പൃഥ്വിരാജ് നിങ്ങള്‍ നിങ്ങളുടേ മകളെ കാരൃം വരുമ്പോള്‍ ഇത്തരം പുരാതന ലോകത്തെ ആചാരത്തിലേക്ക് ഡിജിറ്റല്‍ ലോകത്തെ മകളെ കൊണ്ടുപോകരുത്. നിങ്ങള്‍ ഈ സമൂഹത്തിന്റെ മൊത്തം ഒരു സഹോദരനാണ്. അനാചാരങ്ങളെ സ്വന്തം ജീവിതത്തീന്ന് ഒഴിവാക്കി ഡിജിറ്റല്‍ ലോകത്തിന് മാതൃകയാവൂ. നിങ്ങളുടേ ഭാരൃ മാന്യമായി വസ്ത്രം ധരിച്ചേ പൊതുസമൂഹത്തിന് മുന്നിലെത്താറുള്ളൂ. അതുപോലെ വീട്ടുകാരന് കാണാനുള്ളത് ലോകത്തെ മൊത്തം കാണിച്ച് അതിന്റെ സ്റ്റാന്റേഡ് കളയാതെ നിലനിര്‍ത്തുക. അപരീഷ്കൃതം ഈ കാട്ടിക്കൂട്ടല്. കാണാനൊന്നുമില്ലെങ്കില്‍ പിന്നെന്തിനാണ് ഈ സാരിയില്‍ കൊച്ചുകുട്ടിയെ ബാലവിവാഹം പോലെ വധുവാക്കിയിരിക്കുന്നത്. മഹാമ്ലേച്ഛം ഇതൊക്കെ.
നടിയും ഡിസൈനറുമായ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചില ചിത്രങ്ങള്‍ക്ക് താഴെ വന്ന കമന്റുകളില്‍ ഒന്നാണ് ഇത്. ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റേയും രണ്ടാമത്തെ മകള്‍ നക്ഷത്ര ഇന്ദ്രജിത്തിന്റെ ഋതുമതി ചടങ്ങുകളുടെ ചിത്രമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത് കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ചിത്രങ്ങള്‍ ഓണ്‍ലൈന്‍ മാധ്യങ്ങളിലെല്ലാം നിമിഷങ്ങള്‍ക്കകം വാര്‍ത്തയാവുകയും ചെയ്തു. വാര്‍ത്തകള്‍ക്ക് താഴെ ഇത്തരത്തില്‍ നിരവധി കമന്റുകളാണ് കാണാന്‍ കഴിയുന്നത്. നടന് പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും അമ്മ മല്ലിക സുകുമാരനും ചിത്രത്തില്‍ ഉണ്ട്. മഞ്ഞള്‍ സെവപ്പഴകി എന്ന ക്യാപ്ഷനോടുകൂടിയാണ് പൂര്‍ണ്ണിമ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പണത്തിന്റെ അഹങ്കാരം കാട്ടരുത്. ലോകജനതക്ക് ഇതു അത്ഭുതമൊന്നുമല്ല. ഒക്കുമെകില് ഇതിന്റെ പേരില്‍ പാവപ്പെട്ട അഞ്ച് കുടുംബങ്ങളിലെ അഞ്ച് കുട്ടികളുടെ വിവാഹം നടത്തി കൊടുക്കുക. അവരുടെ പ്രാര്‍ത്ഥന കൂടെയുണ്ടാകും. അല്ലങ്കില്‍ ഇങ്ങനെയുള്ള പോസ്റ്റ് ഇടാതിരിക്കുക. നിങ്ങളൊക്കെ എപ്പോഴും സഞ്ചരിക്കുന്നവരാണ്. ഒറ്റനിമിഷം മതി ഓര്‍ക്കുക എപ്പോഴും. നന്ദി. എന്നാണ് വാര്‍ത്തകള്‍ക്ക് താഴെ വന്ന മറ്റൊരു കമന്റ്. ഭയങ്കര സംഭവം ആയി പോയി. ഒരിക്കല്‍ ഇടുക്കി വനത്തില്‍ ആദിവാസി കോളനി കണ്ട കാഴ്ച ഇപ്പോള്‍ ഓര്മ്മവരുവാണ്. അവിടത്തെ കോളനികളില്‍ പെണ്ണുങ്ങള് മാസമുറ വന്നാല്‍ അത് തീരുന്നതുവരെ കോളനിക്കു പുറത്തും പുല്ലുകൊണ്ടു മേഞ്ഞ സ്ഥലത്തും താമസിച്ചോണം. ആഹാരം കാട്ടുവിഭവങ്ങള്‍. പിന്നെ ആദ്യമായി മാസമുറ വരുന്നത് എപ്പോഴാണോ എന്നുപോലും അവര്‍ക്കറിയില്ല. ഇതൊന്നും ആരും റിപ്പോര്‍ട്ട് ചെയ്യില്ല. അവര്‍ക്ക് അതിന്റെ ആവിശ്യം ഇല്ല. വേറൊരാളുടെ അഭിപ്രായം ഇങ്ങനെ ആയിരുന്നു.
ഈ ആധുനിക യുഗത്തില്‍ ഈ അന്യംനിന്ന് പോകുന്ന ആചാരങ്ങള്‍ ആഘോഷിക്കുന്ന ഒരു പുരോഗമന കുടുംബം. ഇവര്‍ ഏതു കാലഘട്ടത്തില്‍ ആണ് ജീവിക്കുന്നത്. ഇത് പഴയ കാലത്തെ തിരണ്ടുകുളി ആഘോഷത്തിന് സമാനമായ തമിഴ് ആചാരമല്ലേ. കേരളത്തില്‍ തിരണ്ടു കുളി ആചാരം ഒഴിവാക്കപ്പെട്ടിട്ട് കാലങ്ങളായി. ഇത് പുരോഗമന കാലത്തിന് ചേര്‍ന്ന ആചാരമല്ല. നാണമില്ലേ നിങ്ങള്‍ക്ക്. പെണ്‍കുട്ടികള്‍ക്ക് ശരീരികമായി ഉണ്ടാവുന്ന ഒരു പ്രക്രിയയെ ലോകം മുഴുവന്‍ അറിയിക്കുക. നിങ്ങള്‍ ഏതു ലോകത്താണ് ജീവിക്കുന്നത്. അതു ആ കുട്ടിയുടെ സ്വകാര്യതയല്ലേ. അതിനെ ഇങ്ങനെ എന്താണ് പറയേണ്ടത് കഷ്ടം. തുടങ്ങിയ കമന്റുകളും അതിന് താഴെയായി കാണാം. ഇത് എല്ലാ ഹിന്ദു കുടുംബങ്ങളിലും ഉള്ള ശ്രേഷ്ടമായ ഒരു ആചാരം ആണ്. സാമ്പത്തികം അനുസരിച്ചു പൊലിപ്പ് ഏറിയും കുറഞ്ഞും ഇരിക്കും. അത്രതന്നെ. അല്ലാതെ പുതുമയൊന്നും ഇല്ല മാഷേ. അഭിനന്ദനങ്ങള്‍ നക്ഷത്ര. നല്ല തന്റെടവും കാര്യപ്രാപ്തിയും വിവേകവും ഉള്ള ഒരു സ്ത്രീ ആയി ഒരുപാട് നാള് സന്തോഷത്തോടെ ജീവിക്കുക. ഇത്തരത്തിലും കമന്റുകള്‍ വരുന്നുണ്ട്.