പെൺകുട്ടിക്കുള്ള സമ്മാനത്തുക ബോബി ചെമ്മണ്ണൂർ തന്നെ ആണ് കൈമാറിയത്

സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ. അത്തരത്തിൽ കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂർ പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഉള്ള ആപ്പിലൂടെ ഗെയിം കളിച്ച് ഒരു ലക്ഷം രൂപ സ്വന്തമാക്കിയ പെൺകുട്ടിക്ക് സമ്മാനത്തുക കൈ മാറുന്നതിന്റെ വീഡിയോ ആണ് ബൊച്ചേ പങ്കുവെച്ചത്. പെൺകുട്ടിക്ക് ഈ തുക നേരുത്തെ ലഭിച്ചത് ആയിരുന്നു എന്നും എന്നാൽ വിവാഹം ആയതിനാൽ അതിന്റെ തിരക്കിൽ ആയിരുന്നു കുട്ടി എന്നും അത് കൊണ്ട് ഈ തുക ഇപ്പോൾ ആണ് കൈപ്പറ്റുന്നത് എന്നും ബൊച്ചേ വിഡിയോയിൽ പറയുന്നുണ്ട്. കൂടാതെ കല്യാണം കഴിഞ്ഞു കളി തുടങ്ങിയോ എന്നും കളി നിർത്തരുത് എന്നും കളിച്ച് ഇനിയും സമ്മാനം നേടണം എന്നും പെൺകുട്ടിയോട് പറയുന്നത് ആണ് വിഡിയോയിൽ. എന്നാൽ ഡബ്ബിൾ മീനിംഗിൽ ആണ് ബൊച്ചേ ഇത് പറഞ്ഞത് എന്നാണ് പലരും കമെന്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഇതേ കുറിച്ച് കമെന്റുകൾ ചെയ്തിരിക്കുന്നത്.

എന്നാൽ ഈ കമെന്റുകൾക്ക് ബോച്ചേ തന്നെ മറുപടിയും നൽകുന്നുണ്ട്. എന്റെ മുത്തേ കല്യാണം കഴിഞ്ഞു കളി തുടങ്ങിയോ എന്നുള്ള ആ ചോദ്യം ഹോ കോരി തരിച്ചുപോയി, കളി …. ബോച്ചെയുടെ വീക്ക്നെസാണ്. ആരും കളിയാക്കരുത് പ്ലീസ്, ഒരു കോച്ചിന്റെ ഉപദേശം ആയി കണക്കാക്കിയാൽ മതി, ആ പെൺകൊച്ചു മാസ്ക് മാറ്റാഞ്ഞേ നന്നായി, വരേണ്ടാരുന്നു എന്നോർത്ത് കാണും, എന്നാലും എന്റെ ബോച്ചേ … ഇത് ഒരു ഒന്ന് ഒന്നര ചോദ്യം ആയി പോയി, നിങ്ങളേ’ ”ഒന്നും പറയാൻ പറ്റില്ലാ ” കാരണം നിങ്ങളുടെ ഫാൻസ് എൻ്റെ നെഞ്ചത്തേക്ക് കയറും. അത്രയും ഫാൻസുള്ള വ്യക്തിയാണല്ലോ ”’ എങ്കിലും പറയാതിരിക്കാൻ തോന്നുന്നില്ലാ… അതു കൊണ്ട് പറയുന്നതാണ്. താങ്കളുടെ മകളുടെ പ്രായമുള്ള ഒരു പെണ്ണല്ലേ..” എന്നിട്ട് ആണ് ഇങ്ങനെയുള്ള സംസാരം ആ പെണ്ണിനോട് ചോദിക്കുന്നത് ‘ താങ്കൾക്ക് നല്ല വ്യക്തമായി അറിയാം ഈ വീഡിയോസ് ഇടുമ്പോൾ എങ്ങിനെയുള്ള കമൻ്റ്സൊക്കെയാണ് വരാൻ പോകുന്നതെന്നും.. അത്രയും ജനങ്ങൾ ആണ് നിങ്ങളേ ഫോളോ ചെയ്യുന്നതെന്നും. എന്തായാലും ആ പെണ്ണിന് ഇനി നാട്ടിലിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ നിങ്ങളായിട്ട് ചെയ്തു് കൊടുത്തൂ.. കഷ്ടം …” !!! ആ കൂടെ നിൽക്കുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചാൽ അറിയാം… കൂട്ടുകാരിയുടെ കൂടെ സമ്മാനം വാങ്ങാൻ വന്ന പാവത്തിൻ്റെ ഒരു അവസ്ഥ. എന്നിട്ടും നിങ്ങളേ നിങ്ങളുടെ ഫാൻസ് പൊക്കിക്കൊണ്ട് നടക്കുന്നതിൽ ലജ്ജ തോന്നുന്നു.

സമ്മാന തുക എങ്ങനെ കിട്ടി എന്നുള്ളത് മാത്രമാണ് ബോച്ചെ ഉദ്ദേശിച്ചത്. അത് മുടക്കാൻ പാടില്ലെന്നും ഉപദേശിച്ചു അത്രയേ ഉള്ളു. കായ് തരുന്ന മരത്തിന്റെ ഗുണങ്ങൾ അറിയാതെ കൊബ് വെട്ടുന്ന പാഴ് ജന്മങ്ങൾ, ഞാൻ ചിരിച്ച് ഒരു വഴിക്കായി ആശാൻ കാര്യമായിട്ടാണ് പറഞ്ഞത് നമ്മൾ അത് ഡബിൾ മീനിങ്ങിൽ എടുത്തു, എന്തു പറഞ്ഞാലും പറയുന്നതിന്റെ വിപരീതം മാത്രം ചിന്തിക്കുന്ന മലയാളി സമൂഹം….. പറഞ്ഞിട്ട് കാര്യമില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് വരുന്നത്.