ബോഡി ഗാർഡിലെ അമ്മുവിന്റെ സംരക്ഷകൻ ജയകൃഷ്ണനോ അശോകേട്ടനോ?

സിദ്ധിഖിന്റെ സംവിധാനത്തിൽ 2010 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ബോഡി ഗാർഡ്. ദിലീപിനെയും നയൻതാരയെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരുക്കിയ ചിത്രത്തിൽ മിത്ര കുര്യൻ, ത്യാഗ രാജൻ, ജനാർദ്ദനൻ തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. യുവാക്കൾക്ക് ഇടയിൽ വലിയ ശ്രദ്ധ തന്നെ ചിത്രം നേടിയിരുന്നു. അത് മാത്രമല്ല ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അഫ്‌സീന തൗഫീഖ് എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നമ്മളാരും അറിയാതെ പോയ ആ ബ്രില്യൻസ്. ബോഡി ഗാർഡിലെ അമ്മുവിന്റെ സംരക്ഷകൻ ജയകൃഷ്ണനോ അശോകേട്ടനോ? ജയകൃഷ്ണനോടുള്ള ഇഷ്ട്ടം കാരണം ഇനി വിവാഹമേ വേണ്ട എന്നും പറഞ് അമ്മു ഇരിക്കുന്നു.

മകൾ ഇഷ്ട്ടപ്പെട്ട ആളെ കാര്യസ്ഥന്റെ(ജനാർദ്ദനൻ )മകൾ സേതുലക്ഷ്‌മി കൊണ്ടുപോയപ്പോൾ അശോകേട്ടന്റെ പിതൃ ഹൃദയം വിങ്ങി. എന്ത് കളി കളിച്ചിട്ടാണേലും ജയകൃഷ്ണനെ അമ്മുവിന് തിരികെ നൽകും എന്ന് വാക്ക് കൊട്ത്ത് അശോകേട്ടൻ ജയകൃഷ്ണനും സേതുലക്ഷ്മിയും താമസിക്കുന്ന സ്ഥലത്ത് എത്തുന്നു. അശോകേട്ടന്റെ സ്വാധീനം ഉപയോഗിച് സേതുലക്ഷ്മിയെ തന്ത്രപരമായി കൊല്ലുന്നു.

സേതുലക്ഷ്‌മി എഴുതിയതെന്ന പേരിൽ ഒരു ഡയറി അമ്മു നേരത്തെ എഴുതി തീർത്തിരുന്നു. അത് ആ സിദ്ധാർഥ് പയ്യന്റെ കയ്യിൽ എത്തിക്കുന്നു. അങ്ങനെ ആ കുഞ്ഞു മനസ്സിൽ അമ്മുവിനോടുള്ള സ്നേഹം ഉണ്ടാകുന്നു. അച്ഛനും മകളും കൂടി അവസാനം ജയകൃഷ്ണന്റെ മുന്നിൽ ഒരു നാടകം കളിക്കുന്നു. അമ്മയായി കൂടെ വരുമോ എന്ന് സിദ്ധാർഥ് അമ്മുവിനോട് ചോദിച്ചതോടെ പ്ലാൻ വർക്ക്ഔട്ട്, സക്‌സസ്.

അങ്ങനെ തന്റെ മകൾക്ക് ഇഷ്ടപെട്ട ആളിന്റെ കൂടെ ജീവിക്കാൻ അവസരം ഉണ്ടാക്കികൊടുത്ത് അശോകേട്ടൻ അമ്മുവിന്റെ യഥാർത്ഥ സംരക്ഷകൻ ആയി എന്നുമാണ് പോസ്റ്റ്. ഇതിന്റെ ഒക്കെ ഇടയ്ക്ക് പുള്ളി സ്വയം ഞരമ്പ് കടി ച്ചു മു റിച്ചു സ്ട്രോ ക്ക് വരുത്തി തളർന്നു കിടക്കുന്നു, ജയകൃഷ്ണനെ പ്രേമിക്കുന്നത് അമ്മുവാണെന്ന് ജയകൃഷ്ണൻ അറിയാമായിരുന്നു. ട്രെയിനിൽ വന്ന് കയറിയത് സേതു ലക്ഷ്മി.

കിട്ടിയ അവസരം ജയകൃഷ്ണൻ മുതലെടുക്കുകയായിരുന്നു. അങ്ങേർക്ക് അറിയാമായിരുന്നു. അമ്മു എന്തായാലും കാത്തിരിക്കും എന്ന്. അതോണ്ട് ഒന്നും അറിയാത്ത പൊട്ടനെ പോലെ നിന്ന്. മറ്റവളെ കൂടെ പൊറുപ്പിച്ചു. പിന്നെ തട്ടി കളഞ്ഞു. പയേ കഥകളൊക്കെ എഴുതി വെച്ച് മകന്റെ മനസ്സിളക്കി. അമ്മുവിനെയും സ്വന്തമാക്കി. കില്ലാടി ജയകൃഷ്ണൻ ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment