ഫുള്‍ ഓണ്‍ ഡാന്‍സ് പടവുമായി ചാക്കോച്ചന്‍. സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍

ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന റീമേക്ക് പാട്ടിനൊപ്പം ചുവട് വെച്ച് വൈറലായി നില്‍ക്കുകയാണല്ലോ ചാക്കോച്ചന്‍. മലയാളത്തിലെ ഏറ്റവും നന്നായി സാന്‍സ് കളിക്കുന്ന താരത്തെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അതിനിടെ ചാക്കോച്ചന്റെ മുഴുനീള ഡാന്‍സ് പടം വരുന്നുണ്ടെന്ന അഭ്യൂഹം ശക്തമാവുകയാണ്. ഒരു ഇന്റര്‍വ്യൂവിനിടെ ചാക്കോച്ചന്‍ തന്നെ ഏറെക്കുറെ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.

‘ഒരു പക്ഷെ സാന്‍സിന് പ്രാധാന്യമുള സിനിമ വന്നേക്കാം. അങ്ങനെ ഒരു സിനിമക്കുള്ള രൂപരേഖ ആയി വരുന്നുണ്ട്. അത് കറക്റ്റായി ലാന്‍ഡ് ആയാലാണ്, ഈ പറഞ്ഞതു പോലെ പ്രൊജക്റ്റ് ഓണാവുന്നതിന് ഒരു മൂന്ന് മാസം മുമ്പ് അതിന് പറ്റിയ ഡാന്‍സ് സ്റ്റയില്‍ ഏതാണെന്ന് നോക്കി പ്രാക്ടീസ് ചെയ്യണം.’ താരം ഇങ്ങനെയായിരുന്നു ഇന്റര്‍വ്യൂവില്‍ പ്രതികരിച്ചത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഡാന്‍സ് വൈറല്‍ ആയതോടെ ഒരു ഫുള്‍ ഓണ്‍ ഡാന്‍സ് പടത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് അറിവ്. വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ശരിയാവുകയാണെങ്കില്‍ ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്.

അടുത്തിടെ 50 കോടിയോളം കളക്റ്റ് ചെയ്ത ചിത്രത്തിന്റെ സംവിധായകനാകും ചാക്കോച്ചന്റെ ഡാന്‍സ് പടവും അണിയറയില്‍ ഒരുക്കുന്നത് എന്നാണ് വാര്‍ത്തകള്‍. എന്തായാലും അടുത്ത് തന്നെ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പ്രതീക്ഷിക്കാം എന്നാണ് സിനിമാ മേഖലയില്‍ നിന്നുള്ള സൂചനകള്‍. തന്റെ ആദ്യ സിനിമ മുതല്‍ നൃത്ത രംഗങ്ങളില്‍ ഉള്ള പ്രാവീണ്യം തെളിയിച്ച നടന്‍ കൂടിയാണ് കുഞ്ചാക്കോ ബോബന്‍. നടന്റെ ചുവടുകള്‍ക്ക് വലിയൊരു ആരാധനവൃന്ദവും മലയാളത്തിലുണ്ട്. മുഴുനീള ഡാന്‍സ് ചിത്രം വലിയ പ്രതീക്ഷയോടു കൂടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.