സ്റ്റാർ മാജിക്ക് വേദിയിൽ മനസ്സ് തുറന്ന് ബിനു അടിമാലി, ആശ്വസിപ്പിച്ച് സഹതാരങ്ങളും

പ്രേക്ഷകർക്ക് ഏറെ പ്രിയൻകരൻ ആയ താരമാണ് ബിനു അടിമാലി. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം കൂടി ആണ് ബിജു. നിരവധി പരിപാടികളിലും സിനിമകളിലും നിറഞ്ഞു നിൽക്കുന്ന താരം വളരെ പെട്ടന്ന് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിൽ കൂടി ആണ് ബിനു അടിമാലി അഭിനയത്തിന് തുടക്കം കുറിച്ചത്. എന്നാൽ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ കൂടി ആണ് താരം ഏറെ ശ്രദ്ധ നേടുന്നത്. വേദിയിൽ വെച്ചുള്ള കൗണ്ടറുകളും ഭാഷ ശൈലിയും ആണ് ബിനുവിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. താരത്തിന്റെ സംസാര ശൈലിയും സ്പോട്ടിൽ ഉള്ള കൗണ്ടറുകളും നിരവധി ആരാധകരെയും താരത്തിന് നേടി കൊടുത്തു. ഒരു പക്ഷെ സിനിമയേക്കാൾ കൂടുതൽ കൗണ്ടറുകൾ പറയാൻ ബിനുവിന്റെ അവസരം ലഭിച്ചത് സ്റ്റാർ മാജിക്ക് വേദിയിൽ വെച്ച് ആണെന്ന് തന്നെ പറയാം.

ബിജു അടിമാലി ഇല്ലാത്ത പരിപാടിയുടെ എപ്പിസോഡുകളിൽ താരത്തിന്റെ കുറവ് ആരാധകർ അറിയാറും ഉണ്ട്. പ്രേക്ഷകരെ ചിരിപ്പിച്ച് കൊണ്ടിരിക്കുന്ന താരത്തിന്റെ ഉള്ളിൽ എന്നാൽ അധികം ആർക്കും അറിയാത്ത ഒരു സങ്കടം ഉണ്ടായിരുന്നു. സ്റ്റാർ മാജിക്കിൽ ഒരിക്കൽ ഡൗൺ സിൻഡ്രോം ബാധിച്ച സന മോൾ അതിഥിയായെത്തിയ എപ്പിസോഡിൽ വെച്ച് ആയിരുന്നു അധികം ആർക്കും അറിയാത്ത ഒരു കാര്യം ബിനു അടിമാലി തുറന്ന് പറഞ്ഞത്. ഇത് പോലെ ഒരു മകൾ തനിക്ക് ഉണ്ടെന്ന് ആണ് പരുപാടിയിൽ വെച്ച് ബിനു അടിമാലി പറഞ്ഞത്. എന്റെ ഭാര്യയെക്കാൾ കൂടുതൽ എന്റെ കാര്യം തിരക്കുന്നത് അവൾ ആണെന്നും ഇപ്പോഴും എന്റെ കൂടെ ആണ് അവൾ കിടന്ന് ഉറങ്ങുന്നത് എന്നുമാണ് ബിനു പറഞ്ഞത്.

എന്നാൽ ബിനു അടിമാലി പറയുന്ന സമയത്ത് ആണ് താരത്തിന്റെ മകളെ കുറിച്ച് ആരാധകർ അറിയുന്നത്. ഇത്രയേറെ വിഷമം മനസ്സിൽ വെച്ച് കൊണ്ടാണോ പ്രേക്ഷകരെ ഇങ്ങനെ ചിരിപ്പിക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. നിരവധി പേരാണ് ബിനു അടിമാലിയെ ആശ്വസിപ്പിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. മറ്റുള്ളവരെ ചിരിപ്പിക്കുന്ന നിങ്ങളുടെ ഉള്ളിൽ ഇത്രയേറെ സങ്കടം ഉണ്ടായിരുന്നോ എന്നും ആരാധകർ ചോദിക്കുന്നു.