മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ സ്റ്റോറീസ് ആണ് സി ബി ഐ സീരീസ്. വലിയ രീതിയിൽ തന്നെ ഓരോ ഭാഗങ്ങളും പ്രേഷകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നും ചിത്രത്തിനെ കുറിച്ച് മികച്ച അഭിപ്രായങ്ങൾ ആണ് പ്രേക്ഷകർക്ക് ഉള്ളത്. അത് കൊണ്ട് തന്നെ പഴയ സീരീസുകൾ ഒക്കെ ഇപ്പോഴും പ്രേഷകരുടെ ഇടയിൽ ചർച്ച ആകാറുണ്ട്. അത്തരത്തിൽ ആരാധകരുടെ ഇടയിൽ ചർച്ച ആയ ഒരു വിഷയത്തെ കുറിച്ചുള്ള ഒരു ആരാധികയുടെ സംശയം ആണ് പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
സിനി ഫൈൽ ഗ്രൂപ്പിൽ സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സേതുരാമയ്യർ സി ബി ഐയിലെ ക്ലൈമാക്സിൽ വില്ലന്റെ ഭാര്യയാണ് കാറിൽ നിന്നും ഇറങ്ങുന്നത്. എന്നിട്ടും ടെയ്ലർ മണി എന്ന വില്ലൻ എന്തിനാണ് സംശയത്തോടെ മോനിച്ചനെ നോക്കിയതും മോനിച്ചൻ ഞെട്ടിയതും? കാരണങ്ങൾ നോക്കാം.
ഒന്നല്ലെങ്കിൽ പ്രേക്ഷകരെ 10 സെക്കൻഡ് കൂടി മുൾമുനയിൽ നിറുത്താൻ വേണ്ടി സംവിധായകൻ കെ മധുവും, റൈറ്റർ എസ് എൻ സ്വാമിയും കൂടി ചെയ്ത ബുദ്ധി ആകാം. അല്ലെങ്കിൽ കൽപ്പന യുടെ കഥാപാത്രവും മോനിച്ചനും തമ്മിൽ ഉള്ള എന്തെങ്കിലും ഒരു രഹസ്യം മണിക്ക് അറിയാമായിരിക്കും. ഒരു പക്ഷെ മോനിച്ചന്റെ ആദ്യ ഭാര്യ ആണെങ്കിലോ അവർ എന്നുമാണ് പോസ്റ്റ്.
ഉത്തരം ലളിതം. എഡിറ്റിംഗിൽ വന്ന ഒരു ചെറിയ പിഴവ്, ചേട്ടാ എന്നു വിളിച്ച് ജഗദീഷ് മറുപടി കൊടുക്കുന്നത് വരെ കൽപ്പന ആരാണ് എന്തിനാണ് വന്നത് എന്ന ചോദ്യം കാണുന്നവരിൽ ഉണ്ടാകും.അത് ഉണ്ടാവാൻ വേണ്ടി ആവും ജഗദീഷ് അങ്ങനെ നോക്കിയത്, ഇന്ന് ഞായറാഴ്ച ആണല്ലോ. ഇല്ലാത്ത വെടിയൊച്ച ഒക്കെ കേൾക്കും, തുടങ്ങി നിരവധി കമെന്റുകൾ ആണ് ആരാധകർ പറയുന്നത്. എന്നാൽ എന്താണ് ഇങ്ങനെ ഒരു സീനിന്റെ അർഥം എന്നുള്ളത് ഇത് വരെ കൃത്യമായി ആരും പറഞ്ഞിട്ടില്ല.