ആദ്യ മമ്മൂട്ടി ചിത്രം ഹിറ്റ് ആയപ്പോൾ വിഷുകൈനീട്ടം ആയി ഒന്നര ലക്ഷ്‌മി രൂപ ആണ് അപ്പച്ചൻ കൊടുത്തത്

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ചിത്രം ആയിരുന്നു വേഷം. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ വേഷം ഇന്നും ആരാധകരുടെ മനസ്സിൽ ചെറിയ വിഷമം ഉണ്ടാകുമെന്നത് സത്യമുള്ളകാര്യമാണ്. അത്രത്തോളം പ്രേക്ഷക മനസ്സുകളെ പിടിച്ച് ഉലച്ച കഥ ആയിരുന്നു ചിത്രത്തിന്റേത്. ഇപ്പോഴിതാ ചിത്രത്തിന്റെ ചില പിന്നാമ്പുറ സംഭവങ്ങളെ കുറിച്ച് ആരാധകരുടെ ഗ്രൂപ് ആയ സിനി ഫയലിൽ ജിൽ ജോയ് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രം നിർമ്മിച്ച സ്വർഗ്ഗ ചിത്ര അപ്പച്ചനും ചിത്രത്തിന്റെ സംവിധായകരും തമ്മിൽ ഉണ്ടായ ചില പ്രശ്നങ്ങൾ ആണ് പോസ്റ്റിൽ പറയുന്നത്.

പോസ്റ്റ് ഇങ്ങനെ, സ്വർഗ്ഗചിത്ര നിർമിച്ച “വേഷം” ഹിറ്റായ സമയത്ത് സ്വർഗ്ഗചിത്ര അപ്പച്ചൻ വി എം വിനുവിനും, ടി ഏ റസാക്കിനും 1 ലക്ഷം / 0.5 ലക്ഷം രൂപ ഒരു സന്തോഷത്തിന് കൊടുത്തു. അന്ന് ഒരു വിഷു നാൾ ആയത് കൊണ്ട് ‘വിഷു കൈ നീട്ടം ‘ എന്നാണ് അപ്പച്ചൻ ആ പൈസയെ വിശേഷിപ്പിച്ചത്.. മമ്മൂട്ടി വീണ്ടും വേഷം ടീമിന് ഡേറ്റ് കൊടുക്കുന്നു, റസാക്കും വിനുവും “ബസ് കണ്ടക്ട്ർ ” കഥ ഉണ്ടാക്കുന്നു. ഈ പ്രൊജക്റ്റ്‌ അപ്പച്ചൻ ചെയ്യാൻ ആണ് ആഗ്രഹിച്ചത്, പക്ഷെ കഥയിലെ നായകൻ മുസ്ലിം ആയത് കൊണ്ട് അപ്പച്ചന് പേടി.

അതുകൊണ്ട് അപ്പച്ചൻ പിന്മാറി.. മമ്മൂട്ടി മറ്റൊരു നിർമതാവിനെ കൊണ്ട് വന്നു, വൈശാഖ മൂവിസ്, അവർ ബസ് കണ്ടക്ടർ ചെയ്യാമെന്ന് സമ്മതിക്കുന്നു.. അപ്പോൾ വിനുവിന് അപ്പച്ചന്റെ ഫോൺ വന്നു. “ആ അഡ്വാൻസ് 1 ലക്ഷം തിരിച്ചു തരണം ” വിനു- ” അപ്പച്ചൻ അത് വിഷു കൈനീട്ടം എന്ന് പറഞ്ഞു അല്ലെ തന്നത്. അപ്പച്ചൻ- അല്ല, അത് അഡ്വാൻസ് ആയിരുന്നു. വിനു അത് തിരിച്ച് കൊടുക്കുന്നു. അപ്പച്ചൻ റസാകിനെ വിളിച്ചും പൈസ ചോദിച്ചു. റസാക്ക് തിരിച്ചു കൊടുത്തില്ല. പടം വേണ്ടാന്ന് വെച്ചത് അപ്പച്ചൻ അല്ലെ.

പിന്നെ നമ്മൾ ചോദിച്ചിട്ട് അല്ല അങ്ങേര് കൈനീട്ടം എന്ന് പറഞ്ഞു പൈസ തന്നത് ഇതായിരുന്നു കൊടുക്കാതിരിക്കാൻ ഉള്ള കാരണമായി റസാക്ക് വിനു വിനോട് പറഞ്ഞത് എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയത്. ഇതൊക്കെ സ്വർഗ്ഗചിത്ര അപ്പച്ചനും വി എം വിനുവിനും അന്തരിച്ച ടി എ റസാഖിനും മമ്മൂക്കയ്ക്കും അറിയുമോ? കാബൂളിവാല ഒരു മുസ്ലീം പശ്ചാത്തല സിനിമയല്ലേ ബ്രോ? നിർമ്മാണം കാവ്യചന്ദ്രിക അസീസും. ഇത് വിതരണം ചെയ്തത് സ്വർഗ്ഗചിത്ര അപ്പച്ചൻ അല്ലേ?. ഫാസിൽ സിദ്ധിഖ് (ലാൽ) മമ്മൂക്ക, ഇവരെല്ലാം മുസ്ലീം അല്ലേ? അവരോടൊന്നും ഇല്ലാത്ത ഒരു അകൽച്ച എന്തായാലും ഒരു സിനിമ കഥയോട് ഉണ്ടാകില്ല അപ്പച്ചന്.

യൂട്യൂബിൽ ഇന്റർവ്യൂ ഉ ണ്ട്. വിശദമായി അപ്പച്ചൻ സിനിമ യിലെ വന്ന് വഴി പറയുന്നുണ്ട്. നല്ല ഇന്റർവ്യൂ ആണ്. നല്ല രസം ആണ് കേൾക്കാൻ, സിദ്ധിക്ക് ലാലുമാരുടെ പേനയുടെ. ശക്തി “അറിഞ്ഞപ്പോൾ മുതൽ അവരുട പുറകെ ആയിരുന്നു. (നാടൻ ഭാഷ യിൽ പറഞ്ഞാൽ ഈ രണ്ട് പിള്ളേരെ കൊണ്ട് കുറേ കായ് ഉണ്ടാക്കാൻ പറ്റും). ഒരു കരാറും അവരെ കൊണ്ട് സൈൻ ചെയ്യിച്ചു ന്ന് തോന്നുന്നു. അവരുടെ ഇനി ഉള്ള സിനിമകൾ എല്ല്ലാം അപ്പച്ചന്റെ ബാനർ ലിൽ. മാന്നാർ മത്തായി യുടെ ഡയറക്ടർ മണി c. കാപ്പൻ ന്റെ പേര് വരാൻ കാരണം തുടങ്ങിയ കമെന്റുകൾ ആണ് വരുന്നത്.

Leave a Comment