിക്കുന്നത്. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം തന്നെ അഭിനയിച്ചിരിക്കുന്നത്.

അതിൽ കോമഡി കഥാപാത്രങ്ങൾ ആയി എത്തിയ സിനിമകളും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് ആണ്. ബിന്ദു പണിക്കരുടെ കോമഡി കഥാപാത്രം എന്ന് പറയുമ്പോൾ തന്നെ ഒട്ടുമിക്ക പ്രേക്ഷകരുടെയും മനസ്സിൽ ആദ്യം ഓടി എത്തുന്നത് ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമയിലെ ബിന്ദു പണിക്കർ അവതരിപ്പിച്ച കഥാപാത്രത്തെ ആയിരിക്കും. അത് പോലെ തന്നെ താരത്തിന്റെ മികച്ച കാരക്ടർ റോൾ ഏതാണെന്ന് ചോദിച്ചാൽ സൂത്രധാരനിലെ ദേവുമ്മ ആയിരിക്കും.

അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ റോഷാക്കിലെ പ്രകടനം കണ്ടു ബിന്ദു പണിക്കരെ പ്രശംസിക്കാത്ത പ്രേക്ഷകർ കുറവാണ്. ഇപ്പോൾ സിനിമ പ്രേമികളുടെ ഗ്രൂപ് ആയ സിനി ഫൈലിൽ കാവ്യ ഭുവനേന്ദ്രൻ എന്ന ആരാധിക പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ജോക്കറിനും സൂത്രധാരനും ശേഷം മലയാള സിനിമയെ തന്നെ ഞെട്ടിപ്പിച്ച് ബിന്ദു പണിക്കർ. റോഷാക്ക് കണ്ട് കഴിഞ്ഞാൽ ബിന്ദു പണിക്കരുടെ അഭിനയത്തിന്റെ റേഞ്ച് എന്താണെന്ന് ഒരിക്കൽ കൂടി മലയാളികൾക്ക് മനസിലാവും.

ചെറിയ വേഷങ്ങളിലൂടെ കടന്ന് വന്ന് ഇന്ന് നിറയെ കൈയ്യടികൾ വാങ്ങിക്കുന്ന ഇന്ദ്രൻസ് ചേട്ടനെ പോലെ ഇനി അങ്ങോട്ട് ബിന്ദു പണിക്കരും സിനിമയിൽ ഉണ്ടാവുമെന്ന് ഉറപ്പ് നൽകുന്ന പ്രകടനമാണ് റോഷാക്കിൽ നൽകുന്നത്. ഏത് തരം കഥാപാത്രങ്ങളും ഈ കൈകളിൽ ഭദ്രം. ബിന്ദു പണിക്കർ എന്നുമാണ് പോസ്റ്റ്. ബിന്ദു പണിക്കർ അസാമാന്യ റേഞ്ചുള്ള നടി തന്നെ. അത് മനസിലാക്കാൻ ഇത് കാണേണ്ട ആവശ്യമുണ്ടോ, കോമഡി ആയാലും എന്തും ഇവിടെ ഓക്കേ ആണ് ലൈക്‌ ഉർവശി തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

Leave a Comment